ജൂൺ 5 ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത രണ്ടു സംഭവങ്ങൾ ഉണ്ടായ ദിവസം; ജീവിതം തന്നെ മാറ്റിമറിച്ച ദിവസത്തെ പറ്റി കാർത്തിക കണ്ണൻ

സിനിമയിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് കാർത്തിക കണ്ണൻ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലാണ് താരത്തെ ജനപ്രിയ താരമാക്കി മാറ്റിയത് നായികയായും വില്ലത്തിയായും ക്യാമറയ്ക്ക് മുന്നിൽ നിറഞ്ഞ് അടിയ താരം തൻറെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവങ്ങളെപ്പറ്റി മനസ്സ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ്. ഫ്ലവേഴ്സ് ചാനലിലെ ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോഴാണ് കാർത്തിക തന്റെ വിശേഷങ്ങൾ പറഞ്ഞത്. സിനിമയിൽ അർഹിക്കപ്പെട്ട വേഷങ്ങൾ കിട്ടിയിട്ടില്ല എന്നാണ് താരം പറയുന്നത്. എന്നാൽ പരമ്പരയിൽ നല്ല വേഷങ്ങൾ കിട്ടി. നായികയായും വില്ലത്തിയായും. പിന്നെ വീട്ടിൽ നിന്നും പോയി വരാം. രാവിലെ പോയി വൈകിട്ട് വരാം.

തിരുവനന്തപുരത്ത് തന്നെ നിൽക്കാം എന്നൊക്കെയുള്ളത് സീരിയലിൽ നിൽക്കാൻ കാരണമായി എന്നും കാർത്തിക പറയുന്നു. ജൂൺ 5 തൻറെ ജീവിതത്തിൽ മറക്കാനാകാത്ത രണ്ട് സംഭവങ്ങൾ നടന്ന ദിവസമാണെന്ന് കാർത്തിക പറയുന്നു. അത് ഇങ്ങനെ; 2021 ജൂണിലാണ് ഭർത്താവിന്റെ അച്ഛന് പെട്ടെന്ന് ഒരു പനി വന്നത്. ആദ്യം കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ കൊണ്ടുപോയി. അവിടെവച്ച് അറ്റാക്ക് ഉണ്ടായി. പെട്ടെന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് കിടപ്പിലായി. ആറുമാസം കഴിഞ്ഞതും അച്ഛൻ മരിക്കുകയായിരുന്നു എന്നാണ് കാർത്തിക പറഞ്ഞത്. ഞങ്ങളെ ഭയങ്കരമായി വിഷമിപ്പിച്ച ഒരു കാര്യമായിരുന്നു അത്. എടിഎം എന്നാണ് വിളിക്കുക. എന്ത് ആവശ്യം ചോദിച്ചാലും പണം തരും. തിരിച്ചു കൊടുക്കണം. ഫ്രീയായിട്ട് ഒന്നും തരില്ല. എന്ത് പൈസ ചോദിച്ചാലും തരും. പൈസയുടെ മാത്രം അല്ല. എല്ലാംകൊണ്ടും മോൾക്കും ഭയങ്കര വിഷമമായി.

അവൾക്ക് നല്ല കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. ഞങ്ങൾ രണ്ടുപേരും തിരക്കായത് കൊണ്ട് അച്ഛൻറെ മേൽനോട്ടത്തിലാണ് മകളുടെ പഠിപ്പൊക്കെ നടന്നിരുന്നത്. ജൂൺ അഞ്ചിൽ താനൊരു ഷൂട്ടിംഗ് ലൊക്കേഷൻ നിൽക്കുമ്പോഴാണ് ഇത് സംഭവിച്ചത്. തൊട്ടടുത്ത വർഷം 2021 ജൂൺ അഞ്ചിന് ഞാൻ അതേ ലൊക്കേഷൻ നിൽക്കുമ്പോൾ അടുത്ത സംഭവം ഉണ്ടായി .തൂവൽ സ്പർശം എന്ന സീരിയൽ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. കോമഡി കഥാപാത്രമാണ്. മേക്കപ്പ് ഒക്കെ ഇട്ട് അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അത് നടന്നത്. ഉച്ചയ്ക്ക് ബ്രേക്കിന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒന്നോ രണ്ടോ ഉരുള കഴിച്ചതും എനിക്ക് പെട്ടെന്ന് ഒരു കോൾ വന്നു. അച്ഛന് അപകടം പറ്റി. വീട്ടിലെ എന്തോ ആവശ്യത്തിന് പുറത്തിറങ്ങിയതായിരുന്നു. അച്ഛൻറെ സ്കൂട്ടറിന്റെ പിന്നിൽ ഒരു പയ്യൻറെ ബൈക്ക് വന്ന് ഇടിച്ചു.
അവന് കാര്യമായി ഒന്നും പറ്റിയില്ല. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും അച്ഛന് സാരമായി പരിക്കേറ്റു. കാലിനൊക്കെ നല്ല പരിക്ക്. ഞാൻ ആ ചോറ് അവിടെ ഇട്ട് എഴുന്നേറ്റു. എന്താണെന്ന് സംവിധായകൻ ചോദിച്ചുവന്നു. കാര്യം പറഞ്ഞു

പിന്നാലെ ആശുപത്രിയിൽ നിന്നും വിളിച്ചു. കോഴഞ്ചേരി വച്ചാണ് സംഭവം. അവിടെയുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് അച്ഛനെ ആദ്യം കൊണ്ടുപോയത്. അവിടെനിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണം കുറച്ച് സീരിയസ് ആണെന്ന് പറഞ്ഞു. നാട്ടിൽ ആ സമയത്ത് മക്കളായി ഞാൻ മാത്രമേയുള്ളൂ. അതുകൊണ്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത് ആകും നല്ലതെന്ന് കൂടെയുണ്ടായിരുന്ന താരങ്ങളും മറ്റുള്ളവരും പറഞ്ഞു. ആശുപത്രിയിൽ വിളിച്ച് അതിനുള്ള ഏർപ്പാടും ഉണ്ടാക്കി. രണ്ടുമണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്തും. അവിടെ നിന്നും ഞാൻ നേരെ അഭിനയിക്കാൻ പോവുകയാണ്. നാളെ ടെലികാസ്റ്റ് ചെയ്യേണ്ട രംഗമാണ്. അഭിനയിക്കാതിരിക്കാൻ തരമില്ല. കരഞ്ഞു കൊണ്ടാണ് ഞാൻ കോമഡി രംഗം അഭിനയിച്ചത്. എത്ര പിടിച്ചു വെച്ചാലും ഉള്ളിൽ കിടന്ന് അത് വിങ്ങുന്നതായി. അപ്പോൾ ടച്ച് ചെയ്യും. ആ സീൻ കണ്ടാൽ അറിയാം കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്. അഭിനയിക്കാൻ പറ്റില്ല. പക്ഷേ അഭിനയിച്ച പറ്റൂ. അച്ഛനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മേക്കപ്പ് പോലും അഴിക്കാതെയാണ് ചെന്നത്. ആളുകൾ കരുതുക ഇവർ അച്ഛന് പരിക്കുപറ്റിയപ്പോൾ മേക്കപ്പിട്ടാണല്ലോ നടക്കുന്നത്. പക്ഷേ ലൊക്കേഷനിൽ നിന്ന് നേരിട്ട് വരികയാണെന്ന് അവർക്കറിയില്ലല്ലോ എന്നും കാർത്തിക പറയുന്നു.

x