അഞ്ചൂസിന്‍റെ പ്രണയിനി അനുമോൾ? തുറന്നുപറഞ്ഞ് താരങ്ങൾ

ബിഗ് ബോസിന്റെ അഞ്ചാം സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അഞ്ചുസ്. അളിയാ എന്ന് എല്ലാവരെയും വിളിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ അഞ്ജുവും സ്റ്റാർ മാജിക്കിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ അനുമോളും തമ്മിലുള്ള ബന്ധത്തിൻറെ ചില തുറന്നുപറച്ചിലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇരുവരും തങ്ങളുടെ സ്വഭാവ രീതി കൊണ്ട് തന്നെയാണ് ആളുകൾക്കിടയിൽ വളരെ പെട്ടെന്ന് കയറിപ്പറ്റിയത്. ജാഡയോ ആഡംബരമോ ഒന്നും കാണിക്കാതെ തികച്ചും നാച്ചുറലായുള്ള സംസാരരീതിയാണ് ഇരുവരും കാഴ്ചവയ്ക്കുന്നത്. മാത്രവുമല്ല ഏതൊരാളോടും വളരെ പെട്ടെന്ന് അടുക്കുന്ന സ്വഭാവം ഉള്ളവരും ആണ് ഇരുവരും.

ഇരുവരും കുറച്ചുനാളുകൾക്ക് മുൻപ് സ്റ്റാർ മാജിക്കൽ ഒന്നിച്ചെത്തിയപ്പോൾ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഞ്ജുവിനെ റോഷൻ എന്നാണ് സ്റ്റാർ മാജിക്കിൽ അനു മറ്റുള്ളവർക്ക് മുൻപിൽ പരിചയപ്പെടുത്തിയത്. തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നും സോഷ്യൽ മീഡിയയിലൂടെയാണ് അടുത്തതെന്ന് അഞ്ചുവും റോഷനും പറയുന്നുണ്ട്. ഒരു ഇനാഗുറേഷന്റെ പേരിലാണ് അനുവിന് ആദ്യമായി താൻ മെസ്സേജ് അയക്കുന്നത് എന്നാണ് അഞ്ചുസ് എന്ന റോഷൻ പറയുന്നത്. മറ്റു മത്സരാർത്ഥികളും പ്രേക്ഷകരും ഇരുവരുടെയും പ്രണയം സത്യസന്ധമാണെന്നും തീവ്രമാണെന്നും വിശ്വസിക്കുകയും ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന ബിസിനസ്മാനാണ് താനെന്ന് പറഞ്ഞ ആണ് അഞ്ചു റോഷനായി സ്റ്റേജിൽ എത്തിയത്.

എന്നാൽ പിന്നീട് ലക്ഷ്മി നക്ഷത്ര തന്നെ പറയുകയായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിൽ അല്ലെന്നും താൻ പറഞ്ഞത് പ്രകാരം അഭിനയിക്കുകയായിരുന്നു എന്ന്. തുടർന്ന് അഞ്ചുവിന്റെ യഥാർത്ഥ പേരും ഐഡൻറിറ്റിയും ഷോയിൽ വെളിപ്പെടുത്തുന്നുമുണ്ട്. തൻറെ പേര് അഞ്ചൂസ് എന്നാണെന്നും എല്ലാവരെയും അളിയാ എന്നാണ് വിളിക്കുന്നതെന്നും അഞ്ചു പറയുന്നു. എന്നെ ഞാൻ തന്നെ വിളിക്കുന്ന പേരാണ് റോഷൻ എന്നും മൂന്നുവർഷം മുമ്പ് തങ്ങൾ ഒന്നിച്ച് ഒരു സീരിസിൽ അഭിനയിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് അനുവിനെ പരിചയപ്പെട്ടത് എന്നും അഞ്ചു വ്യക്തമാക്കുന്നു. എന്ത് തന്നെയായാലും ഈ വീഡിയോ ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം തന്റെ മുൻജന്മത്തിലെ ഭാര്യയായി തനിക്ക് ബിഗ് ബോസ് ഹൗസിൽ തോന്നുന്നത് റെനീഷയെയാണെന്ന് കഴിഞ്ഞ എപ്പിസോഡിൽ അഞ്ചു പറഞ്ഞതും വളരെ വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.

x