മിനിസ്ക്രീൻ പ്രേക്ഷകരുടെ കൈലാസനാഥൻ വിവാഹിതനായി; വധു ആരാണെന്ന് കണ്ടോ സുന്ദരി തന്നെ

അഭിനയം ആസ്വദിക്കാൻ ഭാഷ ഒരിക്കലും തടസ്സമല്ല .മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഒരു മൊഴിമാറ്റ സീരിയൽ ആയിരുന്നു കൈലാസനാഥൻ. ദേവോം കീ ദേവ് മഹാദേവ്’ എന്ന സീരിയലിൽ ഭഗവാൻ ശിവന്റെ വേഷം അവതരിപ്പിച്ചാണ് നടൻ മോഹിത് റെയ്ന മലയാളികൾക്ക് പ്രിയങ്കരനായത് ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. സിരിയലിൽ മാത്രമല്ല സിനിമാരംഗത്തും മോഹിത് ശ്രദ്ധ നേടിയിട്ടുണ്ട്. ഹിന്ദി ഭാഷയിൽ ആണ് താരം ഏറ്റവും അധികം സീരിയലുകളും സിനിമകളും ചെയ്തിരിക്കുന്നത്. അതിഥി ശർമയാണ് താര ത്തിൻറെ വധു.

ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഒടുവിൽ വീട്ടുകാർ പറഞ്ഞുറപ്പിച്ച രീതിയിലാണ് വിവാഹം നടത്തിയത്. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. ആരെയും മനംകുളിർപ്പിക്കുന്ന വിവാഹത്തിന് ചിത്രങ്ങൾ ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരികയാണ്. അത്യാഡംബര രീതിയിലാണ് ഇരുവരും വിവാഹ വേദിയിലെത്തിയത്.

വെള്ള ഷെർവാണിയാണ് മോഹിത്തിന്റെ വിവാഹവേഷം. അതിഥി ആകട്ടെ പ്രിന്റഡ് ലെഹംഗയിലാണ് വധുവായി ഒരുങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ വിവാഹത്തിൻറെ ചിത്രങ്ങൾ പങ്കുവച്ചാണ് മോഹിത് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും പിന്തുണയും പ്രാർഥനയും വേണമെന്ന് മോഹിത് ചിത്രങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി കുറിച്ചു.  മലയാളത്തിൽ കൈലാസനാഥൻ എന്ന പേരിലൂടെ ആണ് സീരിയൽ പുറത്തുവന്നിരുന്നത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിൽ കൂടെയും സീരിയൽ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു .ഈ പരമ്പരകളിലൂടെ ആണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ മോഹിത്തിനെ പ്രശസ്തനാക്കിയത്.

മോഹി ബാന്ധിനി, ഗംഗ കി ദീജ്, ചെഹ്റ ആൻഡ് ചക്രവർത്തിൻ അശോക സാമ്രാട്ട് എന്നിവയാണ് അദ്ദേഹം അഭിനയിച്ച ശ്രദ്ധനേടിയ മറ്റു സീരിയലുകൾ. ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലും മികവുറ്റ വേഷം മോഹിത് തേടിയെത്തിയിരുന്നു.വിവാഹ വാർത്ത അറിഞ്ഞതുമുതൽ മലയാളികളും അന്യ ഭാഷയിൽ ഉള്ള നിരവധി ആരാധകരെ മടക്കം സോഷ്യൽ മീഡിയയിലൂടെ മോഹത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. താരത്തിന് ഏറ്റവുമധികം ആരാധികമാരാണ് ഉള്ളത് .വിവാഹം കഴിഞ്ഞുവെന്ന് അറിഞ്ഞ ചില ആരാധികമാർ സങ്കടവും പ്രകടിപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ മോഹിത് വളരെ സജീവമായ വ്യക്തിയാണ്. താരം എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് .വിവാഹത്തിൻറെ വിശേഷങ്ങളുമായി അതിഥിയും സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. മിനിസ്ക്രീൻ രംഗത്ത് പ്രവർത്തിക്കുന്ന നടിമാരും പ്രവർത്തകരുമടക്കം നിരവധി ആളുകളാണ് താരത്തിന് വിവാഹ ആശംസകളും നൽകി രംഗത്തെത്തിയത്. കൈലാസനാഥൻ സീരിയൽ ഇടക്കാലത്ത് വിവാദത്തിലായിരുന്നു പരമ്പരയിൽ നിന്നും സീത പിന്മാറിയത് ആരാധകരെ ഏറെ സങ്കടത്തിൽ ആക്കിയിരുന്നു. വീണ്ടും പരമ്പരസജീവമായി വരികയായിരുന്നു.

x