ഇന്നത്തെ എവിക്ഷനിൽ പുറത്തേക്ക് പോവുക രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രി താരം; ഒമർ ലുലു പുറത്തേക്ക് പോകാൻ കാരണങ്ങളേറെ

ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസൺ വളരെയധികം ആവേശത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഓരോ താരങ്ങളും തങ്ങളുടെ ഗെയിം സ്പിരിറ്റ് വേണ്ടുവോളം ആസ്വദിച്ചു തന്നെയാണ് ഹൗസിനുള്ളിൽ ഇപ്പോൾ നിൽക്കുന്നത്. ഇത്രയും ദിവസത്തെ എപ്പിസോഡുകൾ താരതമ്യപ്പെടുത്തി നോക്കുകയാണെങ്കിൽ ഇപ്പോഴാണ് മത്സരാർത്ഥികൾ തമ്മിൽ വീറും വാശിയും ഉണ്ടായിട്ടുള്ളത് എന്ന് പറയാം. ഇത്രയും ദിവസം സേഫ് ആയി കളിച്ചിരുന്ന താരങ്ങളിൽ പലരും ഹൗസിന്റെ നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകുവാൻ തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. ആദ്യ എവിക്ഷനിൽ എയ്ഞ്ചലീന പുറത്തുപോയപ്പോൾ ഹനാനായിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഹനാൻ പുറത്തേക്ക് പോവുകയും മറ്റൊരു വൈൽഡ് കാർഡ് ആയി ഒമർ ലുലു അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു.

ഇതിനോടകം എവിക്ഷൻ വഴി ശക്തരായ മത്സരാർത്ഥികൾ പലരും പുറത്തേക്കു പോവുകയും ഉണ്ടായി. ഒമറുലുവിന് ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹൗസിനുള്ളിലേക്ക് എത്തിയത് അനുജോസഫ് ആയിരുന്നു. കഴിഞ്ഞ കുറച്ചു നാളത്തെ എപ്പിസോഡുകൾ നോക്കുമ്പോൾ അനു ഹൗസിൽ സജീവമായി തന്നെ ഇടപെടുന്നുണ്ട്.അനുവിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഒമർ വീടിനുള്ളിൽ ആക്റ്റീവ് അല്ലെന്ന് തന്നെ പറയാം.മാത്രവുമല്ല കഴിഞ്ഞ ദിവസത്തെ ഗെയിമിൽ ഒമർ ചെയ്ത ചില പ്രവർത്തികൾ മറ്റ് മത്സരാർത്തികളെ ചൊടിപ്പിച്ചിട്ടും ഉണ്ട്.അതുകൊണ്ട് തന്നെ കഴിഞ്ഞ ജയിൽ നോമിനേഷനിൽ ഒമറിന്റെ പേരും ഉണ്ടായിരുന്നു. ഗെയിമിന്റെ ഭാഗമായി ബാത്റൂമിന്റെ ഡോർ ചവിട്ടി പൊളിച്ചടക്കമുള്ള പല തെറ്റായ പ്രവർത്തികളും മോഹൻലാൽ വന്നപ്പോൾ ഒമറിന് ചോദ്യം ചെയ്തിരുന്നു.

മാത്രവുമല്ല സാധാരണ വൈൽഡ് കാർഡ് എൻട്രികൾ കാണിക്കുന്ന എനർജിയും ആവേശവും ഒന്നും ഒമറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതുകൊണ്ട് തന്നെ ഇത്തവണത്തെ എവിക്ഷനിലൂടെ ഒമർ പുറത്തേക്ക് പോകാനാണ് സാധ്യത. ബിഗ് ബോസ് ഹൗസിനുള്ളിൽ എല്ലാവർക്കും തുല്യപ്രാധാന്യമാണെന്നും എല്ലാവരും എല്ലാ തൊഴിലും ഏർപ്പെടണം എന്ന് പറയുമ്പോഴും ഒമർ പലതിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയും കാണാൻ കഴിയുന്നുണ്ട്. അത് മനീഷ പുറത്തു പോകുന്നതിനു മുൻപ് ചൂണ്ടിക്കാണിച്ച കാര്യവുമാണ്. പാചകം ചെയ്യുവാൻ തനിക്ക് അറിയില്ലെന്നും അതുകൊണ്ട് മാറി നിൽക്കുന്നു എന്ന് ഒമർ പറഞ്ഞത് വളരെയധികം വിമർശനങ്ങളും അതുപോലെ ചർച്ചയ്ക്ക് വഴിവച്ച കാര്യമാണ്.

x