രണ്ട് വർഷത്തെ പ്രണയജീവിതം ആസ്വദിച്ച് രഞ്ജിനിയും കാമുകനും; ജീവിതത്തിലെ പുതിയ സന്തോഷം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

അവതരണ രംഗത്ത് തൻറെതായ ശൈലി കൊണ്ടുവന്ന് ആരാധകരെ കയ്യിലെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. നിരവധി സ്റ്റേജ് ഷോകളുടെയും റിയാലിറ്റി ഷോകളുടെയും ഭാഗമായ രഞ്ജിനി ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ കൂടിയാണ് കടന്നുപോകുന്നത്. 2020 വാലൻറ്റൈൻസ് ഡേ യ്ക്കാണ് രഞ്ജിനി ആരാധകരോട് ഒരു സന്തോഷവാർത്ത വെളിപ്പെടുത്തിയത് .തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ പരിചയപ്പെടുത്തു എന്നും എഴുതി.

ശരത് എന്ന യുവാവുമായി രഞ്ജിനി പ്രണയത്തിലായത് സോഷ്യൽ മീഡിയയിൽ പരസ്യം ആവുകയും ചെയ്തു. ഇരുവരും 16 വർഷത്തെ പരിചയമാണ്, പ്രണയത്തിലായത് ഇപ്പോഴാണെന്ന് മാത്രം ,രണ്ടുപേരുടെയും പ്രണയം ആരംഭിച്ചിട്ട് രണ്ട് വർഷം തികയുകയാണ്. ഈ സന്തോഷവാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് .ശരത്തുമൊള്ള സ്നേഹ മുഹൂർത്തങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും ചിത്രം പങ്കു വച്ചു കൊണ്ടാണ് ഇരുവരുടെയും രണ്ടുവർഷത്തെ പ്രണയ ജീവിതത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഏറെക്കാലമായി സിംഗിൾ ആയിജീവിക്കുകയായിരുന്നു എന്നും ഇപ്പോഴാണ് താൻ പ്രണയത്തിലായതും എന്നുംരഞ്ജിനി വെളിപ്പെടുത്തിയിരുന്നു.

പതിനാലാം വയസ്സ് തൊട്ട് പ്രണയമുണ്ടായിരുന്നു പക്ഷേ നിരവധി പ്രണയ പരാജയങ്ങളും വന്നിരുന്നു. ശരത്തിനെ വിവാഹം കഴിക്കുമോ എന്ന് അറിയില്ല പക്ഷേ ശരത് തൻറെ കൂടെ എന്നും നല്ലൊരു സുഹൃത്തായി ഉണ്ടാകും എന്നും രഞ്ജിനി അറിയിച്ചു. പ്രണയം തുടങ്ങിയിട്ട് ഒരുപാട് നാളുകൾ ആയിട്ടില്ല, അന്ന് അദ്ദേഹം വിവാഹിതനായിരുന്നു, താൻ മറ്റൊരു റിലേഷൻഷിപ്പിൽ ആയിരുന്നു, രണ്ടുപേരും ജീവിതത്തിൽ ഒരു ഘട്ടമെത്തിയപ്പോൾ സിങ്കിളായി അങ്ങനെ വീണ്ടും കണ്ടുമുട്ടി .ഇത് വിവാഹത്തിലേക്ക് കടക്കുമെന്ന് ഉറപ്പൊന്നുമില്ല എന്നായിരുന്നു ഒരിക്കൽ കേരളകൗമുദിത് നൽകിയ അഭിമുഖത്തിലൂടെ രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തിയത്.

ശരത് പുളിമൂട് എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥ പേര് .സോഷ്യൽ മീഡിയയിലൂടെ ശരതും രഞ്ജിനിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സന്തോഷവാർത്തയുമായി എത്തിയിരുന്നു. ലോക് ഡൗൺ കാലത്താണ് യൂട്യൂബ് ചാനലിൽ സജീവമായി തുടങ്ങിയത്, സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്. അമ്മയും ചാനലിൽ എത്താറുണ്ട് ,ഇരുവരും നടത്തുന്ന സ്നേഹ സംഭാഷണങ്ങളും സ്വകാര്യനിമിഷങ്ങൾ ഒക്കെ ആരാധകർക്കും ഏറെ ഇഷ്ടമാണ്.

അതേസമയം ശരത്തിനു മറ്റൊരു സെലിബ്രിറ്റി കുടുംബവുമായും അടുത്ത ബന്ധമുണ്ട്. അത് പൂർണിമ ഇന്ദ്രജിത്ത് ആണ്. ഇടയ്ക്ക് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും ശരത് പ്രത്യക്ഷപ്പെടാറുണ്ട് ,ഇവരെല്ലാവരും ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. അടുത്ത ഫ്ലാറ്റ്മേറ്റ്സ് കൂടിയായ ഇവർക്കിടയിൽ ഉണ്ടാകുന്ന സന്തോഷ നിമിഷങ്ങളും പൂർണിമയും പ്രാർത്ഥന ഇന്ദ്രജിത്ത് ഒക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുക പതിവ് കാഴ്ചയാണ്. അതേസമയം രഞ്ജിനിയുടെ ഏറ്റവും പുതിയ പോസ്റ്റിലും നിരവധി സെലിബ്രിറ്റികൾ ആണ് ആശംസകളുമായി രംഗത്തെത്തിയത്.

x