ശ്രീനി എൻറെ ശരീരം ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലായപ്പോൾ മുതൽ ഞാനും അതിനെ ഇഷ്ടപ്പെട്ടു തുടങ്ങി; എൻറെ ബോഡി വികൃതമല്ലെന്നും അമൂല്യമാണെന്നും എനിക്ക് തോന്നി : പേളി മാണി

സോഷ്യൽ മീഡിയയിൽ എന്നും ആക്ടീവ് ആയിട്ടുള്ള താരമാണ് പേളി മാണി. പേളിയും ശ്രീനിഷും അവരുടെ മകൾ നിലയും ഒക്കെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവർ തന്നെയാണ്. നടനായി ശ്രീനിഷ് തിളങ്ങിയപ്പോൾ അവതാരികയായും ഗായികയായും ഒക്കെ തന്റെ സാന്നിധ്യം പേളിയും അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥികളായി എത്തിയ ഇരുവരും അവിടെ വച്ച് പ്രണയത്തിലാവുകയും പിന്നീട് ജീവിതത്തിൽ ഒന്നിക്കുകയും ആയിരുന്നു. 2019 മെയ് അഞ്ചിനാണ് ഇരുവരും വിവാഹിതരായത്. ആദ്യം ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായ താരങ്ങൾ മെയ് എട്ടിന് ഹിന്ദു ആചാരപ്രകാരവും വിവാഹിതരാവുകയായിരുന്നു. 2021 മാർച്ചിലാണ് ഇവർക്ക് നില എന്ന മകൾ ജനിച്ചത്. അടുത്തിടെ മകളുടെ പിറന്നാൾ ആഘോഷം ഒക്കെ വൻ ഗംഭീരമാക്കിയിരുന്നു. ഇപ്പോൾ പേളി പറഞ്ഞിരിക്കുന്ന തന്റെ പ്രസവശേഷമുള്ള പോസ്റ്റ് പാർട്ടം കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

പ്രസവശേഷം ഉള്ള ദിവസങ്ങൾ ഓരോ അമ്മമാർക്കും ഓരോ രീതിയിലായിരിക്കും എന്നാണ് പേളി പറയുന്നത്. ഇപ്പോഴത്തെ തൻറെ ആരോഗ്യത്തിൽ ഭർത്താവിനും കുടുംബത്തിനും വളരെ വലിയ പങ്കാണ് ഉള്ളതെന്നും താരം തുറന്നു പറയുന്നു. പ്രസവശേഷമുള്ള കുറച്ചു ദിവസങ്ങൾ ആണ് പോസ്റ്റ് പാർട്ടം. ഓരോ അമ്മമാർക്കും അത് വ്യത്യസ്തമായിരിക്കും. ചിലർക്ക് ഈസിയും ചിലർക്ക് ബുദ്ധിമുട്ടുള്ളത് ആയിരിക്കും. ചിലർക്ക് ഇമോഷണൽ ഭയങ്കര വീക്കാവുന്ന ഘട്ടം ആണെങ്കിൽ ചിലർക്ക് ഫിസിക്കലി അത് വളരെ എളുപ്പമായിരിക്കും. ഇത് എങ്ങനെയൊക്കെ ആയാലും നമ്മുടെ ഭർത്താവ് തരുന്ന പിന്തുണ ഈ ഘട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഒരു അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും അത് ഏതൊരു സ്ത്രീക്കും ആവശ്യമാണെന്നും പേളി പറയുന്നു.

എന്നെ സംബന്ധിച്ച് പ്രസവം കഴിഞ്ഞ് ആദ്യത്തെ ഒന്ന് രണ്ട് മാസം എനിക്ക് വളരെയധികം ബുദ്ധിമുട്ടേറിയതായിരുന്നു. നമുക്കുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങൾ വിഷമത്തിലേക്ക് നയിക്കും. നമ്മുടെ ശരീരമല്ല അത് എന്ന് തോന്നൽ പോലും ഉള്ളിൽ കയറിപ്പറ്റും. ഗർഭാവസ്ഥയിൽ എനിക്ക് എൻറെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ ഇഷ്ടമായിരുന്നെങ്കിൽ കുഞ്ഞു പുറത്തുവന്നു കഴിഞ്ഞപ്പോൾ എല്ലാം വലിയ ടെൻഷനായിരുന്നു. എൻറെ വയർ ബെൻഡ് ചെയ്യുമ്പോഴൊക്കെ ഞാൻ ഒരുപാട് വേദന അനുഭവിച്ചിരുന്നു. അതൊന്നും ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല. പ്രസവത്തിന് ശേഷം ഒരു മാസത്തോളം ശ്രീനി എൻറെ അടുത്ത് ഉറങ്ങിയില്ല. മമ്മിയായിരുന്നു എനിക്കൊപ്പം. ഉറങ്ങുന്നതിനു മുൻപ് ബിഗ് ബോസ് ഹൗസിലെ പോലെ ശ്രീനി എൻറെ ബെഡിന് താഴെ കൈപിടിച്ചിരുന്ന ഒരുപാട് കഥകൾ ഒക്കെ പറയുമായിരുന്നു. ശ്രീനി എൻറെ ശരീരം ഇഷ്ടപ്പെടുന്നു എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ ഞാൻ എൻറെ ശരീരത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. എൻറെ ബോഡി വികൃതമല്ലെന്നും അമൂല്യമാണെന്നും എനിക്ക് അങ്ങനെയാണ് തോന്നിയത് എന്നും പേളി പറയുന്നു.

x