വർഷങ്ങളായി കാത്തിരുന്നതും ആഗ്രഹിച്ചതും വന്നെത്തിയിരിക്കുന്നു ; സന്തോഷ വാർത്ത പങ്കുവെച്ചു സജിനും ഷഫ്‌നയും

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് സജിനും ഷഫ്‌നയും. വെള്ളിത്തിരയിലേക്ക് ബാലതാരമായി എത്തിയ താരമാണ് ഷഫ്‌ന. മലയാള പ്രേക്ഷകരുടെ പ്രിയപെട്ടവരാണ് ഷഫ്നയും ഭർത്താവ് സജിനും. കഥ പറയുമ്പോൾ, ആഗതൻ, പ്ലസ് ടു തുടങ്ങിയ ഹിറ്റ്‌ സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ശ്രദ്ധേയമായതാണ് നടി ഷഫ്‌ന. താരത്തിന്റെ റിയൽ ലൈഫ് നായകനും സിനിമ മേഖലയിൽ നിന്നുള്ളത് തന്നെയാണ്. പ്ലസ് ടു എന്ന സിനിമയിലൂടെ ശ്രെദ്ധേയനായ സജിൻ ഇപ്പോൾ മിനിസ്‌ക്രീനിലും മിന്നും താരമാണ്. മലയാളി കുടുംബ പ്രേക്ഷകർ മുഴുവൻ ഇപ്പോൾ ശിവന്റെ ആരാധകരാണ്.

സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ശിവന്. സീരിയലിലെ നടൻമാരുടെ സ്ഥിരം പെങ്കോന്തൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കലിപ്പൻ കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്. ഇത് തന്നെയാണ് യുവാക്കളേയും ആകർഷിക്കാൻ സാന്ത്വനത്തിനു സാധിക്കുന്നത്. ഷഫ്‌നയും മിനിസ്ക്രീൻ പരമ്പരകളിലൂടെ തിളങ്ങി നിൽക്കുകയാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമായ ദമ്പദികളാണ് ഇരുവരും. ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും സ്ഥിരമായി പങ്കു വെക്കാറുമുണ്ട്.

തങ്ങളുടെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുള്ളതാണ് ഇരുവരേയും ആരാധകരുടെ പ്രിയപ്പെട്ടവർ ആക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ വഴി ഒരു സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഷഫ്‌നയും സജിനും. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യം അഭിനയിക്കുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു .വിവാഹത്തിന് ഇരു വീട്ടുകാർക്കും ആദ്യം എതിർപ്പുണ്ടായിരുന്നു. അത് കാരണം ഇരുവരും രെജിസ്റ്റർ മാര്യേജ് ചെയ്യുകയായിരുന്നു . പിന്നീട് അതെല്ലാം മറന്ന് എല്ലാവരും ഒരുമിക്കുകയായിരുന്നു.

സജിനെ ജീവിതത്തിൽ കിട്ടിയത് വലിയ അനുഗ്രഹമായി കാണുന്നുവെന്ന് ഷഫ്ന പറഞ്ഞിട്ടുണ്ട് ,നിരവധി കഷ്ടപ്പാടുകൾ സഹിച്ചാണ് സജിൻ ഇത്രയധികം നേട്ടം സ്വന്തമാക്കിയത്, അദ്ദേഹം ഒരുപാട് അലഞ്ഞു തിരിഞ്ഞു നടന്നിട്ടുണ്ട് .നല്ലൊരു നടൻ ആവണം എന്ന് അദ്ദേഹത്തിന് ഏറെ ആഗ്രഹമായിരുന്നു. ആ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നത്. അദ്ദേഹത്തിൻറെ ഈ വിജയങ്ങളിൽ താനും സന്തോഷവതിയാണെന്ന് ഷഫ്ന പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഏറെ നാളായി ആഗ്രഹിച്ചതും കാത്തിരുന്നതും വന്നെത്തിയ സന്തോഷ വാർത്തയാണ് ഷഫ്‌ന പങ്കുവെച്ചിരിക്കുന്നതു.

കഴിഞ്ഞ ദിവസമായിരുന്നു AIMA ടെലിവിഷൻ അവാർഡ്. അതിൽ മികച്ച ജോഡിയായി തിരഞ്ഞെടുക്കപ്പെട്ടത് സാന്ത്വനം പരമ്പരയിലെ ജോഡികളായ സജിനും ഗോപികക്കുമായിരുന്നു. നടൻ ജയസൂര്യയിൽ നിന്നും അവാർഡ് വേടിക്കുന്ന ഇരുവരുടേയും വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഷഫ്‌ന ആ സന്തോഷ വാർത്ത പങ്കുവെച്ചത്. ഒരു നല്ല നടൻ ആകണം എന്ന സജിന്റെ അതിയായ ആഗ്രഹവും അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിന്റെ ഫലവുമാണ് ഈ അവാർഡ്. ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.

x