തൻറെ മുപ്പതാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷമാക്കി നടിയും അവതാരകയുമായ ലക്ഷ്‌മി നക്ഷത്ര; പിറന്നാൾ ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയമായ താരമാണ് അവതാരക ലക്ഷ്‌മി നക്ഷത, താരത്തിന് കൂടുതൽ ജനശ്രദ്ധ കിട്ടാൻ കാരണമായത് ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്ക് എന്ന പരുപാടിയിൽ കൂടിയാണ്, സ്റ്റാർ മാജിക്കിൽ അവതാരകയായി വരുന്ന താരം തൻറെ സംസാര ശൈലി കൊണ്ട് തന്നെ മറ്റ് താരങ്ങളോട് കട്ടക്ക് പിടിച്ച് നിൽക്കുന്നതാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്, ഇപ്പോൾ താരത്തിന് മുപ്പത് വയസ് തികഞ്ഞിരിക്കുകയാണ്

കണ്ടാൽ മുപ്പത് വയസ് തോന്നുലെങ്കിലും കഴിഞ്ഞ ദിവസം തൻറെ മുപ്പതാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവതി പേരാണ് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നത്, വീട് മുഴുവൻ ബലൂൺ കൊണ്ട് അലങ്കരിച്ചായിരുന്നു ലക്ഷ്‌മിയുടെ ജന്മദിനാഘോഷം, ബലൂണും കേക്കും എല്ലാം പിങ്ക് നിറത്തിൽ ഉള്ളതായിരുന്നു, ഇപ്പോൾ ആഘോഷത്തിന് ഇടയിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്

തൃശൂർ സ്വദേശിനിയാണ് ലക്ഷ്‌മി നക്ഷത്ര, ലക്ഷ്‌മി ഉണ്ണിക്കൃഷ്ണൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്, ടെലിവിഷിന് അവതാരകയായ ശേഷമാണ് ലക്ഷ്‌മി നക്ഷത്ര എന്ന പേര് ലഭിക്കുന്നത്, ലക്ഷ്‌മിയുടെ ഏഴാമത്തെ വയസിൽ ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങിയതാണ് താരം, കേരള സംസ്ഥന സ്‌കൂൾ കലോത്സവത്തിൽ നിന്ന് നിരവതി സമ്മാനങ്ങൾ ആണ് താരം വാരികൂടിയത്, സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങളിൽ തൻറെ കഴിവ് തെളിയിച്ച താരം കൂടിയാണ് ലക്ഷ്‌മി നക്ഷത്ര

റേഡിയോ ജോക്കിയായി തൻറെ കരിയർ ആരംഭിച്ച താരം പിന്നീട് ടെലിവിഷൻ ഷോകളിൽ അവതാരകയായി മാറുകയായിരുന്നു, നിരവതി അവാർഡ് ഭക്ഷനുകളിൽ അവതാരകയായും താരം തിളങ്ങീട്ടുണ്ട്, 2019ൽ മാർക്കോണി മത്തായി എന്ന ചിത്രത്തിൽ അഭിനയിക്കാൻ ലക്ഷ്‌മിക്ക് അവസരം ലഭിച്ചിരുന്നു, താരത്തിൻറെ വിശേഷങ്ങളും മറ്റും പങ്ക് വെക്കാൻ ലക്ഷ്‌മി നക്ഷത്ര എന്ന പേരിൽ തന്നെ ഒരു യൂട്യൂബ് ചാനലും തുടങ്ങീട്ടുണ്ട്, അതിൽ താരത്തിന്റെ മുപ്പതാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്ക് വെക്കും എന്ന് തന്നെയാണ് കരുതുന്നത്, മുപ്പതാം പിറന്നാൾ കൊണ്ടാടിയ ലക്ഷ്‌മിയെ തേടി നിരവതി ആശംസകളാണ് ഇപ്പോൾ ലഭിക്കുന്നത്

x