സുഹൃത്തിൻറെ വിവാഹത്തിനു പോയി താലികെട്ട് കഴിഞ്ഞപ്പോൾ മാറിനിന്ന് കരയുകയായിരുന്നു; കഴിഞ്ഞ രണ്ടുമാസക്കാലമായി മദ്യപാനത്തിന് അടിമയായി;വ്ലോഗിൽ കരഞ്ഞുകൊണ്ട് കാർത്തിക് സൂര്യ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബ്ലോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ചാണ് കാർത്തിക് സൂര്യ ബ്ലോഗിങ്ങിലേക്ക് മാറിയത്. താരത്തിന്റെ ബ്ലോഗിങ് അഞ്ചുവർഷക്കാലം പിന്നിടുമ്പോൾ നിലവിലെ സബ്സ്ക്രൈബേഴ്‌സ് എണ്ണം 2.2 മില്യണിൽ അധികമാണ്. ഒരു ചിരി ചിരി ബമ്പർ ചിരി എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ അവതാരകനായും കാർത്തിക സൂര്യ തിളങ്ങി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ബ്ലോഗിങ്ങിനും കാർത്തിക് സൂര്യയ്ക്കും ആരാധകരുടെ എണ്ണവും ധാരാളമാണ്. താരത്തിന്റെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയി വൈറലായി മാറാറുണ്ട്.സിംഗിൾ ലൈഫ് അവസാനിച്ചു എന്നും വിവാഹം കഴിക്കാൻ പോകുന്നു എന്നുമുള്ള വാർത്തയും താരം ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചിരുന്നു

താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി എന്ന് ജീവിതത്തിൽ ഒന്നിക്കേണ്ട സമയമായി എന്ന് തോന്നിയപ്പോൾ അത് വീട്ടുകാരോട് പറഞ്ഞു ഒഫീഷ്യലി മൂവ് ചെയ്യുകയായിരുന്നു എന്ന് കാർത്തിക് മുൻപ് വ്യക്തമാക്കുകയുണ്ടായി. തങ്ങൾ തമ്മിൽ പ്രണയിക്കുകയും പിന്നീട് അധികനാൾ നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് വിവാഹത്തിലേക്ക് കടക്കാം എന്ന് തീരുമാനിച്ചത്. ഓരോന്നിനും അതിന്റേതായ സമയമുണ്ട് എന്നാണ് കാർത്തിക് സൂര്യ സംഭവം പങ്കുവെച്ചുകൊണ്ട് ബ്ലോഗ് ചെയ്തപ്പോൾ പറഞ്ഞത്. പിന്നീട് തൻറെ ആരാധകർ പ്രണയിനിക് അയച്ച സമ്മാനങ്ങൾ കൈമാറുന്ന വീഡിയോയും വിവാഹനിശ്ചയത്തിന്റെ വീഡിയോയും ഒക്കെ കാർത്തിക് തന്റെ ബ്ലോഗിങ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അപ്പോഴും പെൺകുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും താരം മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്തിയില്ല. എന്നാൽ തന്റെ ഏറ്റവും പുതിയ വീഡിയോയിൽ കരഞ്ഞുകൊണ്ട് എത്തി തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളെപ്പറ്റി പറയുകയാണ് കാർത്തിക് സൂര്യ

വിവാഹം ഉറപ്പിച്ചതിനു ശേഷം തങ്ങൾ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായി എന്നും മനസ്സമാധാനം ജീവിതത്തിൽ നിന്ന് ഒഴിവായപ്പോൾ പിരിയാം എന്ന തീരുമാനിക്കുകയായിരുന്നു എന്നും കാർത്തിക് സൂര്യ പറയുന്നു. പിരിയാമെന്ന് ഇരുവരും ഒന്നിച്ച് തീരുമാനിച്ചെങ്കിലും തൻറെ പിടി ആകെ വിട്ടുപോയി എന്ന് കാർത്തിക് പറഞ്ഞു. ഏപ്രിൽ, മാർച്ച് മാസം ആയതോടെ താൻ പൂർണ്ണമായി മദ്യപാനത്തിന് അടിമയായി എന്നും കാർത്തിക് പറയുന്നു. തന്നെ പോലെ തന്നെ തന്റെ വീട്ടുകാരും ഏറെ വിഷമത്തിലാണ്. ഇനി പ്രണയിച് ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവരില്ലെന്ന് തീരുമാനമെടുത്തു. ഇതുവരെ ബ്ലോഗിങ്ങും മറ്റും ചെയ്യാതിരുന്നത് ഞാൻ ഓക്കേ അല്ലാതെ ഇരുന്നതുകൊണ്ടാണ്. സുഹൃത്തിൻറെ വിവാഹത്തിന് പോയി താലികെട്ട് കഴിഞ്ഞപ്പോൾ മാറിനിന്ന് കരയുകയായിരുന്നു.മെയ് 7ന് ആയിരുന്നു വിവാഹം തീരുമാനിച്ചിരുന്നത് എന്ന് കാർത്തിക് സൂര്യ പറയുന്നു.

x