എവിക്ഷന് മുമ്പ് ബിഗ് ബോസ് അഖിലിന് അയച്ച കത്തിൽ പറഞ്ഞത് പെട്ടി പാക്ക് ചെയ്യുമ്പോൾ ഷഡ്ഡി മാത്രം പോരാ മറ്റ് സാധനങ്ങളും വേണമെന്ന്; അഖിൽ ജീവിക്കുന്നത് അവന്റേതായ വഴിയിലൂടെ, ഹൗസിലുള്ള എല്ലാവരുടെയും പ്ലാൻ അവൻ പൊട്ടിക്കുമെന്ന് ദേവു

മോഹൻലാൽ കഴിഞ്ഞ ആഴ്ച എവിഷനിലൂടെ രണ്ടുപേരെ പുറത്താക്കിയത് വളരെ അപ്രത്യക്ഷിതമായി ആയിരുന്നു. ഒരാൾ മാത്രമേ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുപോകൂ എന്ന് കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി രണ്ടു താരങ്ങൾ പുറത്തേക്ക് പോയത്. ജപ്പാനിൽ നിന്നും സൂം കോളിലൂടെ എത്തിയാണ് മോഹൻലാൽ ഡബിൾ എവിഷൻ നടത്തിയത്. മനീഷ കെ എസ്, വൈബർ ഗുഡ് ദേവു എന്നിവരാണ് ഹൗസിൽ നിന്ന് പുറത്തായത്. വരും ദിവസങ്ങളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന രണ്ടു മത്സരാർത്ഥികൾ ആയിരുന്നു മനീഷയും ദേവുവും. ബിഗ് ബോസ് ഹൗസിന് പുറത്തെത്തിയ ഇരുവരും അഭിമുഖങ്ങളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഹൗസിനുള്ളിലെ ഓരോ താരങ്ങളെയും പറ്റി വ്യക്തമായ നിലപാടും അഭിപ്രായവും രണ്ടു താരങ്ങളും പങ്കുവെക്കുന്നുമുണ്ട്.

അക്കൂട്ടത്തിൽ ദേവു ഇപ്പോൾ അഖിൽ മാരാരെ പറ്റി പറഞ്ഞിരിക്കുന്ന ചില വാക്കുകളാണ് മാധ്യമങ്ങളിൽ ഇടം നേടുന്നത്. ദേവുവിന്റെ വാക്ക് ഇങ്ങനെ.. അഖിൽ വീക്കെൻഡ് എപ്പിസോഡുകളിൽ പെട്ടി പാക്ക് ചെയ്യുന്നത് തന്നെ കാണാൻ രസമുള്ള കാഴ്ചയാണ്. അഖിൽ അവന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ആർക്കും അവനെ തളർത്താൻ കഴിയില്ല. ലൈഫിൽ ഒരുപാട് സ്ട്രഗിൾ ചെയ്തു വന്ന ഒരാളാണ്. ബിസിനസ് അടക്കമുള്ള കാര്യങ്ങളിൽ പലതവണ പൊട്ടിയിട്ടും അവിടെനിന്ന് കയറി വന്ന അവൻ അവന്റെ പാതയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. സംസാരത്തിന്റെ കാര്യത്തിലും അഖിലിനെ തളർത്താൻ വലിയ ബുദ്ധിമുട്ട് തന്നെയാണ്. അത് ഹൗസിലുള്ള ഓരോ വ്യക്തികൾക്കും അറിയാം. എന്നാൽ ഈസ്റ്റർ എപ്പിസോഡിന് ശേഷം അഖില്‍ എല്ലാ നോമിനേഷനിലും എത്തുന്നുണ്ട്

വിക്കന്റ് എപ്പിസോഡിന് മുമ്പ് പെട്ടി പാക്ക് ചെയ്യുന്ന ഒരു ആചാരമുണ്ട് .പാക്ക് ചെയ്ത പെട്ടി സ്റ്റോറൂമിൽ കൊണ്ട് വയ്ക്കുന്നതാണ് രീതി. അങ്ങനെ ഒരു ദിവസം പെട്ടി വന്നു കഴിഞ്ഞപ്പോൾ എല്ലാവരും കാര്യമായിട്ട് പാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. മാരാർ കൂടുതലായും മുണ്ടാണ് ഉപയോഗിക്കുന്നത്. പെട്ടി കൊണ്ടുവന്ന ഡ്രോ തുറന്ന് എനിക്കിപ്പോൾ ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ലാത്ത സാധനം ഷഡ്ഡിയാണെന്ന് പറഞ്ഞ് രണ്ടെണ്ണം എടുത്ത് പെട്ടിയിൽ ഇട്ട് പാക്ക് ചെയ്തുവെന്ന് ബിഗ് ബോസിനോട് പറഞ്ഞു. ഉടൻ തന്നെ അവന് ഒരു കത്തും വന്നു, മാരാർ ഷഡി മാത്രം പോരാ എല്ലാ ഡ്രസ്സോം വേണമെന്നാണ് ലെറ്ററിൽ ഉണ്ടായിരുന്നത്. ഹൗസിലുള്ള എല്ലാവരുടെയും പ്ലാൻ അവൻ പൊട്ടിക്കും.

x