10 വർഷത്തെ പ്രണയം , ഒടുവിൽ ജീവിതത്തിൽ തനിച്ചാക്കി അവൾ പോയി , ഭാര്യയെക്കുറിച്ചുള്ള ഓർമയിൽ ഗായകൻ ബിജു നാരായണൻ

മലയാളികളുടെ സംഗീത ആസ്വാദനത്തിന് പുതുവർണ്ണങ്ങൾ ചാർത്തിയിട്ടുള്ള ഒരു ഗായകനാണ് ബിജു നാരായണൻ. അദ്ദേഹത്തിന്റെ ” പത്തു വെളുപ്പിന് എന്ന് തുടങ്ങുന്ന ഗാനം മാത്രം മതി പ്രേക്ഷകർ എന്നും അദ്ദേഹത്തെ ഓർമിച്ചു വയ്ക്കാൻ. അതുപോലെ ഒരുപിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ വൈറലായ ദേവദൂതർ പാടി എന്ന ഗാനവും ബിജുവിന്റെ ശബ്ദത്തിൽ ആയിരുന്നു പുറത്തു വന്നിരുന്നത്. വലിയ സ്വീകാര്യതയായിരുന്നു തിരിച്ചുവരവിൽ ബിജുവിന് ആ ഒരു ഗാനം നൽകിയതെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഭക്തിഗാനങ്ങളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയിരുന്നത്. ബിജു നാരായണൻ പാടിയ ഒട്ടുമിക്ക ഭക്തിഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ തന്നെ ഇടം നേടിയിട്ടുള്ളവയുമാണ്.അദ്ദേഹത്തിന്റെ ജീവിതത്തിൽ വിധി നടത്തിയ ചില ക്രൂരതകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.

അർബുദത്തെ തുടർന്ന് തന്റെ പ്രിയപ്പെട്ട ഭാര്യയുടെ വേർപാട് അദ്ദേഹത്തെ തെല്ലോന്നുമല്ല ജീവിതത്തിൽ ഉലച്ചുകളഞ്ഞത്. ഭാര്യ ശ്രീലതയുടെ വേർപാട് ബിജുവിനെ ഒരുപാട് തളർത്തി കളഞ്ഞിരുന്നു. വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു തന്റെ ഭാര്യയെ കുറിച്ചുള്ള ഓർമകളെ കുറിച്ച് ബിജു നാരായണൻ സംസാരിച്ചിരുന്നത്. പതിനേഴാം വയസ്സിലാണ് തങ്ങൾ പരസ്പരം കാണുന്നത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത് 10 വർഷത്തെ പ്രണയമായിരുന്നു. 31 വർഷമായി അവൾ തനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. അങ്ങനെ ഒരാൾ തന്നിൽ നിന്നും അകന്നു പോയപ്പോൾ ഉള്ള വേദന എത്ര വലുതായിരിക്കുമെന്ന് എല്ലാവർക്കും ഊഹിക്കാൻ സാധിക്കുമല്ലോന്നാണ് താരം പറയുന്നത്. അവസാന നാളുകളിൽ തന്റെ ഭാര്യ അനുഭവിച്ച വേദന അത് തനിക്ക് കണ്ടുനിൽക്കാൻ പോലും സാധിക്കുന്നതായിരുന്നില്ല. ആ സമയത്ത് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് അവൾ പോകട്ടെ എന്ന് പോലും താൻ പ്രാർത്ഥിച്ചിരുന്നു ഒരിക്കലും തന്നോട് അവൾ ഒരു കാര്യവും ആവശ്യപ്പെടാറുണ്ടായിരുന്നില്ല. എന്നാൽ ഒരിക്കൽ ഒരു കാര്യം അവൾ തന്നോട് ആവശ്യപ്പെട്ടു. അത് തനിക്ക് അവൾക്ക് വേണ്ടി ചെയ്തുകൊടുക്കാൻ സാധിച്ചില്ല.

അതാണ് ഏറ്റവും വലിയ വേദന. കളമശ്ശേരിയിൽ പുഴയോരത്ത് തങ്ങൾക്ക് വീടുണ്ട് ഗായകരുടെ കൂട്ടായ്മയായ സമം മോർഗനൈസേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അവിടെയാണ് നടക്കാർ. ഒരിക്കൽ അവൾ തന്നോട് ആവശ്യപ്പെട്ടത് എല്ലാ ഗായകരുടെയും ഒപ്പം നിന്ന് ഒരു ചിത്രം എടുക്കണം എന്നാണ്. ആ കാര്യം താൻ മറന്നുപോയി. എല്ലാവരും പോയപ്പോഴാണ് ഓർമ്മ വന്നത്. അടുത്ത തവണ നമുക്ക് എന്താണെങ്കിലും ആ ചിത്രം എടുക്കാം എന്ന് പറഞ്ഞ് ഞാൻ അവളെ ആശ്വസിപ്പിച്ചു. എന്നാൽ അതു കഴിഞ്ഞ് മൂന്നു മാസങ്ങൾക്ക് ശേഷം ആയിരുന്നു അവൾക്ക് ക്യാൻസർ ആണ് എന്ന് അറിയുന്നത്. ഒരുപാട് കാത്തുനിൽക്കാതെ അവൾ യാത്രയാവുകയും ചെയ്തിരുന്നുരുന്നു. ഇന്നും വളരെയധികം വേദനയായി അത് തന്റെ മനസ്സിൽ നിലനിൽക്കുന്നത്. അവളുടെ ആഗ്രഹമാണ് എന്നും താരം വ്യക്തമാക്കുന്നുണ്ട്

x