നാടകവേദിയിലൂടെ മൊട്ടിട്ട പ്രണയത്തിലൂടെ വിവാഹം, രണ്ട് മക്കൾ ; ആദ്യമായി തന്റെ കുടുംബത്തെ പറ്റി തുറന്ന് പറഞ്ഞു ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് ചക്കപ്പഴം. ചുരുങ്ങിയ കാലം കൊണ്ടാണ് പരമ്പര ജനപ്രീതി നേടിയെടുത്തത്.ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, അമല്‍ രാജ്‌ദേവ്, സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, റാഫി തുടങ്ങിയവരാണ് പരമ്പരയില്‍ ആദ്യ ഘട്ടങ്ങളില്‍ ഉണ്ടായിരുന്നതെങ്കിലും ചില താരങ്ങള്‍ ഇടയ്ക്ക് വെച്ച് പിന്‍മാറിയിരുന്നു. ചക്കപ്പഴം പരമ്പരയില്‍ കുഞ്ഞുണ്ണി പേരിലെത്തുന്ന അമല്‍ രാജ്‌ദേവ് എല്ലാവര്‍ക്കും ഇന്ന് സുപരിചിതനാണ്. ക്കപ്പഴം എന്ന സീരിയലില്‍ അപ്പൂപ്പന്‍ വേഷത്തിലാണ് താരം എത്തുന്നത്. നാടക രംഗത്ത് സജീവമായിരുന്ന താരം പിന്നീടാണ് മിനിസ്‌ക്രീനിലേക്കും സിനിമകളിലും സാന്നിധ്യമറിയിച്ചത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

2005ലാണ് അമല്‍ രാജ്‌ദേവും ദിവ്യ ലക്ഷ്മിയും വിവാഹിതരാകുന്നത്. നര്‍ത്തകിയാണ് ദിവ്യ ലക്ഷ്മി. ആയുഷ് ദേവ്, ആഗ്നേഷ് ദേവ് എന്നിവരാണ് മക്കള്‍. നാടകത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.ഇരുവരുടേയും വിവാഹ വാര്‍ഷികത്തില്‍ വികാരനിര്‍ഭരമായ ഒരു കുറിപ്പ് അദ്ദേഹം പങ്കുവെച്ചത് വൈറലായിരുന്നു.

ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍ എന്റെ പ്രിയതമ കഴിഞ്ഞ 16 വര്‍ഷമായി എന്നോട് അഗാധമായി പ്രണയിച്ചും അതു പോലെ കലഹിച്ചും എന്റെ പ്രതിരൂപങ്ങളായ രണ്ട് കുണ്ടാമണ്ടികളെ പ്രസവിച്ചു പോറ്റി വളര്‍ത്തിയും എന്റെ സകലവിധമായ ഏടാ കൂടങ്ങള്‍ക്കും ഒപ്പം നിന്നുവെന്ന് തുടങ്ങുന്ന വരികളായിരുന്നു അദ്ദേഹം കുറിച്ചത്. ചിലതൊക്കെ മറുത്തും ചിലതൊക്കെ പൊറുത്തും ചിലപ്പോഴൊക്കെ കമ്പം പൊട്ടുമാറ് കടി പിടി കൂടിയും എന്നിരുന്നാലും ഞങ്ങള്‍ ഞങ്ങളായി അരങ്ങിലും ജീവിതത്തിലും ( ആദീടേയും ആഗൂന്റേയും പപ്പായും അമ്മായുമായി ) ഒന്നിച്ചു ഒന്നായി നന്നായി പോകുന്നുണ്ടേ, കൂടുമ്പോള്‍ ഇമ്പമുണ്ടാക കുടുംബമായെന്നുമായിരുന്നു അന്ന് പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞത്.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് അദ്ദേഹം പഠിച്ചിറങ്ങിയത്. പിന്നീട് നാടകത്തില്‍ സജീവമാവുകയായിരുന്നു. അമല്‍ രാജ്‌ദേവും ഭാര്യയും ചേര്‍ന്ന് അവതരിപ്പിച്ച ബഷീറിന്റെ പ്രേമലേഖനത്തിന്റെ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മൂത്തമകന്‍ ജനിച്ചതിന് ശേഷമായിരുന്നു ഇത്. അതിനാല്‍ അവനേയും കൂട്ടിയാണ് നാടകം അവതരിപ്പിക്കാന്‍ പോയത്. വേദിയ്ക്ക് സമീപം പായ വിരിച്ച് മകനെ അവിടെ കിടത്തും. രണ്ടാമത്തെ കുട്ടി കൂടി ജനിച്ചപ്പോള്‍ അവനേയും കൂടെക്കൂട്ടി നാടകം ചെയ്യാന്‍ പോയി.ഈ നാടക യാത്ര തന്റെ കുട്ടികള്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് അമല്‍ നേരത്തേ പറഞ്ഞിരുന്നു.ഭാര്യ നാടകത്തില്‍ എത്തിയതിനെ കുറിച്ചും അമല്‍ ദേവ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. കല്യാണം കഴിക്കുമ്പോള്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ മേല്‍വിലാസം എന്ന നാടകം ഞാന്‍ പല രാജ്യങ്ങളില്‍, പല വേദികളില്‍ അവതരിപ്പിക്കുന്ന സമയമാണ്. പലപ്പോഴും വീട്ടിലുണ്ടാവില്ല. ഇത് ഒഴിവാക്കാന്‍ ഞാനും ദിവ്യലക്ഷ്മിയും ഒരുമിച്ച് നാടകം ചെയ്താലോ എന്നൊരു ചിന്ത വരുകയും അങ്ങനെയാണ് ബഷീറിന്റെ പ്രേമലേഖനം അരങ്ങിലെത്തുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

x