ഒരു മെംബ്രേയ്‌ൻ താഴെ വന്ന് കിടക്കുകയായിരുന്നു സ്റ്റിച്ച് പൊട്ടീട്ട്; ഒരാൾ താഴേക്ക് വന്ന് ഇരിക്കുന്നു നടി ഡിംപിളിൻറെ അഞ്ചാം മാസം സംഭവിച്ചത് പ്രസവിച്ചതിന് ശേഷം രണ്ടു കുഞ്ഞുങ്ങളുടെ മുഖം പോലും താരം കണ്ടില്ല

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതമായ മുഖമാണ് നടി ഡിംപിൾ റോസ്, താൻ അമ്മയാകാൻ പോകുന്ന സന്തോഷം തൻറെ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു തൻറെ പ്രേക്ഷകരുമായി താരം ആദ്യം പങ്ക് വെച്ചത് എന്നാൽ കുറച്ച് ദിവസങ്ങള്ക്ക് മുമ്പാണ് താൻ അമ്മയായെന്നും എന്നാൽ തൻറെ നൂറ് ദിവസത്തിന് ശേഷമാണ് തൻറെ കുഞ്ഞിന്റെ മുഖം പോലും കണ്ടതെന്ന് പറഞ്ഞായിരുന്നു ആദ്യത്തെ വീഡിയോ ഇട്ടത്, എന്നാൽ പ്രസവ സമയത്ത് എന്താണ് സംഭവിച്ചതെന്ന് താരം ആദ്യം പങ്ക് വെച്ച വീഡിയോകളിൽ പറഞ്ഞിരുന്നില്ല , കഴിഞ്ഞ ദിവസമാണ് എന്താണ് തനിക്ക് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നത്

താരത്തിന്റെ വാക്കുകൾ സ്‌കാൻ ചെയ്തപ്പോൾ തന്നെ ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞായിരുന്നു താൻ അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ തന്നെ നിരവധി പേരാണ് ഗിഫ്റ്റുകൾ അയച്ച് മുറികൾ നിറച്ചും ഗിഫ്റ്റുകളായിരുന്നു, കൂടാതെ താരം പല പ്ലാനിങ്ങും നടത്തിയിരുന്നു ബേബി ഷൗർ, വളക്കാപ്പ്, അങ്ങനെ നിരവധി വീഡിയോകൾ ചെയ്യണമെന്നായിരുന്നു താരത്തിൻറെ ആഗ്രഹം, എന്നാൽ അഞ്ചര മാസമായപ്പോൾ ഒരു ദിവസം ചെറിയ വേദന വരുകയും പോയി ഒന്ന് കിടക്കുകയും ആയിരുന്നു അപ്പോഴാണ് ചെറിയ ബ്ലീഡിങ് വന്നത് എന്നാൽ ഡിംപിൾ അത് അത്ര കാര്യമാക്കിരുന്നില്ല, എന്നാൽ ആഹാരം കഴിച്ച ശേഷവും ബുദ്ധിമുട്ടും ബ്ളീഡിങ്ങും വീണ്ടും വന്നപ്പോൾ ഡോക്ടറിനെ വിളിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞത് ഹോസ്പിറ്റലിൽ വന്ന് ഒന്ന് കാണിക്കാനായിരുന്നു

എന്നാൽ സാധാ ഒരു ചെക്കപ്പിന് വന്ന ഡിംപിളിനെ പരിശോധിച്ച ഡോക്ടർ കണ്ട കാഴ്ച്ച ഒരു മെംബറെയ്‌ൻ താഴെക്ക് വന്ന് കിടക്കുകയായിരുന്നു സ്റ്റിച്ച് പൊട്ടീട്ട് ഒരാൾ താഴത്തേക്ക് വന്നിരിക്കുന്നു അപ്പോൾ ഡോക്ടർസ് അത് നോക്കിയ ശേഷം അവിടെ എന്താണ് സംഭവിച്ചത് എന്ന് ഡിംപിളിന് ഒരു പിടിയും ഇല്ലായിരുന്നു, ഡിംപിളിന്റെ ഭർത്താവ് കാർപാർക്കിങ്ങിൽ ആയിരുന്നു ഡിംപിൾ പറഞ്ഞത് എനിക്ക് ഇതൊന്ന് അദ്ദേഹത്തിന്റടുത്ത് അറിയിക്കണം എന്നായിരുന്നു, എന്നാൽ ഡോക്ടർ പറഞ്ഞത് ഈ ടേബിളിൽ നിന്ന് ഇനി ഇറങ്ങാൻ പാടില്ല ഇറങ്ങിയാൽ അപ്പോൾ ഡെലിവറി നടക്കും എന്നായിരുന്നു, കൂടാതെ ഞങ്ങൾ പോയി കാര്യങ്ങൾ പറയാം എന്ന് ഡോക്ടർമാർ ഉറപ്പ് കൊടുത്ത ശേഷം അവർ കാർപാർക്കിങ്ങിൽ പോയി ഡിംപിളിന്റെ ഭർത്താവിനോട് കാര്യം അറിയിക്കുകയായിരുന്നു

ശേഷം എന്താണ് അവിടെ സംഭവിച്ചതെന്ന് ഇപ്പോഴും ഡിംപിളിന് പറയാൻ പറ്റുന്നില്ല, ഡോക്ടർമാർ പറഞ്ഞത് ഡെലിവറി നടക്കാൻ പോകുന്നു എന്നാണ് അപ്പോൾ അഞ്ചര മാസമാണ് അകെ ആയത്, അപ്പോൾ തന്നെ ലേബർ റൂമിലേക്ക് മാറ്റുകയായിരുന്നു, എന്നാൽ താൻ ഒരാളായിട്ട് മടങ്ങി വരോ അതോ കുഞ്ഞുങ്ങൾ ആയിട്ട് മടങ്ങി വരോ എന്ന് പോലും ഒരു പിടിയും ഇല്ലായിരുന്നു, എന്നാൽ മെമ്പറെയിൻ തിരികെ വെച്ച് സ്റ്റിച്ചിടുകയായിരുന്നു എന്നാൽ അതിന് ശേഷമുള്ള രണ്ടാഴ്ച്ച ഒരു കിടപ്പു രോഗിയെ പോലെയായിരുന്നു, ബാത്‌റൂമിൽ പോകാൻ പോലും കട്ടിലിൽ നിന്ന് എണീക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു കൂടാതെ നിരവധി ഇൻജക്‌ഷനുകളും

പിന്നിട് ഡോക്ടർ പറഞ്ഞത് ഡെലിവറി കഴിയാതെ വീട്ടിലേക്ക് പോകാൻ പറ്റില്ല എന്നായിരുന്നു, വേദന സഹിച്ച് താരം രണ്ടാഴ്‌ചയോളം ഹോസ്പിറ്റലിൽ തള്ളി നീക്കുകയായിരുന്നു എന്നാൽ ജൂൺ പന്ത്രണ്ടായപ്പോൾ വീണ്ടും വേദനയും ബുദ്ധിമുട്ടും വന്ന് തുടങ്ങി അവസാനം വേദന കൂടിയപ്പോൾ ഡോക്ടറെ അറിയിക്കുകയായിരുന്നു, തുടർന്ന് അന്ന് തന്നെ ലേബർ റൂമിൽ വീണ്ടും ഷിഫ്റ്റ് ചെയുകയായിരുന്നു രണ്ടു ദിവസം കഴിഞ്ഞു ജൂൺ പതിനാലാം തിയതി താരം രണ്ട് ആൺകുട്ടികളെ പ്രസവിച്ചു എന്നാൽ കുഞ്ഞുങ്ങളുടെ മുഖം പോലും ഡിംപിൾ കണ്ടിട്ടില്ലായിരുന്നു പ്രസവിച്ച അപ്പോൾ താനെ അവരെ എടുത്ത് കൊണ്ട് പോവുകയായിരുന്നു, ഇത് പറഞ്ഞു കൊണ്ട് ഡിംപിൾ അവസാനിപ്പിക്കുകയായിരുന്നു താഴെ ഡിംപിളിന്റെ വീഡിയോ കാണാം

x