മഞ്ജു പത്രോസ് ആശുപത്രി കിടക്കയിൽ; മുൻപ് അനുഭവിച്ചിട്ടില്ലാത്ത ഒരു വല്ലാത്ത പേടി ഇപ്പോൾ എന്നെ പിടികൂടിയിട്ടുണ്ട്, അടുത്ത കുറച്ചു ദിവസങ്ങൾ ലൈഫിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ആണെന്ന് താരം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. അടുത്തിടെയാണ് സ്വന്തം അധ്വാനത്തിലൂടെ മഞ്ജു പത്രോസ് മനോഹരമായ ഒരു വീട് നിർമിച്ചത്. വർഷങ്ങളോളം വാടക വീടുകളിൽ താമസിച്ചതിനെ കുറിച്ച്‌ മഞ്ജു പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ശേഷമാണ് സ്വന്തമായി ഒരു വീടെന്ന സ്വപനത്തിലേക്ക് താരം എത്തിയത്.

ഇപ്പോഴിതാ മഞ്ജു പങ്കുവച്ച ചിത്രങ്ങളും റീൽസ് വീഡിയോസും ആണ് ഏറെ ശ്രദ്ധേയമാകുന്നത്.”മുൻപ് അനുഭവിച്ചിട്ടില്ലാത്ത ഒരു വല്ലാത്ത പേടി ഇപ്പോൾ എന്നെ പിടികൂടിയിട്ടുണ്ട്… അടുത്ത കുറച്ചു ദിവസങ്ങൾ ലൈഫിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ആണ്… എല്ലാവരും കൂടെയുണ്ട്, മാതാപിതാക്കൾ.. സഹോദരങ്ങൾ ..മക്കൾ.. സുഹൃത്തുക്കൾ …എല്ലാവരോടും സ്നേഹം മാത്രം”, എന്ന ക്യാപ്‌ഷനിൽ മഞ്ജു പങ്കിട്ട ഒരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി ചോദ്യങ്ങൾ പങ്കിട്ടുകൊണ്ടാണ് ചിലർ പോസ്റ്റ് സ്വീകരിച്ചതും. രോഗത്തെ മാത്രം ഭയക്കുക.. മറ്റെല്ലാം നേരിടാവുന്നതേയുള്ളു… സമാധാനമായിരിക്കൂ ഈശ്വരൻ നല്ലത് വരുത്തട്ടെ എന്ന പ്രാർത്ഥനയോടെയും മഞ്ജുവിന്റെ പോസ്റ്റ് സ്വീകരിച്ചവർ ഉണ്ട്.

പോസ്റ്റിനു പിന്നാലെ ആശുപത്രി കിടക്കയിൽ നിന്നുള്ള ദൃശ്യങ്ങളും മഞ്ജു പങ്കിടുകയുമായി. ഏതെങ്കിലും ഷൂട്ടിങ് സെറ്റിൽ നിന്നുള്ള സീൻ ആണോ എന്ന് സംശയം ആരാധകർക്ക് ഉണ്ടെങ്കിലും കുടുംബവും മഞ്ജുവിനെ ചേർത്തുനിർത്തി ഫോട്ടോയിൽ പോസ് ചെയ്യുന്നുണ്ട്. എന്തെങ്കിലും ആരോഗ്യപരമായ വിഷയങ്ങൾ ആണെങ്കിൽ എത്രയും വേഗം സുഖം പ്രാപിക്കട്ടെ തങ്ങളുടെ പ്രിയ നടി എന്നാണ് ആരാധകർ ആശംസിക്കുന്നത്.

x