അമ്മ മരിച്ചതോടെ അച്ഛൻറെ സ്വഭാവം മാറി തുടങ്ങി; ശാരീരികമായി ഉപദ്രവിക്കുവാനും കേട്ടാൽ അറക്കുന്ന ചീത്ത പറയുവാനും തുടങ്ങി; വേദനിപ്പിക്കുന്ന ജീവിതകഥ തുറന്നുപറഞ്ഞ് കാർത്തിക

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരുകോടി എന്ന പരിപാടിയിൽ എത്തുന്നവർ പലരും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെയും മറ്റുള്ളവർ കേട്ടാൽ വേദനിക്കുന്ന സാഹചര്യങ്ങളിലൂടെയും കടന്നുപോയവരാണ്. അത്തരത്തിൽ ഇപ്പോൾ തന്റെ ജീവിതകഥ പറഞ്ഞു എത്തിയിരിക്കുന്നത് കാർത്തികയായിരുന്നു. സന്തോഷകരമായി മുന്നോട്ടു പോയിക്കൊണ്ടിരുന്ന ജീവിതം അമ്മ മരിച്ചതോടെയാണ് മാറിമറിയുന്നത് എന്ന് കാർത്തിക പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: അമ്മ മരിക്കുമ്പോൾ ഞാൻ എട്ടാം ക്ലാസിലായിരുന്നു. അമ്മയുടെ ആരോഗ്യ കാര്യങ്ങൾ ഒന്നും അച്ഛൻ ശ്രദ്ധിച്ചിരുന്നില്ല. സ്വർണ്ണപ്പണിക്കാരൻ ആണെങ്കിലും കൃത്യസമയത്ത് ഒന്നും ചെയ്തു കൊടുത്തില്ലായിരുന്നു. അമ്മ മരിച്ചതിനുശേഷം അച്ഛൻ മദ്യപാനി ആവുകയും സ്വഭാവത്തിൽ മാറ്റം വരികയും ഒക്കെ ചെയ്തു. ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. അമ്മയുടെ അച്ഛൻ എപ്പോഴും സഹായിക്കും.

അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ആയിരുന്നു ജോലി. 35 പവൻ കൊടുത്താണ് അമ്മയെ വിവാഹം കഴിപ്പിച്ചത്. അച്ഛൻ അതൊക്കെ വിറ്റു. അപ്പൂപ്പൻ തന്ന സ്ഥലത്ത് വീട് വെച്ചു. അമ്മ മരിച്ചതോടെ ഞങ്ങൾ അച്ഛൻറെ സഹോദരിയുടെ വീട്ടിലേക്ക് പോയി. അവിടുത്തെ ജീവിതം കഷ്ടപ്പാടായിരുന്നു. ആ വീട്ടിലെ എല്ലാ ജോലികളും എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു. ഭക്ഷണം പോലും കൃത്യസമയത്ത് കിട്ടിയിരുന്നില്ല. അച്ഛൻ എന്നെ കയറി പിടിക്കാൻ ശ്രമിക്കുമായിരുന്നു. അനിയത്തിയെ അച്ഛൻ പ്രൊട്ടക്ട് ചെയ്ത് അവൾക്ക് വേണ്ടതെല്ലാം വാങ്ങിച്ചു കൊടുക്കും. എനിക്ക് അവളോട് സ്നേഹമില്ലെന്നാണ് പറഞ്ഞിരുന്നത്. ഏഴുമാസത്തിനുശേഷം മറ്റൊരു വാടകവീട്ടിലേക്ക് പോയി. അടുത്ത വീട്ടുകാരോട് ഒക്കെ ഞാൻ സംസാരിക്കുന്നത് അച്ഛന് ദേഷ്യം ആയിരുന്നു. ഇടയ്ക്കിടയ്ക്ക് വീട് മാറും. ആരോടെങ്കിലും ഞാൻ അച്ഛൻറെ ഉപദ്രവത്തെ കുറിച്ച് പറയുമോ എന്ന പേടിയുണ്ടായിരുന്നു. അങ്ങനെയാണ് വീടുകൾ മാറിയത്. പത്താം ക്ലാസ് ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് തിരിച്ചു പറയുമായിരുന്നു ചീത്ത പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിനൊന്നും ഒരു കുറവും ഇല്ലായിരുന്നു. അനിയത്തിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവളെല്ലാം അച്ഛനോട് പറഞ്ഞു. കുറച്ച് പലഹാരങ്ങൾ വാങ്ങി കൊടുത്താൽ അവൾ അച്ഛന് ഒപ്പം നിൽക്കുമായിരുന്നു.

ആരെങ്കിലും എന്നെ സഹായിച്ചാൽ അവൾ അത് അച്ഛനോട് പറയും. അപ്പോൾ അച്ഛൻ അവരോടൊക്കെ വഴക്കിടും. നല്ല മാർ ഉണ്ടായിരുന്നെങ്കിലും എന്നെ അദ്ദേഹം പഠിപ്പിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ എനിക്ക് പഠിക്കണം എന്ന് പറഞ്ഞപ്പോൾ പ്രൈവറ്റ് കോളേജിൽ അഡ്മിഷൻ ശരിയാക്കി തന്നു. പഠിച്ച് ജോലി ചെയ്യുന്നതിനിടയാണ് വിവാഹം നടന്നത്. ഒരു അറേഞ്ച് മാരേജ് ആയിരുന്നു. തീയറ്ററിൽ വച്ചാണ് വിവാഹം നടന്നത്. ആലപ്പുഴ ഒരു കോഴ്സ് ചെയ്ത് കമ്പനിയിൽ ജോലി കിട്ടിയിരുന്നു. അന്ന് ഞങ്ങൾ ഒരുവീടെടുത്ത് മാറിയപ്പോൾ അതിൻറെ ഓണർ ആണ് എന്നെക്കുറിച്ച് ചേട്ടനോട് പറഞ്ഞത്. ഓർഫനേജിലുള്ള കുട്ടിയെ മതിയായിരുന്നു എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അദ്ദേഹം വന്നു കണ്ടതിനുശേഷം ഞാൻ ആശ്രമംകാരോട് പറഞ്ഞു അവരാണ് വിവാഹം നടത്തിയത്. ദാമ്പത്യജീവിതം സന്തോഷകരമായി പോകുന്നതിനിടയാണ് ചേട്ടന് അസുഖം സംഭവിച്ചത്. ഭർത്താവിൻറെ ചികിത്സയെക്കുറിച്ച് കാർത്തിക സംസാരിച്ചിരുന്നു.

x