തലയിൽ 18 സ്റ്റിച്ച്, മുടി മുറിക്കേണ്ടി വന്നു സുഹൃത്തുക്കളെന്ന് പറഞ്ഞ് നടന്ന ആരേയും കണ്ടില്ല ; താൻ നേരിട്ട അപകടത്തെ കുറിച്ച് പേർളി മാണി

അഭിനേത്രിയായും അവതാരികയായ പ്രേക്ഷകമനസ്സുകളെ കീഴടക്കിയ യുവതാരമാണ് പേളി മാണി. ബിഗ് ബോസ് ലൂടെ ജനപ്രീതിനേടിയ പേളി മാണി തന്റെ യൂട്യൂബ് ചാനലിലൂടെ യും മറ്റ് സോഷ്യൽ മീഡിയകളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ആയിരുന്നു. അടുത്തിടെ യൂട്യൂബ് ചാനൽ ലൂടെ പേളി മാണി തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ഒരു വാഹന അപകടത്തെ പറ്റി പറയുകയുണ്ടായി.തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ഇൻസിഡന്റ് ആയിരുന്നു എന്ന് പറഞ്ഞാണ് പേളി മാണി തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.


2012 ഡിസംബർ മാസത്തിൽ ആയിരുന്നു അത് നടന്നത്. ക്രിസ്മസ് ആഘോഷത്തിന് ഒക്കെ ശേഷം തന്റെ പുതിയ കാറിൽ രാത്രി മൂന്നു മണിക്ക് അമിതവേഗത്തിൽ പേളി വാഹനം ഓടിക്കുകയായിരുന്നു. പാഞ്ഞു വന്ന കാർ നിർത്തിയിട്ടിരുന്ന ഒരു ലോറിയിലേക്ക് ഇടിച്ചു കയറി . ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.ഹോസ്പിറ്റലിൽ എത്തിച്ച പോളിയുടെ തലയിൽ 18 സ്റ്റിച്ചുകൾ ആണ് ഇടേണ്ടി വന്നത്. അതിനായി മുടി മുറിക്കേണ്ടി വന്നു. ഭാഗ്യവശാൽ മുഖത്തിന് കേടുപാടുകളൊന്നും തന്നെ സംഭവിച്ചിരുന്നില്ല.


ഇത്രയും വലിയ ഒരു അപകടത്തിൽ നിന്നും താൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത് തന്റെ അച്ഛന്റെയും അമ്മയുടെയും സഹായം കൊണ്ടാണെന്ന് പേളി മാണി പറയുന്നു. നാല് ദിവസം അച്ഛനും അമ്മയും തന്റെ കൂടെ തന്നെ പേളി പരിചരിച്ചു. 2013ലെ ന്യൂ ഇയർ ആഘോഷത്തിന് സന്തോഷത്തിലായിരുന്നു പേളി. അന്ന് തന്റെ ഏറ്റവും വലിയ സുഹൃത്തുക്കൾ എന്ന് കരുതിയിരുന്ന ആളുകൾ തന്റെ ഈ അപകടത്തിനുശേഷം പേളിയെ തിരിഞ്ഞുനോക്കിയിട്ടില്ല.


നാം എല്ലാവരും നമ്മുടെ ഏറ്റവും വലിയ ശക്തി തന്റെ സുഹൃത്തുക്കളാണെന്നും തങ്ങളുടെ സുഹൃത്ത് വലയങ്ങൾ ആണെന്നും വിചാരിക്കാറുണ്ട് . പക്ഷേ ഈ അപകടം സംഭവിച്ച അപ്പോഴാണ് താനത് തെറ്റാണെന്ന് മനസ്സിലാക്കുന്നത് എന്ന് പേളി പറയുന്നു. അപകടം പറ്റി അതിനുശേഷം പേളിയുടെ സുഹൃത്തുക്കൾ ആരും തന്നെ പുള്ളിയുടെ സുഖവിവരങ്ങൾ അന്വേഷിച്ചിട്ടില്ല. സുഹൃത്തുക്കൾ എന്നു പറഞ്ഞ് കൂടെ നടന്നിരുന്ന ആരെയും ഒരു സഹായത്തിനും കണ്ടിരുന്നില്ല. അതിൽ നിന്നും തനിക്ക് മനസ്സിലായത് നമുക്ക് എന്ത് അപകടം സംഭവിച്ചാലും എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവുക നമ്മുടെ കുടുംബം മാത്രമായിരിക്കും.


എന്നാൽ ഈ സുഹൃത്തുക്കളോടൊപ്പം ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിക്കാൻ മാതാപിതാക്കളുടെ ഇഷ്ടക്കേട് സമ്പാദിച്ച് ആണ് ഞാൻ പോയിരുന്നത് എന്നും എന്നാൽ തനിക്ക് അപകടം പറ്റിയപ്പോൾ തന്നെ ഒരു തവണ പോലും കുറ്റപ്പെടുത്താതെ കൂടെ നിന്ന് പരിചരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് തന്റെ അച്ഛനും അമ്മയും മാത്രമാണെന്ന് പറയുന്നു. ഈ അപകടത്തിനുശേഷം നാല് ദിവസങ്ങൾക്കുശേഷം ഡ്രീംസ് ഹോട്ടലിൽ ന്യൂഇയർ പ്രോഗ്രാമിന്റെ ഒരു ഇവന്റിൽ അവതാരിക ആയി തലയിൽ മുറിവ് കെട്ടി വച്ച് താൻ പോയിരുന്നു എന്ന് പേളിമാണി പറയുന്നു.

x