50 ലക്ഷം മുതൽ 9 കോടി വരെ , ബിഗ് ബോസ് മലയാളം സീസൺ 3 ഞെട്ടിക്കും

മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ . മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വെത്യസ്തമായ ബിഗ് ബോസിന് പ്രേക്ഷകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുവരുന്നത് . ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 3 യുടെ വിജയിയായി മണിക്കുട്ടനെ തിരഞ്ഞെടുത്തിരിക്കുകയാണ് . ഒന്നാം സ്ഥാനത്ത് മണിക്കുട്ടൻ എത്തിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയത് സായി ആയിരുന്നു , ടിമ്പൽ , റംസാൻ , അനൂപ് എന്നിവരാണ് മൂന്ന് , നാല് , അഞ്ച്‌ സ്ഥാനങ്ങളിൽ എത്തിയത് . കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാൽ ഷോ 100 ദിവസം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല , മികച്ച പ്രേക്ഷക പ്രതികരണം നേടി ആവേശഭരിതമായ എപ്പിസോഡുകളുമായി മുന്നേറിയ ബിഗ് ബോസ് 8 പേര് ബാക്കി നിൽക്കവെ പെട്ടന്ന് ഷോ അവസാനിപ്പിച്ചത് ആരാധകരെ ശരിക്കും നിരാശയിലാഴ്ത്തിയിരുന്നു .അതുകൊണ്ട് തന്നെ ബിഗ് ബോസ് മലയാളം സീസൺ 3 യിൽ വിജയ് യെ പ്രഖ്യാപിക്കുവോ എന്നുള്ള തരത്തിലുള്ള ചോദ്യങ്ങൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നു .

ബിഗ് ബോസ് സീസൺ 3 വിന്നറെ എന്തായാലും പ്രഖ്യാപിക്കും എന്ന് അണിയറപ്രവർത്തകർ ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു . വിജയ് ആരാണെന്നറിയാനുള്ള ആരാധകരുടെ കാത്തിരുപ്പ് കുറച്ചുനാൾ നീണ്ടുപോയെങ്കിലും , ഇപ്പോഴിതാ ഒദ്യോഗികമായി തന്നെ ബിഗ് ബോസ് വിജയ് യായി മണിക്കുട്ടനെ തിരഞ്ഞെടുത്തിരിക്കുകയാണ് .. ഷോ അവസാനിപ്പിച്ചതോടെ വോട്ടിങ് മുഖേനയാണ് പ്രേക്ഷകർ വിജയ് യെ തിരഞ്ഞെടുത്തത് . കഴിഞ്ഞ രണ്ട് സീസണെക്കാളും മികച്ച പിന്തുണയായിരുന്നു സീസൺ 3 യിൽ ലഭിച്ചത് . ഓരോ സീസൺ കഴിയും തോറും ബിഗ് ബോസിന് പ്രേഷകരുടെ പിന്തുണ കൂടി കൂടിവരുന്ന കാഴ്ചയാണ് കാണുന്നത് . പൊരിഞ്ഞ പോരാട്ടം തന്നെയാണ് രണ്ടാം സ്ഥാനക്കാരനായ സായി വിഷ്ണുവും ഒന്നാം സ്ഥാനക്കാരനായ മണിക്കുട്ടനും തമ്മിൽ കാഴ്ചവെച്ചത് . 9 കോടി വോട്ടുകൾ നേടി മണിക്കുട്ടൻ ഒന്നാമതെത്തിയപ്പോൾ 6 കോടി വോട്ടുകളാണ് രണ്ടാം സ്ഥാനക്കാരനായ സായി വിഷ്ണുവിന് ലഭിച്ചത് ..

 

മൂന്നാം സ്ഥാനത്ത് എത്തിയത് ഡിംപൽ ഭാൽ ആയിരുന്നു 2 കോടി 37 ലക്ഷം വോട്ടുകളാണ് താരം നേടിയത് . നാലാം സ്ഥാനക്കാരനായ റംസാൻ 1 കോടി 14 ലക്ഷം വോട്ടുകളാണ് നേടിയത് . 5 ആം സ്ഥാനക്കാരനായ അനൂപ് 1 കോടി വോട്ടുകൾ നേടി . 6 ആം സ്ഥാനക്കാരനായ കിടിലം ഫിറോസ് 78 ലക്ഷം വോട്ടുകൾ നേടിയപ്പോൾ , 7 ആം സ്ഥാനത്ത് എത്തിയ ഋതു മന്ത്ര 66 ലക്ഷം വോട്ടുകളും എട്ടാം സ്ഥാനത്തെത്തിയ നോബി 52 ലക്ഷം വോട്ടുകളുമാണ് നേടിയത് .. സീസൺ 3 ഗംഭീരമായി അവസാനിച്ചതിന് പിന്നാലെ ബിഗ് ബോസ് സീസൺ 4 ഉടൻ തന്നെയുണ്ടാകും എന്ന ഉറപ്പ് അവതാരകനായ ലാലേട്ടൻ നൽകിയിട്ടുണ്ട് . ഇത് ബിഗ് ബോസ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട് .. കിടിലം എപ്പിസോഡുകളുമായി മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 4 ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോൾ . എന്തായാലും കാത്തിരിക്കാം പുതിയ എപ്പിസോഡിനായി

x