Film News

അന്ന് പടിയിറങ്ങുമ്പോൾ കയ്യിൽ ഒരു സീറോ ബാലൻസ് അകൗണ്ടും കൈക്കുഞ്ഞും ; ഇന്നീ കാണുന്നതെല്ലാം സ്വന്തമാക്കിയത് ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ടാണ്

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അമൃത സുരേഷ്. അതിനു ശേഷം 2010 ൽ ഐഡിയ സ്റ്റാർ സിംഗറിൽ അതിഥിയായി എത്തിയ അമൃത അവിടെ വെച്ച് നടൻ ബാലയെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.  സിനിമാ ലോകം ആഘോഷമാക്കിയ ഇവരുടെ വിവാഹം പക്ഷേ അധിക നാൾ നീണ്ടു പോയില്ല 2016 ഇരുവരും വിവാഹ മോചിതരായി. അതിനു ശേഷം പിന്നണി ഗാനരംഗത്തും ആൽബങ്ങളിൽ മോഡലിംഗിലും ഒക്കെ താരമായ അമൃതാ സുരേഷിനെ മാത്രമേ പലർക്കും അറിയൂ.

ഡിഗ്രിക്ക് ചേരാൻ പൈസ ഇല്ലാതെ കരഞ്ഞു തീർത്ത അമൃത സുരേഷിനെ നിങ്ങൾക്കാർക്കും അറിയില്ല. ഒരു പത്തു വർഷം മുൻപുള്ള അമൃതാ സുരേഷ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പൊട്ടി കരയുന്ന നാണക്കേടും ചമ്മലും മാത്രമുള്ള ഒരു പെൺകുട്ടി. തന്നിലുള്ള ശക്തിയെ സ്വയം കണ്ടെത്തി ജീവിതം മാറ്റി മറിച്ച അമൃതാ സുരേഷ് എന്ന മലയാളി ഗായിക ഏതൊരു പെൺകുട്ടിക്കും ഒരു പ്രചോദനമാണ്. തെറ്റുകൾ ഉണ്ടാക്കുന്നതല്ല, അവയെ തിരുത്താതിരിക്കുന്നതാണ് പരാജയമെന്ന് അമൃത പറയുന്നു.

മ്യൂസിക്കിനോടുള്ള പാഷൻ കൊണ്ട് പ്ലസ് ടുവിലെ പഠനം അവസാനിപ്പിച്ച് സംഗീതത്തിന് പിന്നാലെ പോവുകയായിരുന്നു അമൃതാ സുരേഷ്. എന്നാൽ നടൻ ബാലയുമായുള്ള വിവാഹ ശേഷം എല്ലാം മാറിമറിഞ്ഞു. എന്തിന് വേണ്ടിയാണോ പഠനം ഉപേക്ഷിച്ചത് അത് തുടരാൻ കഴിയാതെ വന്നതോടെ വിവാഹ ജീവിതത്തോട് വിട പറഞ്ഞു അമൃത. അതാണ് തന്റെ ലൈഫിലെ ഏറ്റവും മികച്ച തീരുമാനം എന്നും അമൃത പറയുന്നു.

വിവാഹ ബന്ധം വേർപ്പെടുത്തിയ അമൃതക്ക് നേരിടേണ്ടി വന്ന വെല്ലു വിളി ചെറുതല്ലായിരുന്നു. ഒരു സീറോ ബാലൻസ് അക്കൗണ്ടും കയ്യിൽ രണ്ട് വയസുള്ള ഒരു മകളുമായി എങ്ങോട്ട് പോകണം എന്നറിയാതെ പകച്ചു നിന്ന് പോയി അമൃത. ആദ്യം മിണ്ടാതെ ഇരുന്നപ്പോൾ അവളെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവർ തന്നെ താൻ റീയാക്റ്റ് ചെയ്തപ്പോൾ അഹങ്കാരി ആണെന്ന പേരിട്ടു. ഇതിനെയെല്ലാം അതിജീവിക്കാൻ ആയത് താൻ ആരാണെന്ന് മനസ്സിലാക്കിയതോടെ ആണെന്ന് അമൃത പറയുന്നു.

ഗായിക,സംഗീതജ്ഞ മോഡലിംഗ് എല്ലാം ഇപ്പോൾ സജീവമാണ് അമൃത. അമൃത സഹോദരി അഭിരാമിയുമായി ചേർന്ന് “അമൃതം ഗമയ” എന്ന മ്യൂസിക്കൽ ബാൻഡും ആരംഭിച്ചു. ഈയിടെ ഫോർവേഡ് മാഗസിന്റെ മോഡലായും അമൃത എത്തിയിരുന്നു. അതിനായി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തന്റെ വിജയത്തിന് പിന്നിൽ തന്റെ കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണ ആണെന്നും അമൃത പറയുന്നു.

 

സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ആണ് ഇപ്പോൾ അമൃതക്ക് നേരെ നടക്കുന്നത്. വിവാഹമോചനം നേടിയ അമൃത മറ്റൊരാളുമായി പ്രണയത്തിലായി എന്നതാണ് അമൃത ചെയ്ത തെറ്റ്. എന്നാൽ ഈ തെറിവിളിക്കുന്നവരും വിമര്ശിക്കുന്നവരും കണ്ടു പഠിക്കേണ്ട ഒന്നാണ് അമൃതയുടെ ജീവിതം. ഒന്നുമില്ലായ്മയിൽ നിന്നും ഒരു പെൺകുട്ടി തന്റെ ആത്മവിശ്വാസവും കഠിനാധ്വാനം കൊണ്ട് ജീവിതവിജയം നേടിയ കഥ.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago