അവിടെയുള്ള സ്ത്രീകളെ കെട്ടിപ്പിടിക്കുക, പുരുഷന്മാർക്ക് മെസ്സേജ് ചെയ്തു കൊടുക്കുക ഇതൊക്കെയാണ് അഞ്ചു ചെയ്യുന്നത്; ബിഗ്ബോസ് താരത്തിനെതിരെ തുറന്നടിച്ച് മനോജ്

മോഹൻലാൽ അവതാരകനായ ബിഗ് ബോസിന്റെ അഞ്ചാം സീസണിന് നിരവധി ആരാധകരാണ് ഉള്ളത്. ഷോയിലെ ഓരോ ദിവസത്തെ എപ്പിസോഡ് വളരെയധികം ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. അപ്രത്യക്ഷമായ എവിക്ഷനും വൈൽഡ് കാർഡ് എൻട്രി ഒക്കെ പ്രേക്ഷകരെ ഷോയിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചത്തെ എവിഷനിൽ പുറത്തായത് മനീഷയും ദേവുവും ആയിരുന്നു. ഹൗസിനുള്ളിലെ ശക്തരായ രണ്ടു മത്സരാർത്ഥികൾ പുറത്തായതിന്റെ ഞെട്ടൽ പ്രേക്ഷകർക്കും അതുപോലെ മത്സരാർത്ഥികൾക്കും ഉണ്ടായിരുന്നു. എന്നാൽ ഷോയിൽ നിന്ന് പുറത്തു പോകേണ്ട യഥാർത്ഥ ആൾ ഇവർ രണ്ടുപേരും ആയിരുന്നില്ല എന്നും അഞ്ചു ആണെന്നും തുറന്നു പറഞ്ഞു എത്തിയിരിക്കുകയാണ് മനോജ്

ബിഗ് ബോസ് ഹൗസിലുള്ള സ്ത്രീകളെ ഒക്കെ കെട്ടിപ്പിടിക്കുക, പുരുഷന്മാർക്ക് മസാജ് ചെയ്തു കൊടുക്കുക ഇതൊക്കെയാണ് അവർ അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ യാതൊരു ഗുണവും ഇല്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ശക്തരായ മത്സരാർത്ഥികളെ നിർത്തി അഞ്ചുവിനെ പോലെയുള്ള മത്സരാർത്ഥികളെ ആയിരുന്നു എവിക്ഷനിലൂടെ പുറത്തുവിടേണ്ടിയിരുന്നത് എന്നാണ് മനോജ് പറയുന്നത്. എന്നാൽ മനോജിന്റെ ഈ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് അഞ്ചുവിന്റെ ആരാധകരും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹൗസിലേക്ക് എത്തിയ അനുജോസഫിലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എങ്കിലും അതും ആസ്ഥാനത്താവുകയായിരുന്നു.

ഷോയിൽ ഉള്ള എല്ലാ മത്സരാർത്ഥികളെയും അഞ്ചുവും അളിയാ എന്നാണ് വിളിക്കുന്നത്. തന്നെ അങ്ങനെ വിളിക്കാൻ പാടില്ലെന്നും അനു ചേച്ചി എന്നെ വിളിക്കാവൂ എന്നും ഷോയിൽ എത്തിയ ആദ്യത്തെ ദിവസം അനു വ്യക്തമാക്കിയിരുന്നു. നല്ല ഒരു സൗഹൃദം സെറീനയും റെനുഷ്യയുമായി കാത്തുസൂക്ഷിക്കുന്ന അഞ്ചു ഗെയിമിന്റെ പല അവസരങ്ങളിലും സൗഹൃദം മുതലെടുക്കുന്നു എന്ന പ്രസ്താവനയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഗെയിമിനു ശേഷം ഉണ്ടായ അടിയിൽ അഞ്ചു അമ്മൂമ്മയ്ക്ക് വിളിച്ചത് മോഹൻലാൽ അടക്കം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ സീസണുകളിൽ നിന്ന് വളരെ ശോകമാണ് ഇത്തവണത്തെ സീസൺ എന്നാണ് പ്രേക്ഷകർക്ക് ഒന്നടങ്കം ഉള്ള അഭിപ്രായം. വൈൽഡ് കാർഡ് പോലും മികച്ച തല്ലെന്നും ഇങ്ങനെ പോയാൽ ഷോയുടെ പ്രേക്ഷകർക്ക് അത് വലിയ ബുദ്ധിമുട്ടു ഉണ്ടാക്കുമെന്ന് കമന്റുകൾ ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ തുടർന്നുള്ള ദിവസങ്ങളിലെ എൻട്രികളും എവിക്ഷനും വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.

x