മകൾ യുവനടി , ഭർത്താവ് ഡിവൈഎഎസ്‌പി ; കുടുംബവിളക്കിലെ സുമിത്രയുടെ ഉറ്റസുഹൃത്ത് നിലീനയുടെ വിശേഷങ്ങൾ ഇങ്ങനെ

കുടുംബസദസ്സുകളിൽ എന്നും ദൃശ്യവിസ്മയം ഒരുക്കുന്ന കുടുംബ പരമ്പരകൾക്ക് നിരവധി ആരാധകരാണുള്ളത്. അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ജനപ്രിയ ചാനലായ ഏഷ്യാനെറ്റിനും. ഈ ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ടെലിവിഷൻ റേറ്റിംഗിൽ ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന സീരിയൽ. കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും, അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും, ഭർത്താവ് തന്റെ സഹപ്രവർത്തകയെ പ്രണയിക്കുകയും അവളോടൊപ്പം ജീവിക്കുകയും ചെയ്യുമ്പോൾ ഒരു കുടുംബിനി അതിൽനിന്നൊക്കെ അതിജീവിക്കുന്ന കഥയാണ് ഈ സീരിയലിന്റെ പ്രമേയം.

തന്മാത്ര സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ മീരാ വാസുദേവ് ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്. മീരയോടൊപ്പം നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഇവർക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കാറ്.  ഇവരിൽ ആരാധകർ ഏറെയുള്ള താരമാണ് ബിന്ദു പങ്കജ്, അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകർക്ക് മനസ്സിലായെന്ന് വരില്ല, ഈ സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ ഉറ്റസുഹൃത്തും, വിഷമഘട്ടങ്ങളിൽ സഹായിയായി എത്തുന്ന നിലീന എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്ന താരമാണ് ബിന്ദു പങ്കജ്.

നിരവധി അനവധി പരമ്പരകളിൽ ബിന്ദു പങ്കജ് അഭിനയിച്ചിട്ടുണ്ടെങ്കിലും മികച്ച പ്രേക്ഷക പിന്തുണയും, പ്രേക്ഷക പ്രീതിയും ലഭിക്കുന്നത് കുടുംബ വിളക്ക് എന്ന പരമ്പരയിൽ നിന്നും ആണ്. മിനി സ്ക്രീനിൽ മാത്രമല്ല മെഗാ സ്ക്രീനിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രതിസന്ധികളിൽ തളർന്നു പോകുന്ന സുമിത്രയുടെ വലംകൈയായ കഥാപാത്രമാണ് നിലീന കാഴ്ചവെച്ചു കുടുംബപ്രേക്ഷകരിൽ നിന്നും കൈയ്യടി വാങ്ങുന്നത്. കണ്ണൂർ സ്വദേശിയായ ബിന്ദു ആലുവയിൽ ആണ് ഇപ്പോൾ താമസം.മലയാളത്തിന് പുറമെ തമിഴ് സീരിയലുകളിലും ഭാഗമാണ് ബിന്ദു. ചെറുപ്പം മുതലേ നൃത്തത്തിൽ അതീവ താല്പര്യമായിരുന്നു ബിന്ദുവിനുണ്ടായിരുന്നത്, ഒരു നർത്തകി കൂടിയാണ് താരം.

നിരവധി സ്റ്റേജില്‍ താരം നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബിന്ദുവിന്റെ ഭര്‍ത്താവ് DYSP അശോക് ആണ്. ഇരട്ടക്കുട്ടികളായ ഗൗതമും ഗായത്രിയുമാണ് മക്കള്‍ . ബിന്ദു പങ്കജ മാത്രമല്ല, ബിന്ദു പങ്കജിന്റെ മകളും മലയാളം മെഗാ സ്ക്രീനിലെ ഒരു യുവ നായികയാണ്. മലയാളികൾക്ക് സുപരിചിതയായ ഗായത്രിയാണ് ബിന്ദു പങ്കജിന്റെ മകൾ. ബാലു വർഗീസ് നായകനായ ലഡുവിൽ നായിക ആയിട്ടാണ് ഗായത്രി എത്തിയത്. ഗായത്രി അറിയാതെ ബിന്ദുവാണ് ഒഡിഷനുവേണ്ടി മകളുടെ ഫോട്ടോയും വിവരങ്ങളും അയച്ചു നൽകിയത്. അർജുൻ അശോകിനൊപ്പവും മെമ്പർ രമേശൻ എന്ന സിനിമയിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്.

മകൻ ഗൗതം ഓസ്ട്രേലിയയിൽ പഠിക്കുകയാണ്. 17 വർഷമായി അഭിനയ മേഖലയിലുള്ള ബിന്ദു പാട്ടിന്റെ പാലാഴി,പ്രണയം, ഇന്നാണാ കല്യാണം, ആകസ്മികം തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചത്. മാത്രമല്ല വനിതാ രത്നം എന്ന റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രതികരണം ലഭിച്ച ഈ സീരിയലിനും, ഈ സീരിയൽ അഭിനേതാക്കൾക്കും നിരവധി ആരാധകരാണുള്ളത്.

x