“ഞാനൊരു അമ്മയാകാൻ പോകുന്നു” ..സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് പ്രിയ നടി ഷംന കാസിം , ആശംസകൾ നേർന്ന് ആരാധകർ

മലയാളി പ്രേഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഷംന കാസിം , വെത്യസ്തമായ വേഷം കൊണ്ടും മികച്ച അഭിനയം കൊണ്ടും വളരെ വേഗം മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് . 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയലോകത്തേക്ക് എത്തിയത് . പിന്നീട് നിരവധി വെത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേഷകരുടെ ശ്രെധ നേടാനും താരത്തിന് സാധിച്ചിരുന്നു . മലയാളം തമിഴ് തെലുങ്കു കന്നഡ ചിത്രങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ വിവാഹം കഴിഞ്ഞത് ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു . ജെ ബി എസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഓ യുമായ ആസിഫ് അലിയെ ആയിരുന്നു താരം വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ ജീവിതത്തിലെ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചു രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോൾ .

താനൊരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് താരമിപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് . താരത്തിന്റെ യൂട്യൂബ് ചാനെലിലൂടെയാണ് സന്തോഷ വാർത്ത തന്റെ ആരാധകരോട് താരം പങ്കുവെച്ചത് . വലിയ ആഘോഷത്തോടെയാണ് കുടുംബങ്ങൾ ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത് . നിരവധി ആരാധകരും സഹപ്രവർത്തകരും താരത്തിന് ആശംസകളുമായി രംഗത്ത് വരുന്നുണ്ട് .റിയാലിറ്റി ഷോകളിലൂടെയായിരുന്നു താരം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത് . 2004 കമൽ സംവിദാനം ചെയ്ത മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത് . പിന്നീട് ഹൃദയത്തിൽ സൂക്ഷിക്കാൻ , പച്ചക്കുതിര , ഒരുവൻ , അലി ഭായ് , കോളേജ് കുമാരൻ അടക്കം നിരവധി മലയാളം ചിത്രങ്ങളിൽ താരം വേഷമിട്ടു .

ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ താരം തെലുങ്കിലേക്കും മുനിയാണ്ടി എന്ന ചിത്രത്തിലൂടെ താരം തമിഴിലേക്കും ജോഷ് എന്ന ചിത്രത്തിലൂടെ താരം കന്നടയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു .മലയാളം തമിഴ് തെലുങ് കന്നഡ ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി തിളങ്ങുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം .വിവാഹ ശേഷം അഭിനയലോകത്തുനിന്നു വിട്ട് നിന്ന താരമിപ്പോൾ പുതിയ സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് . തരാം തന്റെ യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് വരുന്നത്

Articles You May Like

x