ഗെയിം സ്റ്റാറ്റർജിയും രീതികളും മാറിമറിയാൻ പോകുന്നു; വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തുന്നത് ഈ താരമോ?

ബിഗ് ബോസിന്റെ അഞ്ചാം സീസൺ മലയാളത്തിൽ ആരംഭിച്ചിട്ട് രണ്ടാഴ്ചകൾ പിന്നിടുകയാണ്. രണ്ടാഴ്ചക്കുള്ളിൽ തന്നെ വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഷോയ്ക്ക് ലഭിക്കുന്നത്. ശക്തരായ കുറെയധികം മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസിൽ എത്തിയിരിക്കുന്നത്. മാത്രവുമല്ല ബിഗ് ബോസിന്റെ കഴിഞ്ഞ നാല് സീസണുകളിൽ സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷൻ സിനിമാരംഗത്ത് നിന്നും പ്രശസ്തരായ താരങ്ങളായിരുന്നു മത്സരാർത്ഥികളായി പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ഇത്തവണ പ്രേക്ഷകർ കണ്ടത് അത്ര സുപരിചിതമല്ലാത്ത മുഖങ്ങൾ തന്നെയാണ്. ഒരു കോമണർ അടക്കം 18 പേരാണ് ബിഗ് ബോസിൽ നിലവിലെ മത്സരാർത്ഥികളായി തിളങ്ങുന്നത്.

ഓരോരുത്തരും തങ്ങളുടെതായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുകയും തുടക്കം മുതൽ തന്നെ മത്സരബുദ്ധി നിറഞ്ഞുനിൽക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവരും ആണ്. എന്നാൽ ആദ്യം മുതൽ തന്നെ പലതാരങ്ങളുടെയും പെരുമാറ്റവും സൗഹൃദബന്ധങ്ങളും ഒക്കെ വലിയ രീതിയിൽ ഉള്ള വിമർശനത്തിനും ചർച്ചയ്ക്കും വഴി വെക്കുന്നുണ്ട്. എല്ലാതവണത്തെയും പോലെ ബിഗ് ബോസ് ഹൗസിനുള്ളിലേതു പോലെ ചൂടേറിയ ചർച്ചകളും വാദപ്രതിവാദങ്ങളും ഒക്കെ ഷോയ്ക്ക് പുറത്തും അരങ്ങേറുന്നുണ്ട്. സോഷ്യൽ മീഡിയ ഇതിനു വലിയ ഒരു പ്ലാറ്റ്ഫോം തന്നെ തുറന്നു കൊടുത്തിരിക്കുകയാണ്. മിക്ക താരങ്ങളുടെയും പ്രവർത്തി വിമർശിക്കപ്പെടുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഇപ്പോൾ ആക്ടീവ് ആണ്.

നാലാം സീസണിൽ ഷോയെ മുന്നോട്ട് നയിച്ചതും ഷോയ്ക്ക് ഒരു മാറ്റം സംഭവിച്ചതും വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് സലിമിലൂടെയാണ്. റിയാസ് വന്നതിനുശേഷം റോബിൻ,ദിൽഷ സൗഹൃദവും ലക്ഷ്മിയും ധന്യ മേരി വർഗീസും ഒക്കെ സംശയത്തിന്റെയും വിമർശനങ്ങളുടെയും മുൾമുനയിൽ നിന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസിന് ടോപ് ഫൈവിൽ വരെ എത്താൻ കഴിഞ്ഞതും വ്യത്യസ്തമായ ക്രൈറ്റീരിയയും ഗെയിം രീതിയും അവലംബിച്ചത് കൊണ്ട് മാത്രമായിരുന്നു. നിലവിൽ ബിഗ് ബോസിന്റെ അഞ്ചാം സീസൺ വളരെ മോശം രീതിയിലേക്കാണ് പോകുന്നത് എന്നൊരു പ്രേക്ഷക അഭിപ്രായവും ഉണ്ട്.

തുടക്കത്തിൽ മത്സരബുദ്ധിയോടെ പെരുമാറിയ താരങ്ങൾ പലരും ഇപ്പോൾ സൗഹൃദപരമായി അടുത്തിരിക്കുന്നു എന്നും പലരും ഗെയിം സ്റ്റാർജി മറന്നിരിക്കുന്നു എന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഈ ഘട്ടത്തിൽ വൈൽഡ് കാർഡ് എൻട്രി എന്ന ഒരു ഓപ്ഷൻ ആണ് ബിഗ് ബോസിൽ ഇനി വരാനിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തുന്ന താരം ഒരാളായിരിക്കുമോ രണ്ടുപേർ ആയിരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വെളിപ്പെടുത്തലുകൾ ഒന്നും വന്നിട്ടില്ല. എന്നിരുന്നാൽ തന്നെ പ്രഡിക്ഷൻ ലിസ്റ്റിലുള്ള പലതാരങ്ങളും എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കപ്പെടുന്നത്. പിന്നണി ഗായകനും സാമൂഹ്യപ്രവർത്തനമായ പന്തളം ബാലൻ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയിലേക്ക് കടന്നുവരും എന്നാണ് ഒരുപക്ഷം ആളുകൾ പറയുന്നത്. എന്നാൽ ഇതിന് നിലവിൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

x