മലയാളി സീരിയൽ സിനിമ നടി അപർണ നായർ തൂങ്ങിമരിച്ച നിലയിൽ , ഞെട്ടലോടെ സീരിയൽ സിനിമ ലോകം

മലയാളി സീരിയൽ പ്രേക്ഷകരെയും സിനിമ പ്രേക്ഷകരെയും ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ചന്ദനമഴ , ആത്മസഖി , ദേവസ്പർശം തുടങ്ങി സീരിയലുകളിലൂടെ പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തി . കരമന തളിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ താരത്തെ കണ്ടെത്തുകയായിരുന്നു . ഇന്നലെ വൈകിട്ട് 7 .30 ഓടെയാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് . ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് റിപ്പോർട്ട് പുറത്തുവന്നത് .

മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയും അസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട് . സംഭവ സമയത്ത് അമ്മയും സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നു . കരമന പോലീസ് കേസ് എടുക്കുകയും അന്വഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട് . നിരവധി സീരിയലുകളിലും സിനിമകളിലും താരം നിരവധി വെത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് . കോടതി സമക്ഷം ബാലൻ വക്കീൽ , ആത്മസഖി , മൈഥിലി വീണ്ടും വരുന്നു , ചന്ദനമഴ , തുടങ്ങി നിരവധി സിനിമ -സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട് . ഭർത്താവ് സഞ്ജിത്ത്‌ , മക്കൾ ത്രയ , കൃതിക

x