പ്രസവിച്ചത് ഇരട്ടകുട്ടികളോ? , ഒരു കുഞ്ഞിനയേ കിട്ടിയോള് എന്നും നടി ; നടി ഡിമ്പിൾ റോസിന് സംഭവിച്ചതെന്ത്? നിരാശയിൽ ആരാധകർ

മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഡിംപിൾ റോസ്. വളരെ മുൻപേ കുട്ടിക്കാലം തൊട്ട് തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ടിംബർ. അതുകൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാനും ഡിംപിൾ ഇന് കഴിഞ്ഞു .നിരവധി അവസരങ്ങൾ ലഭിക്കുകയും നിരവധി സീരിയലുകളിൽ അഭിനയിക്കുകയും പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറുകയും ചെയ്തിരുന്നു. വളരെ ആഘോഷമായും വ്യത്യസ്തമായും നടന്ന ഡിംപിൾ ന്റെ വിവാഹവും വളരെ ചർച്ചാ വിഷയമായിരുന്നു.

എന്നാൽ വിവാഹ ശേഷം സീരിയലുകളിൽ നിന്നും മറ്റും വിട്ടുനിൽക്കുകയായിരുന്നു ഡിംപിൾ. എന്നാൽ കൂടിയും പ്രേക്ഷകരും ആയി ഉള്ള ബന്ധം നിലനിർത്താൻ ഡിംപിൾ ശ്രമിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി താരം പ്രേക്ഷകരോട് സംസാരിക്കുകയും തന്റെ വിശേഷങ്ങൾ പങ്കു വെക്കുകയും ചെയ്യാറുണ്ട്. സിമ്പിൾ തന്റെ യൂട്യൂബ് ചാനൽ ലൂടെയാണ് കൂടുതലും വിശേഷങ്ങൾ പങ്കു വയ്ക്കാർ ഉള്ളത്. ഡിംപിൾന്റെ യൂ ട്യൂബ് ചാനലിന് നിരവധി ആരാധകരാണുള്ളത്. യൂട്യൂബ് ചാനൽ വഴി പ്രേക്ഷകർ വിശേഷങ്ങൾ ചോദിച്ച് അറിയാറുണ്ട്.

എന്നാൽ കുറച്ചു നാളായി അങ്ങനെ യൂട്യൂബ് ചാനലിലൂടെ കാണുന്നില്ല. അതിന്റെ കാരണങ്ങൾ അന്വേഷിച്ച് നിരവധി പേർ എത്തിയിരുന്നു. തന്റെ കുടുംബത്തിലേക്ക് ഒരു പുതിയ കുഞ്ഞ് അതിഥി വരുന്ന വിവരം തന്റെ യൂട്യൂബ് ചാനലിലൂടെ ഡിംപിൾ റോസ് ആരാധകർക്കു മുന്നിൽ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് താരത്തിന്റെ വിവരങ്ങൾ ഒന്നും ഇല്ലാതെയായത്. പിന്നീട് യൂട്യൂബിൽ വീഡിയോകൾ ഒന്നും പോസ്റ്റ് ചെയ്തില്ല. താരത്തെ കുറിച്ചുള്ള അന്വേഷണം കമന്റ് ആയി വന്ന് നിറയുന്നുണ്ടായിരുന്നു .

ആരാധകർ കാത്തിരുന്നതുപോലെ രണ്ടാഴ്ച മുമ്പ് ഡിംപിൾ റോസ് വീഡിയോയുമായി എത്തിയിരുന്നു. ഒരു ചെറിയ വീഡിയോ ആയിരുന്നു അത്. ആ വീഡിയോയിലൂടെ പ്രസവത്തിന്റെ കാര്യവും പ്രസവത്തിലെ തനിക്കുണ്ടായ കോംപ്ലിക്കേഷൻസിന്റെ കാര്യവും ഒരു സൂചന എന്നോണം ഡിമ്പിൾ പങ്കു വെച്ചിരുന്നു . അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിശദമായി മറ്റൊരു വീഡിയോയിലൂടെ അറിയിക്കാം എന്നായിരുന്നു അന്ന് ഡിംപിൾ പറഞ്ഞത്. എന്നാൽ പിന്നീട് അതേപ്പറ്റി വിവരങ്ങൾ ഒന്നും തന്നെ ഡിംപിൾ അറിയിച്ചിരുന്നില്ല. അതിന്റെ നിരാശയാണ് ഇപ്പോൾ ആരാധകർ പങ്കുവയ്ക്കുന്നത്. യൂട്യൂബ് ചാനൽ പൂട്ടിയോ എന്നൊക്കെയുള്ള ആരാധകരുടെ സംശയങ്ങൾക്ക് അന്ന് വന്ന ചെറിയ വീഡിയോയിലൂടെ ഡിംപിൾ മറുപടി നൽകിയിരുന്നു.

പിന്നീട് അടുത്ത വീഡിയോ എത്തിയപ്പോൾ പ്രസവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാൻ ആയിരിക്കും എന്ന് കരുതിയവർക്ക് വീണ്ടും നിരാശയായിരുന്നു. ചില ആയുർവേദ മരുന്നുകളുടെ കൂട്ടുകളും മറ്റുമാണ് വീഡിയോയിലൂടെ താരം പങ്കുവെച്ചത്. സ്വന്തം അമ്മയാണ് തന്റെ ധൈര്യം എന്നൊക്കെ ഡിംപിൾ വീഡിയോയ്ക്ക് ഇടയിൽ സൂചനയായി പറയുന്നുണ്ട്. എന്നാൽ ഒന്നും വ്യക്തമാക്കുന്നില്ല. ഇതിനെതിരെ നിരവധി കമന്റുകൾ ആണ് ഇപ്പോൾ വരുന്നത്.എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ അത് വ്യക്തമായി തുറന്നു പറയൂ, പറയാൻ താൽപര്യമില്ലെങ്കിൽ എന്തിനാണ് ഈ പ്രഹസനം, പ്രസവത്തിലെ പ്രശ്നങ്ങൾ എന്തായിരുന്നു,ഇരട്ടക്കുട്ടികളാണോ ഉള്ളത് അങ്ങനെ നിരവധി സംശയങ്ങളും ചോദ്യങ്ങളും ആണ് കമന്റ് ബോക്സിൽ വന്നു നിറയുന്നത് . താരം കാര്യം വ്യക്തം ആകാത്തതിന്റെ നിരാശയിലാണ് ഇപ്പോൾ ആരാധകർ.

x