അയാൾ അയാളുടെ കയ്യ് ദേഹത്തുവെച്ചിട്ട് പറഞ്ഞു ഞാൻ വിളിച്ചാൽ ഏതൊരു ഹീറോയിനും വരും എന്ന് , ജീവിതത്തിൽ തനിക്ക് സംഭവിച്ച ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി കുടുംബവിളക്ക് താരം മീര വാസുദേവ്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെ മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് മീര വാസുദേവ് . പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി ശക്തമായ സ്ത്രീകഥാപാത്രമായ സുമിത്ര എന്ന വീട്ടമ്മയുടെ വേഷമാണ് മീര കുടുംബവിളക്കിൽ അവതരിപ്പിക്കുന്നത് . സംപ്രേഷണം ആരംഭിച്ചത് മുതൽ റേറ്റിങ്ങിൽ മുൻപന്തിയിലായിരുന്നു കുടുംബവിളക്ക് സീരിയലിന്റെ സ്ഥാനം .. അന്നും ഇന്നും പ്രേഷകരുടെ പ്രിയ സീരിയലായി സംപ്രേഷണം തുടരുകയാണ് കുടുംബവിളക്ക് എന്ന പരമ്പര . സീരിയൽ ലോകത്ത് മാത്രമല്ല സിനിമയിലും സജീവ സാന്നിധ്യമായിരുന്നു മീര വാസുദേവ് .. 2003 ൽ പുറത്തിറങ്ങിയ ഗോൽമാൽ എന്ന തെലുങ് ചിത്രത്തിലൂടെയായിരുന്നു മീര അഭിനയലോകത്തേക്ക് എത്തിയത് . പിന്നീട് നിരവധി തമിഴ് തെലുങ്ക് കന്നഡ , മലയാളം ചിത്രങ്ങളിൽ താരം സജീവ സാന്നിധ്യമായി മാറുകയായിരുന്നു .

2003 ൽ അഭിനയലോകത്തേക്ക് എത്തിയ മീര പിന്നീട് 2005 ൽ ബ്ലെസ്സി സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തുകയും ചെയ്തു . മലയാള സിനിമാലോകത്തേക്ക് ചുവടുറപ്പിച്ച ചിത്രം തന്മാത്രയായിരുന്നു . ചിത്രത്തിൽ മീര അവതരിപ്പിച്ച ലേഖ രമേശൻ എന്ന കഥാപാത്രം ഏറെ ശ്രെധ നേടുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു . പിന്നീട് മലയാള സിനിമാലോകത്ത് താരം സജീവ സാന്നിധ്യമായി മാറുകയായിരുന്നു . ഒരുവൻ , കാക്കി , പച്ചമരത്തണലിൽ , വൈരം , ചക്കരമാവിൽ കൊമ്പത്ത് , 916 അടക്കം 20 ൽ അധികം മലയാള ചിത്രങ്ങളിൽ താരം ഇതിനോടകം വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് . സോഷ്യൽ മീഡിയകളിലും സജീവ സാന്നിധ്യമായ മീര മുൻപ് നടത്തിയ വെളിപ്പെടുത്തൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു . തന്റെ കുട്ടികാലത്ത് താൻ നേരിട്ട ചൂഷണങ്ങളെക്കുറിച്ച് മീര തുറന്നു വെളിപ്പെടുത്തുകയും ചെയ്തിരുന്നു .

പതിനാറാം വയസിലാണ് താൻ നേരിട്ട ചൂഷണങ്ങളെക്കുറിച്ച് അമ്മയോട് വെളിപ്പെടുത്തിയത് , അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു ആള് , അയാളുടെ സ്വഭാവം ഇത്രയും മോശമാണ് എന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല അത്രക്ക് നല്ല രീതിക്കായിരുന്നു അയാളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം ..എന്നാൽ അയാളിൽ നിന്നും എനിക്ക് മോശം അനുഭവമാണ് നേരിടേണ്ടി വന്നത് . ഒരിക്കൽ അയാൾ എന്നെ ആളൊഴിഞ്ഞ ആപാർട്മെന്റിലേക്ക് കൂട്ടികൊണ്ടുപോയി , എന്റെ തോളിൽ കയ്യിട്ടുകൊണ്ട് അയാൾ പറഞ്ഞു ഞാൻ വിളിച്ചാൽ ഏത് നായികയും എന്നോടൊപ്പം വരുമെന്ന് ..എന്നാൽ എന്റെ ദേഹത്ത് കൈവെച്ച അയാളോട് ദേഷ്യവും വെറുപ്പും ഒരേപോലെ വന്നു , ഞാൻ പറഞ്ഞു എന്റെ ദേഹത്തുനിന്നും കയ്യെടുത്തില്ലങ്കിൽ ഞാൻ ആളുകളെ വിളിച്ചുകൂട്ടും .. എല്ലാവരും വന്നു നിന്നെ തല്ലി കൊല്ലും , അതുകൊണ്ട് എല്ലാവിധ മര്യാദയോടെ എന്നെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ അയാളോട് ഞാൻ ദേഷ്യത്തോടെ പറഞ്ഞു .. പറഞ്ഞതുപോലെ അയാൾ എന്നെ വീട്ടിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു ..ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കവയെയാണ് മീര തന്റെ ജീവിതത്തിൽ സംഭവിച്ച ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് ..മീരയുടെ അഭിമുഖ വീഡിയോ കാണാം

Articles You May Like

x