മനോഹരമായ ഹാൽദി ആഘോഷ വീഡിയോ പങ്കുവെച്ച് മൃദുല വിജയിയും യുവ കൃഷ്ണയും ; വീഡിയോ കാണാം

ഈ വർഷം മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ഒരു വിവാഹമാണ് സീരിയലിലെ മിന്നും താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും തമ്മിലുള്ള വിവാഹം. തങ്ങളുടെ പ്രിയ താരങ്ങൾ താരങ്ങൾ തമ്മിലുള്ള വിവാഹങ്ങൾ പ്രേക്ഷകർക്ക് എന്നും ഒരു ആഘോഷം തന്നെയാണ്. തങ്ങളുടെ ഇഷ്ട്ട താരങ്ങൾ ജീവിതത്തിലും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ സന്തോഷത്തിനു അതിരുകളുണ്ടാകില്ല. അങ്ങനെ പ്രേക്ഷകർ ആഘോഷമാക്കിയ ഒരു വിവാഹ വാർത്തയായിരുന്നു യുവ കൃഷ്ണയുടെയും മൃദുല വിജയിയുടെയും. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ഇവരുടെ വിവാഹ വാർത്ത വന്നത്.

മൃദുലയും യുവയും തമ്മിലുള്ള വിവാഹ വർത്തയേക്കാൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് ഇതൊരു അറേൻജ്ജ് മാരേജ് ആണെന്നതാണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹ വാർത്ത പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിലെങ്ങും ആരാധകരുടെ വക ആഘോഷമായി. ഇരുവരുടെയും വിവാഹ ചിത്രങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. യുവ കൃഷ്ണ മൃദുല വിജയിയെ പെണ്ണ് കാണാൻ വന്നപ്പോഴുള്ള ഒരു വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ വര്ഷം ഡെസിബെറിൽ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം നടന്നത്.

ഇരുകുടുംബങ്ങളും തമ്മിൽ ഉറപ്പിച്ച അറേൻജ്‌ഡ്‌ മാര്യേജ് ആണ് ഇവരുടേത്. ഈയിടെ മൃദുല വിവാഹത്തിനായി സ്വർണ്ണം എടുക്കാൻ പോയ വിഡിയോ തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുമായി പങ്കു വെച്ചിരുന്നു. അതോടെ ഉടനെ തന്നെ വിവാഹം ഉണ്ടാകും എന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. അങ്ങനെ എന്നായിരിക്കും വിവാഹം എന്ന് ആകാംക്ഷയിൽ ഇരിക്കവേ ആണ്. സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്തു വിടുന്നത്. അതോടെ ആരാധകരുടെ ആവേശം അതിരു കടന്നു. സോഷ്യൽ ലോകത്തെ പ്രധാന ചർച്ചാ വിഷയം തന്നെ ഇരുവരുടെയും വിവാഹ വാർത്തയായി.

ഈ മാസം ജൂലൈ എട്ടിനാണ് ഇരുവരും വിവാഹിതരാകുന്നത്. തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടെലിൽ വെച്ച് വളരെ ലളിതമായി ആയിരിക്കും വിവാഹ ചടങ്ങുകൾ എന്നാണ് അറിയാൻ സാധിക്കുന്നത്. വിവാഹത്തിന് മുന്നോടി ആയുള്ള ഇരുവരുടെയും ഹാൽദി ആഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു വൈറൽ ആയി മാറുന്നത്. മനോഹരമായ ഹാൽദി ആഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സീ കേരളയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ ആയ പൂക്കാലം വരവായി എന്ന പരമ്പരയിലെ സംയുക്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ നടിയാണ് മൃദുലാ വിജയ്‌. കൃഷ്ണ തുളസിയിലെ കൃഷ്ണ എന്ന കഥാപാത്രം ആണ് മൃദുലയെ വളരെ വേഗത്തിൽ പ്രേക്ഷകരുടെ മനസ് കീഴടക്കാൻ സഹായിച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന കഥാപാത്രമായി എത്തി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് യുവ കൃഷ്ണ. മികച അഭിനയം കൊണ്ട് വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ഇഷ്ട താരമായി മാറാൻ യുവ കൃഷ്ണക്ക് ആയി.

 

x