പതിനാലാം വിവാഹ വാർഷികം ആഘോഷമാക്കി ഗായിക സിത്താരയും ഭർത്താവ് സജീഷും; ഇരുവർക്കും ആശംസകൾ അറിയിച്ച് നിരവതി താരങ്ങൾ

റിയാലിറ്റി ഷോകളിൽ കൂടിയും ടിവി പരിപാടികളിൽ കൂടിയും മലയാള സിനിമയുടെ പിന്നണി ഗാന രംഗത്തേക് കടന്ന് വന്ന താരമാണ് ഗായിക സിത്താര കൃഷ്‌ണകുമാർ, 2007ൽ അതിശയൻ എന്ന ചിത്രത്തിൽ കൂടിയാണ് താരത്തിന് പാടാൻ അവസരം ലഭിക്കുന്നത്, പിന്നീട് മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഗായികമാരിൽ ഇടം പിടിക്കുകയായിരുന്നു, ഇതുവരേക്കും നൂറിൽ പരം ചിത്രങ്ങൾക്ക് വേണ്ടി സിത്താര പാടീട്ടുണ്ട്

2012 ലും 2017 ലും കേരള സംസ്ഥാന സർക്കാരിന്റെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം തേടി എത്തീരുന്നു, കൂടാതെ മ്മൂട്ടിയെ നായികനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌, സിത്താരയെ വിവാഹം കഴിച്ചിരിക്കുന്നത് ഡോക്ടർ സജീഷാണ് 2007ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്, ഇരുവർക്കും 2013ൽ സാവന്‍ ഋതുവെന്ന മകൾ ജനിക്കുന്നത്, സിത്താരയും ഭർത്താവ് സജീഷും ഒന്നിച്ചിട്ട് ഇപ്പോൾ പതിനാല് വർഷം ആയിരിക്കുകയാണ്

പതിനാലാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഇരുവരും പങ്ക് വെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധേയം ആകുന്നത്, സിത്താരയെ ചേർത്ത് നിർത്തിക്കൊണ്ടുള്ള ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് സജീഷ് കുറിച്ചത് ഇങ്ങനെ ഇങ്ങനെ ചേർന്ന് നിൽക്കാൻ തുടങ്ങിയിട്ട്… ഇത് പതിനാലാമത് വർഷത്തിലേക്ക്…! പരസ്യമായൊന്നും പറയാനില്ല; പറയാനുള്ളത് പരസ്പരമാണ്, പറഞ്ഞു തീരാതെ അങ്ങനെ പരന്നു പോകുന്നു… അങ്ങനെ പറന്നു പോകുന്നു… ഇതായിരുന്നു സജീഷ് കുറിച്ചത്, സിത്താരയും ഒരു കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്, മകളോടും ഭർത്താവിനും ഒപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് സിതാര കുറിച്ചത് ഇങ്ങനെ രാവിലെ തന്നെ കാണുന്ന “ലവ് ബേർഡ്സ്”,” മാതൃക ടീംസ്” വിളിയുടെ ഹാങ്ങ്‌ ഓവറിൽ ഒരു കാര്യം പറഞ്ഞോട്ടെ !!! ചായ എടുക്കട്ടേ ചേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങളില്ല ഇവിടെ!!

തർക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളിൽ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്, ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്!!! ഒൻപതുമണി ന്യൂസിൽ സന്ദീപ് വാരിയറും, റഹിം സഖാവും തോറ്റുപോകുന്ന ചർച്ച !!! പക്ഷെ ജീവതത്തിന്റെ രാഷ്ട്രീയത്തിൽ കണ്ണുരുട്ടലും, കയ്യാങ്കളിയും, കല്ലെറിയലുമില്ല, പരസ്പര ബഹുമാനമുള്ള ചർച്ചകൾ മാത്രം! അങ്ങനെ തൊണ്ടവരണ്ട് ഇരിക്കുമ്പോൾ, തോളത്തുകയ്യിട്ട് ഒരു കട്ടനടിച്ചുവന്ന് വീണ്ടും….!!! ഒപ്പത്തിനൊപ്പം നിന്നുള്ള സ്നേഹിക്കൽ എങ്ങനെയാണെന്ന് കാണിച്ചു തരുന്ന മുത്തുപോലത്തെ അച്ഛനമ്മമാർ ഉണ്ട് രണ്ടാൾക്കും!! അപ്പോ ഇതങ്ങനങ്ങട്ട് പോട്ടെ!!! ഇതായിരുന്നു സിത്താരയുടെ വാക്കുകൾ നിരവതി സിനിമ താരങ്ങൾ ആണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കൊണ്ട് വരുന്നത്

x