സ്റ്റാർ മാജിക്ക് താരം തങ്കച്ചൻ വിതുര പറഞ്ഞ ആഗ്രഹം നടത്തികൊടുത്ത് യൂസഫലി; താരത്തിന്റെ കണ്ണ് വരെ നിറഞ്ഞുപോയി യൂസഫലി കൊടുത്ത സമ്മാനം കണ്ട്

മലയാളത്തിലെ പ്രശസ്‌ത ടെലിവിഷൻ ചാനൽ ആയ ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്ക് എന്ന കോമഡി ഷോയിൽ കൂടി മലയാളികളുടെ ഹൃദയത്തിൽ കേറി പറ്റിയ താരമാണ് തങ്കച്ചൻ വിതുര, താരത്തെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത് തങ്കു എന്നാണ്, തിരുവന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചൻ തന്റേതായ കഴിവ് കൊണ്ട് പാട്ടിലൂടെയും, മിമിക്രി കാണിച്ചും എല്ലാവരുടെയും മനസ്സിൽ സ്റ്റാർ മാജിക്കിലൂടെ കേറി പറ്റാൻ സാധിച്ചു, പല അഭിമുഖങ്ങളിൽ തൻറെ പട്ടിണിയുടെയും കഷ്ടതയുടെയും ഒരു കാലം കൂടി തനിക്ക് ഉണ്ടായിരുന്നു എന്ന് പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിട്ടുണ്ട്

മണ്കട്ട കൊണ്ട് പണിത ചെറിയ ഒരു കുടിലിൽ ഒമ്പത് പേരായിരുന്നു അന്ന് ആ വീട്ടിൽ താമസിച്ചിരുന്നത്, ശേഷം പല നാടക ട്രൂപ്പ്കളിൽ പോയ ശേഷം കിട്ടിയ സമ്പാദ്യം കൊണ്ടാണ് ആ വീട് പൊളിച്ച് മറ്റൊരു വീട് തങ്കച്ചൻ പണിതത് തന്നെ, തങ്കച്ചന്റെ ജീവിതം മാറ്റി മറിച്ചത് മനോരമയിൽ സംപ്രേഷണം ചെയ്‌ത കോമഡി ഫെസ്റ്റിവൽ എന്ന പരുപാടിയായിരുന്നു, പിന്നിട് താരം സ്റ്റാർ മാജിക്കിൽ എത്തിയപ്പോൾ കേരളം അറിയപ്പെടുന്ന കലാകാരൻ ആവുകയായിരുന്നു,ഇപ്പോൾ വ്യവസായി എംഎ യൂസഫലി തങ്കച്ചൻ നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

സംവിധായകനും നടനുമായ നാദിർഷയാണ് തങ്കച്ചൻ വിതുരയ്ക്ക് എംഎ യൂസഫലി സമ്മാനം കൊടുത്ത വിവരം തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത്, തങ്കച്ചൻ വിതുര എന്ന കലാകാരന് ബഹുമാന്യനായ യൂസഫലി സാറിന്റെ സ്നേഹസമ്മാനം എന്ന കുറിപ്പോടെയാണ് യൂസഫലി തങ്കച്ചന് സമ്മാനം നൽകുന്ന ചിത്രം പങ്ക് വെച്ചിരിക്കുന്നത്, നിരവധി പേരാണ് ആ ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്, ആശംസ അറിയിച്ച് സ്റ്റാർ മാജിക്ക് താരം അനുമോളും ചിത്രത്തിന് താഴെ അഭിപ്രായം രേഖപെടുത്തിട്ടുണ്ട്

തങ്കച്ചൻ അബുദാബിയിൽ എത്തിയപ്പോൾ മുഷറഫ് മാൾ നൽകിയ സ്വീകരണത്തിന് ഇടയിൽ തനിക്ക് മലയാളികളുടെ അഹങ്കാരമായ യൂസഫലി സാറിനെ കാണണം എന്ന ആഗ്രഹം പറഞ്ഞത്, എന്നാൽ ഈ വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്, തുടർന്നാണ് തങ്കച്ചന് യൂസഫലിയെ നേരിട്ട് കാണാൻ അവസരം ലഭിച്ചത്, എന്നാൽ യൂസഫലി വെറും കൈയോടെ അല്ലായിരുന്നു തങ്കച്ചനെ കാണാൻ എത്തിയത്, തങ്കച്ചന് ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു സമ്മാനവുമായിട്ടാണ് യൂസഫലി വന്നത്, ഇത് കണ്ട താരത്തിന്റെ കണ്ണ് വരെ നിറഞ്ഞുപോയി, ഇത്രയും തിരക്കുണ്ടായിട്ടും ആ കലാരന്റെ സ്വപ്‌നം നിറവേറ്റികൊടുത്ത യൂസഫലിയെയും നിരവധി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത് യൂസഫലിയെയും

x