ബസ്സിലിരുന്ന് ഉറങ്ങിപ്പോയ ഞാൻ ഉണർന്നപ്പോൾ അയാളുടെ കൈ എന്റെ തുടയിലാണ് ; പക്ഷേ അതൊരു തെറ്റായിരുന്നു എന്ന് മനസിലാകുന്നത് കുറേ കഴിഞ്ഞാണ്

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതനായ ഒരു അവതാരകയാണ് മീനാക്ഷി. ഉടൻപണം എന്ന പരിപാടിയിലൂടെയാണ് മീനാക്ഷിയും ഡെയിനും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുന്നത്. പിന്നീട് മീനാക്ഷി പ്രേക്ഷകർ കൂടുതലായി മനസ്സിലാക്കി തുടങ്ങിയിരുന്നു. വലിയ സ്വീകാര്യതയുള്ള ഒരു അവതാരിക ആയിരുന്നു എന്ന് തന്നെയായിരുന്നു മീനാക്ഷിയെ പറയേണ്ടിയിരിക്കുന്നത്. ഉടൻ പണം എന്ന പരിപാടിയുടെ നട്ടെല്ല് തന്നെ ഡെയിനും മീനാക്ഷിയും ആയിരുന്നു. ഇവരുടെ കോമ്പിനേഷൻ പ്രേക്ഷകർക്കും വളരെയധികം പ്രിയപ്പെട്ടതായിരുന്നു. ഫഹദ് ഫാസിൽ നായകനായി എത്തിയ മാലിക് എന്ന ചിത്രത്തിൽ വളരെ മികച്ചൊരു വേഷത്തിലായിരുന്നു മീനാക്ഷി എത്തിയിരുന്നത്.

ആരും ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ ഒരു ജോലി രാജി വെച്ചതിനു ശേഷമാണ് മീനാക്ഷി അവതരണ രംഗത്ത് കഴിവു തെളിയിക്കുവാൻ വേണ്ടി എത്തുന്നത്.ഇപ്പോൾ ഒരു അഭിമുഖത്തിൽ മീനാക്ഷി തനിക്ക് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളെ കുറിച്ചാണ് മനസ്സ് തുറക്കുന്നത്. അതിൽ ആദ്യം തന്നെ താരം പറയുന്നത് ഒരു ബസ് യാത്രയെ കുറിച്ചാണ്. താൻ പൊതുവേ ബസ് യാത്രകളിൽ ഇരിക്കുമ്പോൾ ഉറങ്ങുന്നത് പതിവാണ്. പ്രത്യേകിച്ച് വൈകുന്നേരം ഒക്കെയാണ് യാത്ര ചെയ്യുന്നത് എങ്കിൽ തീർച്ചയായും ഉറക്കം ഉറപ്പാണ്.

അത്തരത്തിലൊരു ബസ്സ് യാത്രയ്ക്കിടയിലാണ് തനിക്ക് മോശം സംഭവം ഉണ്ടാകുന്നത് എന്നാണ് മീനാക്ഷി പറയുന്നത്. ഇരുന്ന് ആളുടെ അരികിലിരുന്ന് ഉറങ്ങിപ്പോയി, അയാൾ ഒരു അങ്കിൾ ആയിരുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഉറക്കത്തിൽ തോളിലേക്ക് ചാഞ്ഞു പോയിരുന്നു. പിന്നീട് താൻ കണ്ണുതുറക്കുമ്പോൾ ബസിൽ നിറയെ ആളുകളാണ്. വലിയ തിരക്കും കാണാൻ സാധിച്ചു. ഈ വ്യക്തി എന്റെ അരികിലേക്ക് വളരെയധികം അടുത്തിരിക്കുകയാണ്. ആ സമയത്ത് ഇയാളുടെ കൈ എന്റെ കാലിൽ ആണ്

ഞാൻ അപ്പോൾ അയാളുടെ മുഖത്തേക്ക് ഒന്ന് രൂക്ഷമായി നോക്കി. ആ സമയത്ത് തന്നെ അയാൾ കൈ എടുക്കുകയും ചെയ്തു. പക്ഷേ എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. പെട്ടെന്ന് ഞാൻ വല്ലാതെ ആയിപ്പോയി. എന്റെ ഭാഗത്താണോ തെറ്റ്, അതോ അയാളുടെ ഭാഗത്താണോ തെറ്റ് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അവസ്ഥ. ഞാൻ കൂടുതലായും ചിന്തിച്ചത് ആണോന്ന് പോലും ഞാൻ കരുതി പോയി. ഒരു പക്ഷേ അറിയാതെ സംഭവിച്ചത് ആയിരിക്കാം എന്ന് ചിന്തിച്ചു. പക്ഷേ എത്രയൊക്കെ ആലോചിച്ചിട്ടും എനിക്ക് അങ്ങോട്ട് മനസ്സ് വരുന്നില്ല. പിന്നെ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ എനിക്ക് മനസ്സിലായി അത് ഒരു ബാഡ് ടച്ച്‌ ആയിരുന്നുവെന്ന്.

ഗുഡ് ടച്ചും ബാഡ് ടച്ചും ഒക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുമല്ലോ. ചില സമയങ്ങളിൽ ഒക്കെ ഞാൻ റിയാക്ട് ചെയ്യാറുണ്ട്. എന്നാൽ നമ്മൾ എന്താണ് ഇത് എന്ന് മനസ്സിലാക്കിയെടുത്ത് വരുമ്പോഴേക്കും ഒരുപാട് സമയമെടുക്കും. എന്നാൽ ഒരുപാട് ശല്യപ്പെടുത്തുന്ന സാഹചര്യങ്ങളിൽ താൻ റിയാക്ട് ചെയ്യാറുണ്ട് എന്നും താരം പറയുന്നുണ്ട്.

x