പ്രേക്ഷകർ കരുതുന്നതുപോലെയല്ല കാര്യങ്ങൾ; ഹൗസിന് പുറത്തുള്ള കാര്യങ്ങൾ മത്സരാർത്ഥികൾ അറിയുന്നുണ്ട്; തുറന്നുപറഞ്ഞ് ഒമർ ലുലു

ബിഗ് ബോസിന്റെ അഞ്ചാം സീസൺ വളരെയധികം ആവേശത്തോടെ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ രണ്ടാമത്തെ വൈൽഡ് എൻട്രിയായി അകത്തേക്ക് കടന്ന ഒമർ ലുലുവും എവിഷനിലൂടെ പുറത്തായിരിക്കുകയാണ്.ഒമറിന് ശേഷം വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അനുജോസഫ് തകർപ്പൻ കളി തന്നെയാണ് ഹൗസിനുള്ളിൽ കളിക്കുന്നത്. ഓരോ താരങ്ങളും തങ്ങളുടേതായ വ്യത്യസ്ത നിലപാടും പ്ലെയും കാഴ്ചവയ്ക്കുമ്പോൾ തന്നെ ഹൗസിനെ പറ്റി പുറത്തുള്ള പ്രേക്ഷകർക്ക് ചില മോശം അഭിപ്രായങ്ങളും ഉണ്ട്. പലതാരങ്ങളുടെയും പ്രകടനവും പ്രവർത്തിയും പ്രേക്ഷകർക്ക് ദഹിക്കുന്ന രീതിയിലല്ല. ഒമര്‍ ലുലുവിന്റെ പ്രവർത്തികൾ പോലും അത്തരത്തിൽ വളരെയധികം ചോദ്യം ചെയ്യപ്പെട്ട ഒന്നായിരുന്നു. ഇപ്പോൾ എവിഷനിലൂടെ പുറത്ത് എത്തിയശേഷം ബിഗ് ബോസ് ഹൗസിനെ പറ്റിയും ഹൗസിനുള്ളിലെ ചില സീക്രട്ടുകളെ പറ്റിയും തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ഒമർ ലുലു.

ബിഗ് ബോസ് ഹൗസിനുള്ളിൽ തനിക്ക് ഒരുപാട് സീക്രട്ട് അറിയാൻ കഴിഞ്ഞു എന്നാണ് ഒമർ ലുലു പറയുന്നത്. എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയും വിവാദങ്ങളിലും ചെന്ന് അകപ്പെട്ടിരുന്ന ഒമർ ഹൗസിനുള്ളിലേക്ക് കടന്നപ്പോൾ അഖിൽ മാരാരിന് ശക്തമായ ഒരു എതിരാളി തന്നെയായി മാറും എന്ന പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് പുറത്തുള്ള ഒരു ഒമറിനെ ആയിരുന്നില്ല ഹൗസിനുള്ളിൽ കാണാൻ കഴിഞ്ഞത്. വളരെയധികം ഒതുങ്ങി എല്ലാത്തിൽ നിന്നും വിട്ടു നിന്ന് സേഫ് ഗെയിം കളിക്കുന്ന ഒരു പ്ലെയർ ആയി ഒമർ ലുലു മാറിയിരുന്നു. അതുകൊണ്ടുതന്നെ ഒമർ ലുലുവിന്റെ പല പ്രകടനങ്ങളും വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഇപ്പോൾ ഒമർ പറയുന്നത് അനുസരിച്ച് ബിഗ് ബോസ് ഹൗസിന് പുറത്തു നടക്കുന്ന കാര്യങ്ങൾ അതിനുള്ളിലെ മത്സരാർത്ഥികൾക്ക് അറിയാൻ കഴിയുന്നു എന്നാണ് പുറത്തുവരുന്നത്. ഇതൊക്കെ പറയാൻ പാടുണ്ടോ എന്ന് തനിക്കറിയില്ല എന്നും ഒമർ പറയുന്നു. ഹൗസിൽ നിന്ന് എവിക്ഷനിലൂടെ പുറത്തായ ഒമർ കേരളത്തിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ മാലയും ബൊക്കയും ഇട്ടാണ് താരത്തെ സ്വീകരിച്ചത്. ഒമർ കൂടി പുറത്തായതോടെ കൂടുതൽ വൈൽഡ് കാർഡ് എൻട്രികൾ ഇനിയും ഹൗസിനുള്ളിലേക്ക് വരുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണുകളുടെ അതേ വീറും വാശിയും ബിഗ് ബോസ് സീസൺ ഫൈവ് നേടുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

x