ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കൺമണികളുടെ പിറന്നാൾ ; ലക്ഷ്മി നായർ നൽകിയത് വിലമതിക്കാനാകാത്ത സമ്മാനം

കൈരളി ടിവിയിലൂടെയാണ് ലക്ഷ്മി നായർ എന്ന് അവതാരികയെ പ്രേക്ഷകർ കൂടുതലായും ശ്രദ്ധിച്ചു തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ ലക്ഷ്മി നായർ പാചക വീഡിയോകളിലൂടെ ആയിരുന്നു ശ്രദ്ധ നേടിയിരുന്നത്. പിന്നീട് കൈരളി ചാനൽ സംപ്രേഷണം ചെയ്ത ഫ്ലവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടിയുടെ താരമായി ലക്ഷ്മി നായർ മാറി. ഒരുപാട് യാത്രകൾ ചെയ്ത് വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബ്യൂട്ടി ടിപ്സ്സുമായും വ്യത്യസ്തമായ റെസിപ്പികളുമായി താരം എത്താറുണ്ട്.

യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാനും ലക്ഷ്മി മറക്കാറില്ല എന്നതാണ് സത്യം. തന്റെ കുടുംബത്തിന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഒരു സമയത്ത് തന്റെ ഭർത്താവിനെ കുറിച്ചുള്ള ചില തുറന്നു പറച്ചിലും താരം നടത്തിയിരുന്നു. അജയ് കൃഷ്ണനേന്നാണ് ഭർത്താവിന്റെ പേര്. എന്നും തന്റെയും ഭർത്താവിന്റെയും ഇഷ്ടങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് ഒക്കെയായിരുന്നു ലക്ഷ്മി പറഞ്ഞത്. യാത്ര ലക്ഷ്മി ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് എന്നും. ഭർത്താവ് യാത്രയെ സ്നേഹിക്കാത്ത ആളാണെന്നും ഒക്കെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ എല്ലാം തന്നെ തനിക്ക് ഇഷ്ടമാണ്. ദാമ്പത്യജീവിതം പരസ്പരം മനസ്സിലാക്കേണ്ട ഒന്നാണ് എന്നും ലക്ഷ്മി പറഞ്ഞിരുന്നു.

യൂട്യൂബിലൂടെ തന്നെയായിരുന്നു മകൾ പാർവതിയുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷവും ലക്ഷ്മി ആരാധകരെ അറിയിച്ചിരിക്കുന്നത്. മകൾ പാർവതിയ്ക്ക് ഒറ്റപ്രസവത്തിൽ ജനിച്ചത് മൂന്ന് മക്കളായിരുന്നു. മൂന്ന് കുഞ്ഞുങ്ങളെ ഒരുമിച്ച് ലഭിച്ച സന്തോഷത്തിലായിരുന്നു കുടുംബം. കുഞ്ഞുങ്ങളെ നോക്കാൻ വേണ്ടി താരം വിദേശത്തേക്ക് പോയതോക്കെ തന്നെ പ്രേക്ഷകർക്ക് മുൻപിലേക്ക് വീഡിയോയായി താരം പങ്ക് വച്ചിട്ടുണ്ടായിരുന്നു. മകളുടെയും കൂടെ അവധി ആഘോഷിച്ച ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചത്.

യുവാൻ, വിഹാൻ,ലയ ഇങ്ങനെയാണ് മൂന്ന് കൺമണികളുടെ പേര്. ഇവരെക്കൂടാതെ ഒരു നാല് വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും മകൾക്ക് ഉണ്ട്. കുഞ്ഞുങ്ങളോടൊപ്പം മാഞ്ചസ്റ്ററിൽ ആണ് ലക്ഷ്മി നായർ ഉണ്ടായിരുന്നത്. കുഞ്ഞുങ്ങളോട് ഒപ്പം സന്തോഷകരമായ നിമിഷങ്ങൾ എല്ലാം തന്നെ ലക്ഷ്മി നായർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. എല്ലാ ചിത്രങ്ങൾക്കും ആരാധകരും ഏറെയാണ്. മൂന്ന് കണ്മണികളുടെയും പിറന്നാളാഘോഷത്തിന്റെ വീഡിയോയാണ് ലക്ഷ്മി നായർ പങ്കുവെച്ചിരിക്കുന്നത്.

ഒരു ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ പോലും സഹായമില്ലാതെ മകളുടെ ഭർത്താവായ അശ്വിനാണ് പിറന്നാളാഘോഷം നിറപ്പകിട്ടുള്ളത് ആക്കിയിരിക്കുന്നത്. ചിത്രങ്ങളൊക്കെ തന്നെ ഗാർഡനിൽ തൂക്കിയിട്ടു കൊണ്ടായിരുന്നു പിറന്നാൾ. ഇവരുടെ സുഹൃത്തുക്കളും ഈ പിറന്നാൾ പരിപാടികൾക്ക് എത്തിയിരുന്നു. കൊച്ചുമക്കൾക്ക് താരവും ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. കൊച്ചുമക്കൾക്ക് വേണ്ടി താരം ഒരുക്കിയ സർപ്രൈസ് ഒരു മനോഹരമായ കേക്ക് ആയിരുന്നു. പാചക കുലപതിയായ ലക്ഷ്മി വീട്ടിൽ ഉള്ളപ്പോൾ പുറത്തു നിന്നും കേക്ക് വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ. മകളുടെ മനസ്സിലുള്ളതുപോലെ തന്നെ കേക്ക് വളരെ മനോഹരമായി റെഡി ആക്കിയിരിക്കുകയാണ് ലക്ഷ്മി.

x