കുഞ്ഞിന്റെ അനക്കമൊക്കെ ഇപ്പോൾ അറിയാൻ കഴിയുന്നുണ്ട് ; അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവെച്ചു പാർവ്വതി വിജയ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയൽ . സീരിയലിന്റെ തുടക്കത്തിൽ തന്നെ ശീതൾ ആയി വന്നു പ്രേക്ഷകശ്രദ്ധ കീഴടക്കിയ പാർവ്വതിയെ ആരും മറക്കാനിടയില്ല. സീരിയലിലെ ഏറ്റവും കുട്ടിയായ ശീതള് നെ കുടുംബ വിളക്കിലെ അംഗങ്ങളെ പോലെ തന്നെ പ്രേക്ഷകരും നെഞ്ചിലേറ്റിയിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം പാർവ്വതിയെ സീരിയലിൽ നിന്നും കാണാതാവുകയായിരുന്നു. പിന്നീട് പുതിയ ശീതൾ വന്നപ്പോഴും പാർവതി എവിടെയാണ് എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

പിന്നീടാണ് താര ത്തിന്റെ വിവാഹവാർത്ത പ്രേക്ഷകർ അറിയുന്നത്. പ്രേമ വിവാഹം ആയിരുന്നു താരത്തിന്റെത്. കുടുംബ വിളക്കു സീരിയലിലെ തന്നെ ക്യാമറാമാൻ ആയിരുന്ന വ്യക്തിയാണ് പാർവ്വതിയുടെ വരൻ. അരുൺ ആണ് പാർവ്വതിയുടെ മനസ്സ് കീഴടക്കിയത്. വീട്ടുകാർക്ക് എതിർപ്പുകൾ ഉള്ള വിവാഹം ആയതിനാലാണ് തുടക്കത്തിൽ ഒന്നും ചിത്രങ്ങൾ പുറത്ത് വരാതിരുന്നത്. പിന്നീട് വീട്ടുകാർ സമ്മതിക്കുകയായിരുന്നു. പാർവ്വതിയും അരുണും തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ താരം തന്നെ ഏറ്റവും പുതിയ വിശേഷം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ്. പാർവതി ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു. ചില ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്ന തുടർന്ന് പ്രേക്ഷകരുടെ സംശയത്തിന് മറുപടിയായാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കു വെച്ചിരിക്കുന്നത്. തന്റെ ചേച്ചി മൃദുലയുടെ വിവാഹത്തിന് താൻ രണ്ട് മാസം ഗർഭിണി ആയിരുന്നു എന്നും ഇപ്പോൾ 5 മാസം ഗർഭിണിയാണ് എന്നും താരം കൂട്ടിച്ചേർത്തു.

ഇപ്പോൾ പാർവ്വതി ഒരു അമ്മ ആകാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ വയറ്റിനുള്ളിലെ കുഞ്ഞു ജീവന്റെ തുടിപ്പ് താൻ അറിയുന്നുണ്ട്. കുഞ്ഞിന്റെ അനക്കം ഒക്കെ അറിയാൻ പറ്റുന്നുണ്ട്. ഈ വരുന്ന ഫെബ്രുവരി ഒമ്പതിനാണ് ഡോക്ടർ ഡേറ്റ് പറഞ്ഞിരിക്കുന്നത് . തനിക്കിപ്പോൾ 22 വയസാണ് പ്രായം. പാർവതിയുടെ ഭർത്താവ് അരുണിന് ഇപ്പോൾ 28 വയസ്സും. ഞാനിപ്പോൾ തന്റെ വീട്ടിൽ ആണ് ഉള്ളത് എന്നും പാർവതി പറഞ്ഞു. ആദ്യമൊക്കെ ചില ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ സംശയം ഉന്നയിച്ചപ്പോൾ താരം മറുപടിയൊന്നും നൽകിയിരുന്നില്ല. ഇപ്പോഴാണ് പ്രേക്ഷകർക്ക് മറുപടിയുമായി പാർവതി എത്തിയത്.

ശീതളിന് സ്നേഹിച്ചവർക്ക് അത് ഒരു സന്തോഷവാർത്ത തന്നെയാണ് . പുതിയ ചിത്രങ്ങളും താരം സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കായി പങ്കു വെച്ചു.
മിനിസ്ക്രീൻ താരം മൃദുല വിജയ് യുടെ സഹോദരിയാണ് പാർവതി. അടുത്തിടെ മൃദുല വിജയ് യുടെ വിവാഹം കുടുംബാംഗങ്ങൾ ആഘോഷമാക്കി ആയിരുന്നു. മുഖത്തിലെ പോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായ യുവ കൃഷ്ണ ആണ് മൃദുല വിജയ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർ രണ്ടുപേരും സ്റ്റാർ മാജിക് ലൂടെ ജനമനസ്സുകൾ കീഴടക്കിയവരാണ്. ചേച്ചിയുടെ വിവാഹത്തിന് ഏറ്റവും മുൻപന്തിയിലായിരുന്നു അനിയത്തി പാർവതിയും ഭർത്താവ് അരുണും. വിവാഹത്തിന്റെ എല്ലാ ചടങ്ങുകൾക്കും ഇരുവരും സജീവമായിരുന്നു. കുടുംബ വിളക്ക് സീരിയൽ നെക്കുറിച്ച് പറഞ്ഞാൽ അതിൽ തനിക്ക് ഏറ്റവും സൗഹൃദം ആതിര യുമായി ആണ് എന്നും താരം കൂട്ടിച്ചേർത്തു.

x