തറവാടിനെ അടിയോടെ പൊക്കിയെടുത്ത് മറ്റൊരിടത്തു സ്ഥാപിച്ചു; പഴമകളെ കൂട്ടിയിണക്കിയ പുതിയ വീട് നിർമ്മിച്ച് സന്തോഷ് ജോർജ് കുളങ്ങര

പാശ്ചാത്യരാജ്യങ്ങളിലെ ഭംഗിയും പൗരാണിക ചരിത്രങ്ങളും മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച സഞ്ചാരിയാണ് സന്തോഷ് ജോർജ് കുളങ്ങര. ഈയൊരു പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്ന വാക്കും സഞ്ചാരിയുടെത് തന്നെയാണ് ,ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറെ കാലത്തെ ഒരു സ്വപ്നം പൂവണിഞ്ഞതിൻറെ സന്തോഷമാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത് ,അദ്ദേഹത്തിന്റ ഏറ്റവും പുതിയ വീടിനെകുറിച്ചുള്ള വിശേഷങ്ങളാണ് സന്തോഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തലമുറകൾ ജീവിച്ച തറവാടായ മരങ്ങാട്ടുപിള്ളിയിൽ നിന്നു വൈക്കത്തിനടുത്തുള്ള ചെമ്പ് ഗ്രാമത്തിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ വിശേഷങ്ങളാണ് സന്തോഷ് ജോർജ് കുളങ്ങര പങ്കുവയ്ക്കുന്നത്.

കുളങ്ങര ഔസേഫ് ഔസേഫ് എന്ന മുത്തശ്ശൻ ഒരു വലിയ കണിശക്കാരനായിരുന്നു. ഒന്നോ രണ്ടോ വാക്കുകളിൽ കാര്യം പറയുന്ന വ്യക്തിത്വമുള്ള ഒരു ഒരു ആളായിരുന്നു അദ്ദേഹം. സ്വന്തം ഭൂമിയിൽ കൃഷി ചെയ്തുണ്ടാക്കിയ ഇഞ്ചിയും കുരുമുളകും വില്പനയ്ക്ക് വെച്ച് അടുത്ത വീട്ടിൽ നിന്നും പലവ്യഞ്ജനങ്ങളും മറ്റും വാങ്ങി അത് വിലകൂടുന്ന വില കൂടുന്ന സമയത്ത് വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് അദ്ദേഹം കുടുംബം നോക്കിയിരുന്നത്. അദ്ദേഹത്തിൻറെ പല സ്വഭാവങ്ങളും തലമുറകളിലെ ഓരോരുത്തർക്കും കിട്ടിയിട്ടുണ്ടെന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നു ,ഇപ്പോഴിതാ തറവാടിനെ പൂർണ്ണമായും പൊളിച്ചുനീക്കി കൊണ്ട് ഉണ അതുപോലൊരു മറ്റൊരു തറവാട് പണിതുയർത്തി വാർത്തകളിൽ ഇടം നേടുകയാണ് സന്തോഷ് ജോർജ്.
വൈക്കത്തിനടുത്തു മുറിഞ്ഞപുഴ പാലത്തിനു സമീപം സ്ഥലം വാങ്ങിയ ശേഷമാണ് തറവാട് ഇവിടേക്കു കൊണ്ടു വരുന്നതിനെ കുറിച്ച് അദ്ദേഹവും കുടുംബവും ആലോചിച്ചത്. തുടർന്ന് തങ്കപ്പനാശാരിയും സംഘവും തറവാടിന്റെ മേൽക്കൂരയും നിരപ്പലകകളും ഗോവണിയുമൊക്കെ അഴിച്ചെടുത്ത് അതിൽ നമ്പറുകൾ എഴുതി ചിട്ടപ്പെടുത്തി ഓരോ മരക്കഷണങ്ങളും വെവ്വേറെയാക്കി ഇവിടെ കൊണ്ടു വന്നു ക്രമപ്രകാരം കൂട്ടി യോജിപ്പിച്ചുകൊണ്ട് ആയിരുന്നു പഴയ തറവാടിന് പുതിയത് ആക്കി മാറ്റിയത്. പുതിയ വീടിൻറെ മുകൾ നില പഴയ കുളങ്ങര തറവാടിനെ ഭൂരിഭാഗം ഭാഗങ്ങളും ഭൂരിഭാഗം സാധനം കൊണ്ട് തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്, താഴത്തെ നിലയിലാണ് പുതുക്കി നിർമ്മിച്ചത് ,പഴമയിൽ യോജിച്ച രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത് തെക്കുഭാഗത്ത് പിന്നീട് കൂട്ടിച്ചേർത്തതാണ്.

താഴെയും മുകളിലുമായി രണ്ടു മുറികൾ ആണ് നിർമ്മിച്ചിരിക്കുന്നത്, ഒന്നാം നിലയിൽ വരാന്തയും ബാൽക്കണിയും ഉൾപ്പെടുത്തിക്കൊണ്ട് താഴത്തെ നിലയിൽ നിന്നും ചെറിയ ഇടനാഴികൾ നിർമ്മിച്ചു. അടുക്കളയുമായി കൂട്ടിയോജിപ്പിച്ചു തറവാട്ടു വീട്ടിലെ അടുക്കളയിൽ നിന്ന് നേരെ വിപരീതമായാണ് പുതിയ വീട്ടിലേക്ക് വന്നപ്പോൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അത് മാത്രമല്ല പഴമേ തോന്നുന്ന വിധമാണ് അടുക്കള കൂട്ടിച്ചേർത്തിരിക്കുന്നത്.

ഒരുപാട് പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചതുകൊണ്ടുതന്നെ അവിടുത്തെ സ്ഥലങ്ങളിലെ പല ഡിസൈനുകളും പുതിയ വീട്ടിലേക്ക് കൊണ്ടുവരാൻ സന്തോഷ് ജോർജ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പുരാതന മന്ദിരങ്ങൾ പൊന്നുപോലെ സൂക്ഷിക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ ഉള്ളവരുടെ രീതികളാണ്. കാലപ്പഴക്കം ചുവരിൽ എഴുതി വയ്ക്കുന്നത് അവിടങ്ങളിൽ ഒരു രീതിയായിരുന്നു, തങ്ങളുടെ മുത്തശ്ശിമാർ പണ്ടത്തെ തറവാട് അതുപോലെ സൂക്ഷിച്ച് കൊണ്ടാണ് ഇന്നും തനിക്ക് തറവാട്ടിലെ പല സാധനങ്ങളും പുതിയ വീട്ടിലേക്ക് കൊണ്ടുവരാൻ സാധിച്ചത് എന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നു. മാത്രമല്ല 500വർഷം പഴക്കത്തിൽ ഏറെയുള്ള ഈ വീട് നിസ്സാര വിലയ്ക്ക് വാങ്ങിയപ്പോൾ പലരും തനിക്ക് വട്ടാണോ എന്ന് വരെ ചോദിച്ചവരുണ്ട് . പഴയവീട് അദ്ദേഹത്തിൻറെ പിതാവിൻറെ കസിൻ തോമസ് ആയിരുന്നു വാങ്ങിയിരുന്നത് ,അദ്ദേഹം ആ വീട് വിൽക്കാൻ തീരുമാനിച്ചപ്പോൾ ആയിരുന്നു സന്തോഷ് ജോർജ് കുളങ്ങരയെ അറിയിച്ചത് അങ്ങനെയാണ് ഈ വീട് വാങ്ങാൻ തീരുമാനിച്ചത്.

x