അവതാരകൻ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു , ഒരു സൈഡ് തളർച്ചയുടെ അവസ്ഥ

നടൻ അവതാരകൻ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതനായ വ്യക്തിയാണ് മിഥുൻ രമേശ്. നിരവധി ആരാധകരെ ആയിരുന്നു മിഥുൻ സ്വന്തമാക്കിയത്. ഫ്ലവർസിൽ സംപ്രേഷണം ചെയ്ത കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയും വലിയൊരു ആരാധകനിരയെ സ്വന്തമാക്കാൻ മിഥുൻ രമേശന് സാധിച്ചു എന്നതാണ് സത്യം. ഒരുപക്ഷേ സിനിമകളിൽ നിന്ന് ലഭിച്ചതിനെക്കാൾ കൂടുതൽ പ്രിവിലേജ് മിഥുന് ലഭിച്ചത് ഈ ഒരു പരിപാടിയിലൂടെ ആയിരിക്കും എന്നത് ഉറപ്പാണ്. അത്രത്തോളം സ്വീകാര്യതയായിരുന്നു ഒരൊറ്റ പരിപാടിയിലൂടെ മിഥുൻ നേടിയത്. മിഥുനെ സംബന്ധിക്കുന്ന ഒരു വാർത്തയാണ് ഇപ്പൊൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മിഥുന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും സന്തോഷകരമായ ഒരു വാർത്തയല്ല എന്നതാണ് സത്യം. മിഥുൻ രമേശ് ആശുപത്രിയിലാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മിഥുൻ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയ ഉണ്ണിയുടെ കരിയറിൽ തന്നെ ഒരു മാറ്റം കൊണ്ടുവന്ന മല്ലൂസിങ് എന്ന ചിത്രത്തിൽ ഉണ്ണിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതും മിഥുനായിരുന്നു. അതുപോലെ നിരവധി താരങ്ങൾക്ക് വേണ്ടി മിഥുൻ രമേശ് ശബ്ദം നൽകിയിട്ടുണ്ട്. ചെറുതും വലുതുമായ വേഷത്തിലും താരം എത്തിയിട്ടുണ്ട്. റൺ ബേബി റൺ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു.

ഇപ്പോൾ മിഥുൻ തനിക്ക് ബാധിച്ച അസുഖത്തെ പറ്റിയാണ് തുറന്നു പറയുന്നത്. ഒരു പ്രത്യേകമായ രോഗാവസ്ഥയിലൂടെയാണ് താനിപ്പോൾ കടന്നുപോകുന്നത് എന്ന് മിഥുൻ പറയുന്നു. മുഖം ഒരു വശത്തേക്ക് കോടി പോയ ഒരു അവസ്ഥയാണ് ഉള്ളത്. പാർഷ്യൽ പരാലിസിസ് എന്ന ഒരു രോഗമാണ് ഇപ്പോൾ തന്നെ ബാധിചിരിക്കുന്നത് എന്നും ഒരു വശത്തേക്ക് മുഖം അല്പം കോടി പോയ അവസ്ഥയാണ് എന്നും മിഥുൻ വ്യക്തമാക്കുന്നുണ്ട്. ഇതിനു മുൻപ് സീരിയൽ താരമായ മനോജും ഇത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടായിരുന്നു. ഇതിനെക്കുറിച്ച് മനോജും തുറന്നു സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ മിഥുൻ പറയുന്നത് താൻ തിരുവനന്തപുരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആണ് എന്നാണ്. രോഗം മാറും എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും മിഥുൻ വ്യക്തമായി പറയുന്നുണ്ട്. ചില ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ട് എന്ന് വീഡിയോയിലൂടെ തന്നെ മിഥുൻ പറയുന്നു. കണ്ണടയ്ക്കാനും ചിരിക്കാനും ഒക്കെയുള്ള ബുദ്ധിമുട്ടാണ് നിലവിലുള്ളത്.

Articles You May Like

x