അന്ത്യചുംബനം നൽകി തന്റെ പ്രിയതമനെ യാത്രയാക്കി ഭാര്യാ ഗിരിജ , വിടപറഞ്ഞ നടൻ കൊച്ചുപ്രേമനെ ഒരു നോക്ക് കാണാൻ സീരിയൽ സിനിമ താരങ്ങൾ

കഴിഞ്ഞദിവസമായിരുന്നു മലയാള സിനിമ ലോകത്തിന് നികത്താൻ ആവാത്ത നഷ്ടമായി കൊച്ചുപ്രേമൻ ഈ ലോകത്തോട് വിട പറഞ്ഞിരുന്നത്. ഹാസ്യകഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കൊച്ചു പ്രേമൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആയിരുന്നു ചേക്കേറിയുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും ദില്ലിവാല രാജകുമാരൻ എന്ന രാജസേനൻ ചിത്രത്തിലൂടെയാണ് താരം ഒരു വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും സ്വന്തമാക്കുന്നത്. രാജസേനൻ ചിത്രങ്ങളിൽ എല്ലാം മികച്ച കഥാപാത്രം എന്നും കൊച്ചുപ്രേമനെ തേടി എത്തിയിട്ടുണ്ട്. രാജസേനനൊപ്പം എട്ടു ചിത്രങ്ങളോളം അഭിനയിച്ചിട്ടുണ്ട് കൊച്ചു പ്രേമൻ. 250ലധികം ചിത്രങ്ങളിലാണ് തന്റെ ഈ കാലത്തിനിടയിൽ കൊച്ചു പ്രേമൻ വേഷമിട്ടിട്ടുള്ളത്. ഓരോ ചിത്രങ്ങളിലെയും കഥാപാത്രങ്ങൾ ഒന്നിനൊന്ന് മികച്ചത് ആയിരുന്നു. സിനിമയിലും സീരിയലിലും എല്ലാം ഒരേപോലെ സജീവ സാന്നിധ്യം ആയിരുന്നു കൊച്ചു പ്രേമൻ. കൊച്ചു പ്രേമന്റെ ഭാര്യയായ ഗിരിജ പ്രേമൻ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലാണ് ഗിരിജ പ്രേമൻ ഇപ്പോൾ വേഷമിട്ടുകൊണ്ടിരിക്കുന്നത്.

സാന്ത്വനം എന്ന സീരിയലിലെ താരങ്ങളെല്ലാം തന്നെ എത്തിയിരുന്നു. സീരിയലിന്റെ നിർമ്മാതാക്കളായ രഞ്ജിത്തും ചിപ്പിയും നിറസാന്നിധ്യമായി തന്നെ ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഗിരിജ പ്രേമനെ ആശ്വസിപ്പിക്കുകയും വേദനയിൽ ഒപ്പം നിൽക്കുകയും ഒക്കെ ചെയ്തിരുന്നു. സിനിമ സീരിയൽ രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ആയിരുന്നു ഇവരുടെ വേദനയിൽ പങ്കുകൊള്ളാൻ വേണ്ടി എത്തിയിരുന്നത്. ഗായികയായ അഭയ ഹിരൺമയിയുടെ അമ്മാവൻ കൂടിയായിരുന്നു കൊച്ചുപ്രേമൻ. അഭയയും ഏറെ വേദനിപ്പിക്കുന്ന ഒരു കുറിപ്പ് തന്നെയായിരുന്നു പങ്കുവെച്ചിരുന്നത്. ഞങ്ങളുടെ രാജു മാമന് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അഭയാ കുറിപ്പ് പങ്കുവെച്ചിരുന്നത്. കൊച്ചു പ്രേമന്റെ മൃതശരീരം വീട്ടിലേക്ക് കൊണ്ടുവന്ന നിമിഷം ഒരു വേദനയോടെ ആയിരുന്നു ഗിരിജ പ്രേമൻ അന്ത്യചുംബനം നൽകിയത്. നൊമ്പരം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത് കാണുന്നവർക്കും. ഹരികൃഷ്ണൻ എന്ന ഒരു മകനാണ് കൊച്ചുപ്രേമന് ഉള്ളത്. അവസാന നിമിഷം തന്റെ പ്രിയപ്പെട്ടവന് ചുംബനം നൽകി ഈ ലോകത്തിൽ നിന്നും യാത്രയാക്കിയ നേരം തേങ്ങി പോയിരുന്നു ഗിരിജ.

എല്ലാവരും ചേർന്ന് ആശ്വസിപ്പിക്കുകയായിരുന്നു ഗിരിജയെ. സാന്ത്വനം താരങ്ങളെല്ലാം തന്നെ നിറസാന്നിധ്യമായി ചടങ്ങിൽ പങ്കെടുത്തിരുന്നു. 250ലധികം സിനിമകളിൽ അഭിനയിച്ച കൊച്ചു പ്രേമൻ ഗുരു എന്ന ചിത്രത്തിലൂടെ ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് തെളിയിച്ചു തരികയായിരുന്നു ചെയ്തത്. ഒന്നോ രണ്ടോ രംഗങ്ങളിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ ആണെങ്കിൽ പോലും അത് വളരെ മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുവാൻ നടന് സാധിക്കാറുണ്ടായിരുന്നു. അത് നടനെ മറ്റുള്ളവരിൽ നിന്നും എന്നും വ്യത്യസ്തരാക്കുകയായിരുന്നു ചെയ്തത് . കൊച്ചുപ്രേമന്റെ ഹാസ്യം വളരെയധികം സ്വാഭാവികമായി പ്രേക്ഷകർക്ക് തോന്നാറുണ്ടായിരുന്നു. തിളക്കം എന്ന ചിത്രത്തിലെ കഥാപാത്രവും എന്നും താരത്തിന്റെ അഭിനയ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രമാണ്.

 

x