സത്യ എന്ന പെൺകുട്ടിയിലെ സത്യയുടെ വിവാഹമായി ; മർഷീന നീനുവിന്റെ ഹാൽദി ആഘോഷ ചിത്രങ്ങൾ കാണാം

സത്യ എന്ന പെൺകുട്ടിയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ആണ് മെർഷീന നീനു. ഈ സീരിയലിന് മുൻപ് താരം പല സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾ ഈ താരത്തെ ശ്രദ്ധിച്ചുതുടങ്ങിയത് “സത്യാ എന്ന പെൺകുട്ടി” എന്ന സീരിയലിലൂടെ ആയിരുന്നു. താരം ആദ്യമായി ക്യാമറയുടെ മുൻപിൽ വരുന്നത് യുകെജി യിൽ പഠിക്കുമ്പോൾ ഒരു പരസ്യത്തിൽ ആയിരുന്നു. പിന്നീട് 2014 ൽ വൂണ്ട് എന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ് . ഇതിനുശേഷം” കൊഞ്ചം കൊഞ്ചം” എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.


2019 ൽ തമാശ എന്ന മലയാള സിനിമയിലൂടെ താരം മലയാള സിനിമയിലും അരങ്ങ് കുറച്ചു. ഇതേ സമയം തന്നെ താരം മലയാള സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത “അയലത്തെ സുന്ദരി “എന്ന സീരിയലിലെ മുഖ്യകഥാപാത്രം ആയിരുന്നു താരം. സംസാരിക്കാനും കേൾക്കാനും കഴിയാത്ത ഒരു കുട്ടി ആയിട്ടാണ് താരം അതിൽ അഭിനയിച്ചത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു കഥാപാത്രമായിരുന്നു അത് എന്ന് താരം പിന്നീട് പറയുകയുണ്ടായി.


തമിഴിൽ സൺ ടിവിയിൽ സംപ്രേഷണം ചെയ്ത അഗ്നിനക്ഷത്രം എന്ന സീരിയലിലൂടെ തമിഴ് സീരിയൽ പ്രേക്ഷകരുടെയും അടുത്തെത്താൻ താരത്തിന് സാധിച്ചു. ആ സീരിയലിൽ താരം അഖില എന്നൊരു നെഗറ്റീവ് റോൾ ആണ് ചെയ്തിരുന്നത്. ഏകദേശം 230 എപ്പിസോഡുകളിൽ താരം അഭിനയിച്ചു, പിന്നീട് കോവിഡ് നിയന്ത്രണങ്ങൾ കാരണം താരത്തിന് ഷൂട്ടിങ്ങിന് പോകാം കഴിയാതെയായി അതോടെ ആ സീരിയലിന്റെ സംപ്രേഷണം നിർത്തിവെച്ചിരിക്കുകയാണ്.


ഈ സമയത്താണ് സീടിവിയിൽ “സത്യ എന്ന പെൺകുട്ടി” എന്ന സീരിയലിൽ താരം അഭിനയിക്കാൻ തുടങ്ങിയത്. ഒരു ആൺവേഷം കെട്ടിയ പെൺകുട്ടിയായിട്ടാണ് താരം ഇതിൽ അഭിനയിക്കുന്നത്. ഈ വേഷം താരത്തിന് ഒരുപാട് പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. ഇന്നിപ്പോൾ സീരിയൽ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമായി നീനു മാറി. താരമിപ്പോൾ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചത്. താരത്തിന്റെ ഹൽദിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മൈലാഞ്ചി ഇട്ടു നിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

പാരിജാതം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഫാത്തിമ റസാനയുടെ സഹോദരിയാണ് മെർഷീന നീനു. തന്റെ സഹോദരിയുടെ വിവാഹ വാർത്തയിൽ വളരെ സന്തോഷത്തിലാണ് റസാനയും. സംവിധായകനായ ബൈജു ദേവരാജാണ് റസാനയുടെ ഭർത്താവ് വിവാഹം കഴിച്ചതിനുശേഷം നടി സിനിമാ സീരിയൽ മേഖലയിൽ നിന്നും മാറിനിൽക്കുകയാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്ന് അത് വളരെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇവർക്ക് ഇപ്പോൾ രണ്ടു കുട്ടികളാണ് ഉള്ളത്. താരത്തിന്റെ കുടുംബവിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

x