ജന്മദിനത്തിൽ ക്ഷേത്രദർശനം നടത്തി ഗോപി സുന്ദറും അമൃതാ സുരേഷും ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഗോപി സുന്ദർ എന്ന സംഗീത സംവിധായകനും അമൃത സുരേഷ് എന്ന ഗായികയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരന്മാരാണ്. സംഗീതത്തിലൂടെ മലയാളി ആസ്വാദകരെ സന്തോഷിപ്പിച്ചവരാണ് ഇരുവരും. സിനിമയിൽ എത്തുന്നതിനു മുന്നേ തന്നെ വിവാഹിതനായ ഗോപി സുന്ദർ ഭാര്യയുമായി പിണങ്ങി കാമുകിയുമൊത്തു ലിവിങ് റിലേഷനിൽ കഴിഞ്ഞതും ഏറ്റവും ഒടുവിൽ ആ ബന്ധവും ഒഴിവാക്കി അമൃത സുരേഷുമായി ബന്ധത്തിലായതും ഏറെ വിമർശനങ്ങൾ ആണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. എന്നാൽ അമൃത സുരേഷാകട്ടെ നടൻ ബാലയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും പിന്നീട് വിവാഹബന്ധം വേര്പെടുത്തുകയുമായിരുന്നു.

ബാലയുമായി പിരിഞ്ഞ അമൃത സ്വന്തം നിലയിൽ തന്റെ ജീവിതം കെട്ടിപ്പടുക്കുകയും പ്രേക്ഷരകർക്കിടയിൽ നല്ല ഇമേജ് നേടിയ ആളുമായിരുന്നു. എന്നാൽ ഗോപി സുന്ദറുമായി പ്രണയത്തിലായതിന്റെ പേരിൽ അമൃതയും ഇപ്പോൾ വിമർശനത്തിന് ഇരയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ പ്രതികരിക്കേണ്ട എന്ന നിലപാടിലാണ് ഇരുവരും. ഇരുവരും പ്രണയത്തിലാണെന്ന് ഒരു പ്രമുഖ മാധ്യമത്തോടാണ് അമൃത തുറന്നു പറയുന്നത്. ഇതിനിടയിൽ ഇരുവരുടേയും വിവാഹ ചിത്രം എന്ന പേരിൽ മാലയിട്ടു നിൽക്കുന്ന ഒരു ചിത്രവും പ്രചരിച്ചിരുന്നു.

എന്നാൽ ഗോപി സുന്ദറോ അമൃതയോ വിവാഹം കഴിഞ്ഞതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. കഴിഞ്ഞ ദിവസമായിരുന്നു ഗോപി സുന്ദറിന്റെ ജന്മദിനം. അമൃതയും സഹോദരി അഭിരാമിയും ഗോപിസുന്ദറിന് ആശംസകളർപ്പിച്ചു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഗോപി സുന്ദരുമൊപ്പമുള്ള ചിത്രമായിരുന്നു ഇരുവരും പങ്കുവെച്ചത്. എന്നാൽ വിവാഹം കഴിഞ്ഞതിനെ കുറിച്ച് ഒരു സൂചന പോലും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. വെറുമൊരു ജന്മദിന ആശംസ മാത്രമായിരുന്നു അമൃതയും സഹോദരിയും പങ്കുവെച്ചത്

പ്രണയത്തിലാണെന്നും വിവാഹം കഴിഞ്ഞെന്നും ഒക്കെ വാർത്തകൾ പരക്കുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ ആരാധകർക്ക് മറുപടി നൽകിയിട്ടില്ല. ഇരുവരുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ഇപ്പോഴിതാ ഇരുവരും ഗുരുവായൂർ അമ്പലത്തിലെത്തിയ ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. വിഡിയോയിൽ അമൃതയും മകളും ഗോപി സുന്ദറും ഗുരുവായൂർ ക്ഷേത്രനടയിൽ തൊഴാൻ എത്തിയത് ആണ് കാണാൻ കഴിയുന്നത്. ഇരുവരുടെയും ഒന്നിച്ചുള്ള വിഡിയോക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ജന്മദിനത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ എത്തിയതെന്നാണ് അറിയാൻ കഴിയുന്നത്.

x