മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മോഹന്കുമാറും പദ്മിനിയും ഒന്നിച്ചപ്പോൾ ; സന്തോഷ നിമിഷം പങ്കുവെച്ച് സായി കിരൺ

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയായിരുന്നു ജനപ്രിയ ചാനലായ ഏഷ്യാൻനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി. ശ്രീമംഗലം എന്ന കുടുംബത്തിന്റെ കഥ പറഞ്ഞ പരമ്പര പ്രേക്ഷകർ നെഞ്ചോടു ചേർക്കുകയായിരുന്നു. സായി കിരൺ , ചിപ്പി രഞ്ജിത്ത് , ഗൗരി പി കൃഷ്ണ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ പരമ്പര സീരിയൽ റേറ്റിങ്ങിൽ കുതിച്ചു കയറുകയായിരുന്നു. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരം ആയിരുന്നു പദ്മിനിയായി വേഷമിട്ട സുചിത്ര. നർത്തകിയായ സുചിത്ര ആകസ്മികമായി ആണ് അഭിനയരംഗത്തേക്ക് എത്തിയത്.

പരമ്പരയിൽ നെഗറ്റിവ് റോളിലാണ് സുചിത്ര എത്തിയതെങ്കിലും സുചിത്രയുടെ മികച്ച പ്രകടനം ആയിരുന്നു പരമ്പരയെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കിയത്. അഭിനയത്തിൽ തന്റേതായ ശൈലി കൊണ്ട് വന്ന സുചിത്ര നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഒരുപക്ഷെ ഇതാദ്യമായാകും നെഗറ്റിവ് റോൾ ചെയ്ത ഒരാൾക്ക് ഇത്രയും ആരാധകർ ഉണ്ടാകുന്നതും. തെലുഗ് താരമായ സായി കിരണിന്റെ ആദ്യ മലയാള സീരിയൽ ആയിരുന്നു വാനമ്പാടി. പരമ്പരയിലെ പ്രധാന കഥാപാത്രമായ സായി കിരൺ അവിസ്മരണീയ പ്രകടനമാണ് പാരമ്പരയിലുടനീളം കാഴ്ച വെച്ചത്.

സായി കിരണും സുചിത്രയുമായിരുന്നു പരമ്പരയെ മുന്നോട്ടു കൊണ്ട് പോയത്. പരമ്പര അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും ഇരുവരും അവതരിപ്പിച്ച കഥാപാത്രങ്ങൾ താങ്ങി നിൽപ്പുണ്ട്. വാനമ്പാടി അവസാനിച്ച ശേഷം ഇരുവരും മറ്റു പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തിയെങ്കിലും ഇരുവരും ഒന്നിച്ചു അഭിനയിച്ച പരമ്പര ഉണ്ടായിരുന്നില്ല. തങ്ങളുടെ പ്രിയ താരങ്ങളേ വീണ്ടും നേർക്ക് നേർ കാണുവാൻ പ്രേക്ഷകർ കൊതിച്ചിട്ടുണ്ടാകും. സോഷ്യൽ മീഡിയയിൽ സജീവമായ സായി കിരൺ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വാനമ്പാടിയുടെ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് സായി കിരൺ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ തന്നെ താരം ആരാധകരുമായി പങ്കു വെക്കാറുണ്ട്. സായി കിരൺ പങ്കു വെച്ച പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുചിത്രക്കൊപ്പമുള്ള ചിത്രമാണ് താരം ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മോഹന്കുമാറും പദ്മിനിയും എന്ന അടിക്കുപ്പോടെ ആണ് താരം സുചിത്രക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചത്.

x