പ്രചരിക്കുന്നതൊന്നും സത്യമല്ല സത്യത്തിൽ നടന്നത് ഇതാണ് ; തന്റെ പ്രസവ വിശേഷം പങ്കുവെച്ചു ആതിരാ മാധവ്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. കുടുംബവിളക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. എഞ്ചിനീയറിംങ് ബിരുദധാരിയായ ആതിര തന്റെ ജോലി ഉപേക്ഷിച്ചാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. കുടുംബവിളക്കിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ മരുമകളുടെ വേഷമാണ് ആതിര ചെയ്തു വന്നത്. എന്നാല്‍ ഗര്‍ഭിണി ആയതിനെത്തുടര്‍ന്ന് ആതിര മാധവ് കുടുംബവിളക്കിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. ഇപ്പോഴിതാ ഗര്ഭകാലം മുതൽ പ്രസവം വരെയുള്ള നാളുകളിൽ തനിക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകൾ വിവരിച്ചു ഒരു വീഡിയോ സ്റ്റോറി തന്നെ ചെയ്തിരിക്കുകയാണ് ആതിര.

 

രണ്ടു ദിവസം മുൻപാണ് ആതിരയുടെയുടെ സുഹൃത്ത് അമൃത നായർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആ സന്തോഷവാർത്ത പങ്കുവെച്ചത്. ” ഞാനിപ്പോള്‍ അറിഞ്ഞതേയുള്ളൂ. എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു. നോര്‍മല്‍ ഡെലിവറിയായിരുന്നു. ആണ്‍ കുഞ്ഞാണ്. ആതിരയെ ആദ്യമായി കാണാൻ പോയപ്പോഴും പിന്നീട് കണ്ടപ്പോഴും എല്ലാം ആൺകുഞ്ഞ് തന്നെയാണെന്നാണ് ഞാൻ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാന്‍ തമാശ പറയാറുണ്ടായിരുന്നു.അപ്പോഴെല്ലാം എന്റെ അടുത്ത് പലരും പറഞ്ഞു. അങ്ങനെ പറയരുത്… ദൈവം തരുന്ന കുഞ്ഞല്ലേ ,ആൺകുഞ്ഞ് ആയാലും പെൺകുഞ്ഞ് ആയാലും സന്തോഷത്തോടെ സ്വീകരിക്കണം എന്ന്. എന്തായാലും എനിക്ക് എത്രയും വേഗം മരുമകനെ കാണാന്‍ പോവണം. ഞാന്‍ അവളെയും രാജീവേട്ടനേയും വിളിച്ചിരുന്നു. എനിക്ക് കിട്ടിയില്ല. ഞങ്ങളിപ്പോള്‍ ഗുരുവായൂരിലാണ്. തിരിച്ച് പോയിട്ട് വേണം അവരെ കാണാന്‍. എന്തായാലും ഒത്തിരി സന്തോഷമായി” എന്നാണ് അമൃത നായര്‍ അന്ന് പറഞ്ഞത്.

 

എന്നാൽ ആതിരയുടെ പ്രസവവുമായി ബന്ധപ്പെട്ട് പല വാർത്തകളും പ്രചരിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രമാണ് എന്ന തരത്തിൽ മറ്റൊരു കുഞ്ഞിന്റെ ചിത്രങ്ങൾ വരെ പ്രചരിച്ചു. അതുകൊണ്ടു തന്നെ ഹോസ്പിറ്റലിൽ നിന്നും ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. പ്രചരിക്കുന്നതൊന്നും സത്യമല്ലെന്നും. സുഖപ്രസവം ആയിരുന്നു എന്നും താനും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ആതിര വിഡിയോയിൽ പറയുന്നു. നല്ല പെയിൻ ഉണ്ടായിരുന്നു എന്നും തന്റെ ഹസ്ബൻഡ് മുഴുവൻ സമയവും തനിക്കു പിന്തുണയുമായി കൂടെ ഉണ്ടായിരുന്നെന്നും ആതിര പറയുന്നു.

 

ഏപ്രിൽ ഒന്നിനായിരുന്നു ആദ്യമായി പെയിൻ വന്നത് , അങ്ങനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. എന്നാൽ ഏപ്രിൽ നാലിന് മാത്രമാണ് ഡെലിവറി നടന്നത്. നല്ല പെയിൻ ആയിരുന്നു ഈ ദിവസങ്ങളിൽ. എനിക്ക് ധൈര്യം തന്ന ‘അമ്മ വരെ തളർന്നുപോയി. എന്നാൽ ഈ ദിവസങ്ങളിൽ എല്ലാം താങ്ങായും തണലായും തനിക്കു ധൈര്യം തന്നു കൂടെ നിന്നതു തന്റെ ഭർത്താവു രാജീവ് ആയിരുന്നു എന്നും ആതിര പറയുന്നു. വീഡിയോയുടെ ഒടുവിൽ തങ്ങളുടെ കൺമണിയുടെ വിഡിയോയും താരം പങ്കുവെക്കുന്നുണ്ട്.
ആതിര പങ്കുവെച്ച വീഡിയോ കാണാം

 

x