ഇരുപത്തിയഞ്ചാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷമാക്കി കുടുംബവിളക്ക് താരം നടി അമൃത നായർ

എന്നും മലയാളികൾക്ക് വ്യത്യസ്ഥമായ സീരിയൽ സമ്മാനിക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്, ടിർപി റേറ്റിംഗിൽ എന്നും മുന്നിൽ നിൽക്കുന്നതും ഏഷ്യാനെറ്റ് തന്നെയാണ്, മലയാള സിനിമ സീരിയൽ നടി മീര വാസുദേവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കുടുംബവിളക്കും കേരള പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സീരിയൽ ആണ്, 2020ൽ സംപ്രേഷണം തുടങ്ങിയ സീരിയലിന് ഇന്നും വൻ പ്രേക്ഷകരാണ് ഉള്ളത്, ഇപ്പോൾ കുടുംബ വിളക്കിൽ മീര വാസുദേവൻ അവതരിപ്പിക്കുന്ന കഥാപാത്രമായ സുമിത്രയുടെ മകളായ ശീതളിനെ അവതാരിപ്പിക്കുന്നത് നടി അമൃത നായർ ആണ്

കുടുംബ വിളക്കിൽ കൂടിയും ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്കിൽ കൂടിയും പ്രശസ്തയായ താരമാണ് അമൃത നായർ, നടി പാർവതി വിജയ് ആയിരുന്നു ആദ്യം ശീതളായിട്ട് അഭിനയിച്ചിരുന്നത് താരം കുടുംബവിളക്ക് സീരിയലിൽ നിന്ന് പിന്മാറിയപ്പോൾ ആണ് നടി അമൃതയ്ക്ക് അവസരം ലഭിക്കുന്നത്, തൻറെ കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അഭിനയച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ മികച്ച സ്ഥാനം നേടാൻ നടി അമൃതയ്ക്ക് സാധിച്ചിട്ടുണ്ട്

അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് താരം, അത് പോലെ തന്നെയാണ് സുഹൃത്ത് ബന്ധത്തിനും വിലകൽപിക്കുന്ന ആൾ ആണ് നടി, ഈ അടുത്ത് താരത്തിന്റെ സുഹൃത്ത് കോവിഡ് പിടിപെട്ട് ഈ ലോകത്തിന് പോയപ്പോൾ ലൈവിൽ പൊട്ടിക്കരഞ്ഞു കൊണ്ട് താരം പങ്ക് വെച്ച വീഡിയോ ശ്രെധേയം ആയിരുന്നു, പെൺകുട്ടികൾ പണ്ടേ പ്രായം പറയാൻ മടി കാണിക്കാറുണ്ട് എന്ന ചൊല്ല് തിരുത്തികുറിച്ചിരിക്കുകയാണ് താരം, തൻറെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ കൂടി പങ്ക് വെച്ചാണ് തനിക്ക് ഇരുപത്തിയഞ്ചു വയസ് പൂർത്തിയായെന്ന് ഏവരെയും അറിയിച്ചത്

കുടുംബ വിളക്കിൽ പ്ലസ്ടു വിദ്യാർത്ഥിനി ആയി വരുന്ന ശീതളിന് ഇരുപത്തിയഞ്ചു വയസ് ആണെന്ന് പറഞ്ഞാൽ അരും പെട്ടന്ന് വിശ്വസിക്കില്ല, ഇന്ന് നടന്ന നടി അമൃത നയറുടെ പിറന്നാൾ ആഘോഷം വളരെ ഗംഭീരമായിട്ടായിരുന്നു,നീല നിറത്തിലുള്ള വസ്ത്രത്തിൽ രാജകുമാരിയെ പോലെയാണ് നടി അമൃതയെ കാണാൻ സാധിക്കുന്നത്, കൂടാതെ കേക്ക് മുറിച്ച് പിറന്നാൾ കൊണ്ടാടുന്ന ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്, അമൃതയുടെ ജന്മദിനത്തിന് കുടുംബവിളക്ക് താരങ്ങളും പങ്കെടുത്തിരുന്നു, ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയത് ഡൽകിഫിൽ ഫോട്ടോഗ്രാഫിയാണ്. വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് ഇവാൻഷി ആണ്, കൂടാതെ നിരവതി സെലിബ്രറ്റീസും, സീരിയൽ പ്രേക്ഷകരും ആണ് താരത്തിന് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നത്

x