ബിഗ് ബോസിലെ ആദ്യ എവിക്ഷനിലൂടെ പുറത്തായ മത്സരാർത്ഥിയെ കണ്ടു ഞെട്ടി ആരാധകർ; വൈൽഡ് കാർഡ് എൻട്രി താരത്തിന്റെ മാസ് വരവ് പൊളിക്കും

ബിഗ് ബോസിന്റെ മലയാളം സീസൺ ഫൈവ് ഉദ്യോഗഭരിതമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മത്സരം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യ ആഴ്ചയിൽ എല്ലാ താരങ്ങളെയും സുരക്ഷിതരാക്കാൻ ബിഗ് ബോസ് തീരുമാനിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ ആഴ്ചയിലെ എവിഷൻ നടന്നിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായ ഏഞ്ചലിന മറിയയാണ് ഇപ്പോൾ എവിഷൻ വഴി പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇത് ആരാധകരെ വലിയ രീതിയിൽ പിടിച്ചുലച്ചിട്ടുണ്ട്. കാരണം ബിഗ് ബോസിലെ ആദ്യത്തെ അടിക്ക് തുടക്കമിട്ട മത്സരാർത്ഥിയായിരുന്നു ഏഞ്ചലിന. ഏതെങ്കിലും ഒരുതരത്തിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്ത താരത്തെ പുറത്താക്കപ്പെടുമ്പോൾ തുടർന്നുള്ള ബിഗ് ബോസിന്റെ ദിവസങ്ങൾ എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

എയ്ഞ്ചലിന് പുറത്താക്കപ്പെട്ടപ്പോൾ തന്നെ വൈൽഡ് കാർഡ് എൻട്രി വഴി പുതിയ ഒരു താരവും ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സ്വാധീനം ചെലുത്തുകയും നിറസാന്നിധ്യവും വിവാദ പരാമർശങ്ങളിൽ പേരുകൾ ഉയർന്നു കേൾക്കുകയും ചെയ്ത ഹനാനാണ് വൈൽഡ് കാർഡ് വഴി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതൽ വൈൽഡ് കാർഡ് എൻട്രികൾ ബിഗ് ബോസിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സ്കൂൾ യൂണിഫോമിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി ഹൈവേ റോഡിൽ മത്സ്യം വിറ്റാണ് ഹനാൻ ആദ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരുടെ സഹായങ്ങൾ അന്ന് താരത്തിന് എത്തുകയും ചെയ്തു

എന്നാൽ അതിനുശേഷം ബോഡി ഷൈമിങ്ങ് അടക്കമുള്ള പല പ്രശ്നങ്ങളിലും ഹനാന്റെ പേര് ഉയർന്നു കേട്ടിരുന്നു. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും തുറന്ന മറുപടി നൽകുവാൻ ഹനാനും മറന്നില്ല. ഹനാന്റെ എൻട്രിയോട് കൂടെ നിലവിലെ മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഹനാൻ തന്നെയായി മാറിയിരിക്കുകയാണ്. ഏറ്റവും താഴെത്തട്ടിൽ നിന്ന് ഉള്ള ജീവിതവുമായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ ഹനാൻ എങ്ങനെയായിരിക്കും ഷോയിൽ പെരുമാറുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 18 മത്സരാർത്ഥികളും ആയി ആരംഭിച്ച ഷോയിൽ എയ്ഞ്ചലീന പുറത്താകുമ്പോഴും 18 പേർത്തന്നെയാണ് തുടരുന്നത്. മറ്റ് സീസണുകളിൽ നിന്ന് അപേക്ഷിച്ചു നോക്കുമ്പോൾ ഇത്തവണത്തെ സീസൺ പൊതുവേ കണ്ടെന്റ് ദാരിദ്ര്യം അനുഭവിക്കുന്നു എന്ന് പ്രേക്ഷകർ ഒരു അഭിപ്രായം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വരുംദിവസങ്ങൾ കൂടുതൽ ആകാംഷാഭരിതമാകും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.

x