“ഒഴുക്കിൽ പെട്ട് പോയ കുഞ്ഞിനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്തു ചാടി , കുഞ്ഞ് ജീവൻ രക്ഷിക്കുന്നതിനിടെ പരിക്ക് “, പ്രേഷകരുടെ പ്രിയ സീരിയൽ താരം സൂരജിന് സംഭവിച്ചത്

മലയാളി പ്രേഷകരുടെ ഇഷ്ട പരമ്പരകളിൽ മുൻപന്തിയിലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ . സംപ്രേഷണം തുടങ്ങി വളരെ വേഗം റേറ്റിങ്ങിലും മുൻപന്തിയിൽ എത്തിയ സീരിയൽ സംഭവബഹുലമായ എപ്പിസോഡുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ് . പരമ്പരയിലെ നായിക കഥാപാത്രമായി പുതുമുഖ നടി മനീഷ മഹേഷ് എത്തിയപ്പോൾ ദേവ എന്ന നായക കഥാപത്രത്തിൽ ആദ്യം എത്തിയത് പുതുമുഖ താരം സൂരജ് ആയിരുന്നു . തുടക്കം മുതൽ തന്നെ ഇരുവരുടെയും കോംബോ സീനുകൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു . റേറ്റിങ്ങിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി സൂരജ് പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറിയത് . ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു താരം പരമ്പരയിൽ നിന്നും പിന്മാറിയത് . എന്നാൽ സൂരജിന് പകരം ദേവ എന്ന കഥാപത്രത്തിൽ മറ്റൊരു താരമെത്തിയപ്പോൾ പ്രേഷകർക്ക് അംഗീകരിക്കാൻ കുറച്ചുപ്രയാസമായിരുന്നു . സൂരജ് എന്ന് തിരിച്ചുവരും എന്നുള്ള ചോദ്യങ്ങളുമായി നിരവധി ആരാധകരും രംഗത്ത് എത്തിയിരുന്നു ..

ഒടുവിൽ സൂരജ് തന്നെ പരമ്പരയിൽ നിന്ന് പിന്മാറിയതായി വെളിപ്പെടുത്തുകയും ചെയ്തതോടെ ആരാധകരും നിരാശയിലായിരുന്നു ..ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു താരം പരമ്പരയിൽ നിന്നും പിന്മാറിയത് . എന്നാൽ താരം പിന്മാറാനുള്ള ആരോഗ്യപ്രശ്ങ്ങൾ എന്താണെന്ന് ആരാധകരിൽ പലർക്കും വെക്തമല്ലായിരുന്നു . ഒടുവിൽ സൂരജ് തന്നെ തന്റെ ആരോഗ്യ പ്രശ്ങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്തു . പുഴയിൽ ഒഴുക്കിൽ അറിയാതെ വീണുപോയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രെമിക്കുന്നതിനിടെ പാറക്കെട്ടിൽ നടുവ് ഇടിച്ചതാണ് പിന്നീട് അഭിനയത്തെ തടസ്സപ്പെടുത്തി വില്ലനായി വേദന എത്താൻ കാരണം എന്നാണ് സൂരജ് പറയുന്നത് .. കാരണം അറിഞ്ഞപ്പോൾ നിരവധി ആരാധകരാണ് താരത്തിന് മികച്ച പിന്തുണ നൽകി രംഗത്ത് എത്തുന്നത്. സൂരജിനോടുള്ള ഇഷ്ടം ഇപ്പോൾ ഇരട്ടിയായി കൂടി എന്നാണ് ആരാധകർ പറയുന്നത് . ഒരു കുഞ്ഞു ജീവൻ രെക്ഷിക്കാനല്ലേ അതുകൊണ്ട് അസുഖങ്ങൾ എല്ലാം വളരെ പെട്ടന്ന് ഭേദം ആകുമെന്നും തിരികെ അഭിനയത്തിലേക്ക് വളരെ പെട്ടന്ന് തിരിച്ചുവരാൻ സാധിക്കും എന്നാണ് ആരാധകർ പറയുന്നത് ..

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ സൂരജ് ഇടയ്ക്കിടെ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് . താരം എത്തുമ്പോഴെല്ലാം ആരാധകർ ഒരേ സ്വരത്തിൽ ചോദിക്കുന്നത് പാടാത്ത പൈങ്കിളി സീരിയലിലേക്ക് ഇനി എന്ന് തിരിച്ചുവരും എന്നുള്ള ചോദ്യങ്ങളാണ് .പാരമ്പരയിലേക്ക് എന്തായാലും തിരിച്ചുവരില്ല എന്ന് തന്നെയാണ് സൂരജ് പറയുന്നതെങ്കിലും ഇന്നും ആരധകർ ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത് .. ഉടൻ തന്നെ ആരോഗ്യ പ്രശ്നങ്ങൾ എല്ലാം പൂർണമായി ഭേദമാകുമെന്നും സൂരജിന്റെ സ്വപ്നമായ അഭിനയത്തിലേക്ക് ഉടൻ തന്നെ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു എന്നുവാണ് ആരധകർ പറയുന്നത്..അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം

 

 

x