മറ്റൊരു സ്ത്രീയുടെ ഭർത്താവിനൊപ്പം ഭാര്യയായി താമസം നടി അന്നപൂർണി അരസു വേണ്ടി ഭക്തരുടെ പൂജകളും വഴിപാടും; സൗന്ദര്യം നിലനിർത്താനുള്ള സുഖ ചികിത്സകളും ആഡംബര ജീവിതവും

ആൾദൈവങ്ങൾക്ക് ഒരു കുറവും ഇല്ലാത്ത സമൂഹമാണ് നമ്മുടേത്. ഇപ്പോഴിതാ അതി പരാശക്തി ദേവിയുടെ അവതാരങ്ങളിൽ ഒന്നാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുന്ന ആൾദൈവം അന്നപൂർണി അരസുവിന്റെ ഏറ്റവും പുതിയ വാർത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. സീ തമിഴ് ചാനലിലൂടെ ആണ് ചില വെളിപ്പെടുത്തലുകൾ നടത്തിയത് . കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള പല വീഡിയോകളും ചിത്രങ്ങളും വൈറലായിയിരുന്നു. ഇതിനുപിന്നാലെയാണ് വിവാദങ്ങളും ഇപ്പോൾ കെട്ടഴിഞ്ഞു കിടക്കുന്നത്.അവതാരങ്ങളിൽ ഒന്നാണെന്ന് പൂർണമായും വിശ്വസിച്ചുകൊണ്ട് നിരവധി ഭക്തന്മാർ ആണ് ഇപ്പോൾ പൂജ നടത്തുന്നത്. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ യൂട്യൂബിലൂടെ ശ്രദ്ധേയമാകുന്നു. അതുപോലെതന്നെ സീ തമിഴ് ചാനലിൽ ഷോയിലൂടെ അന്നപൂർണിയുടെ കപട മുഖങ്ങളും അഴിഞ്ഞു വീഴുകയാണ്.

സീ തമിഴിൽ സംപ്രേക്ഷണം ചെയ്ത സൊൽവതെല്ലാം ഉന്മൈ ഷോയിലൂടെ അന്നപൂർണിയുടെ പഴയകാല ചരിത്രമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .വീഡിയോ വൈറൽ ആയതിന് പിന്നാലെ അന്വേഷണങളും നടക്കുന്നുണ്ട്. ഇവർ മറ്റൊരു സ്ത്രീയുടെ ഭർത്താവിനൊപ്പം ആണ് താമസിച്ചത് എന്നാണ് കണ്ടെത്തുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. അവതാരകയായ ലക്ഷ്മി രാമകൃഷ്ണൻ അന്നപൂർണിയോട് വീഡിയോയിൽ വിശദീകരണം തേടുന്നുണ്ട് .അന്യ സ്ത്രീയുടെ ഭർത്താവിനെ എന്തുകൊണ്ടാണ് തട്ടിയെടുത്തത്  എന്ന്ചോദിക്കുന്നതും വൈറൽ വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.

ഇത്രയും കാലം എവിടെയായിരുന്നു എന്ന ചോദ്യത്തിനും അന്നപൂർണിക്ക് വ്യക്തമായ ഉത്തരമുണ്ട്. ഏകദേശം മൂന്നു വർഷമായി ഞാൻ ഒളിച്ചു കഴിയുകയായിരുന്നു എന്നാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ അതൊക്കെ വാസ്തവവിരുദ്ധമാണ് താൻ മൂന്നുവർഷം പരിശീലനം നേടുകയായിരുന്നു, ഒരു മതപ്രഭാഷക ആയി എവിടെയും നടിച്ചിട്ടില്ല, പണം ഉണ്ടാക്കാൻ ഉദ്ദേശമില്ല ,ആഡംബരത്തോടെ ആണ് ഞാൻ വളർന്നത് ,മതങ്ങൾക്ക് അതീതമാണ് തൻറെ ശക്തി എന്ന് എല്ലാവരും തിരിച്ചറിയുക ,ഒരു മതത്തെയും അവഹേളിക്കാൻ ഉദ്ദേശിക്കുന്നില്ല ആരെയും അപമാനിക്കാനും തനിക്ക് ഉദ്ദേശമില്ല ഒന്നിനും വേണ്ടിയല്ല ഈ പ്രവർത്തനങ്ങളൊന്നും അന്നപൂർണ്ണി മുൻപ് നൽകിയ അഭിമുഖത്തിൽ പറയുന്നു.പണ്ട് വന്ന അഭിമുഖങ്ങളിൽ പറഞ്ഞ വാക്കുകളിൽനിന്ന് വളരെ വ്യത്യസ്തമായാണ് യുവതിയുടെ ഇന്നത്തെ ജീവിതം.

ആഡംബരങ്ങൾ നിറഞ്ഞ ജീവിതത്തിലൂടെയാണ് അന്നപൂർണിയുടെ ഓരോ ദിവസവും ഇപ്പോൾ കടന്നു പോകുന്നത്.സോഷ്യൽ മീഡിയയിലൂടെ മുൻ മുൻകാലങ്ങളിൽ വൈറലായ വീഡിയോകളിൽ നിന്നുള്ള ശരീര പ്രകൃതമല്ല ഇപ്പോൾ അവരുടേത്, ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്ന വീഡിയോകളിൽ അന്നപൂർണ്ണിയിൽ സൗന്ദര്യം കാണും സൗന്ദര്യം നിലനിർത്തുന്ന പല ചികിത്സകളും ചെയ്യുന്നുണ്ട് എന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ ആഡംബര ജീവിതത്തെച്ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ചൂടുപിടിക്കുന്നു. അതേസമയം ഇത്തരത്തിലുള്ള ആൾദൈവങ്ങളെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കണമെന്നും ഇത്തരത്തിലുള്ള കപട ദൈവങ്ങളെ മനസ്സിലാക്കാനുള്ള പ്രായവും പക്വതയും സമൂഹത്തിന് വേണമെന്ന് ചൂണ്ടിക്കാണിക്കുന്നു. മറ്റൊരിടത്ത് ഇവരുടെ ഭക്തിയിൽ അലിഞ്ഞുചേർന്ന് പൂജകൾ നടത്തുന്ന മറ്റൊരു കൂട്ടരെയും കാണാൻ സാധിക്കുന്നതാണ്.

x