കറുത്ത സാരിയിൽ രാജകുമാരിയെ പോലെ നടി സൗഭാഗ്യ വെങ്കടേഷ്; താരത്തിന് പിന്തുണ നൽകി ഭർത്താവ് അർജുനും അമ്മ താരകല്യാണും വൈറലായി താരത്തിന്റെ വളക്കാപ്പ് ചടങ്ങ്

മലയാളികൾക്ക് ഏറെ സുപരിചിതമായ സിനിമ സീരിയൽ നടിയും നർത്തകിയും ആണ് താരകല്യാൺ, നടി താരകല്യാണിനെ പോലെ തന്നെ ഏവർക്കും പ്രിയങ്കരിയാണ് മകൾ സൗഭാഗ്യ വെങ്കടേഷും, സൗഭാഗ്യയുടെ വിവാഹ ശേഷവും അമ്മയ്ക്ക് തണലായി എപ്പോഴും കൂടെകാണാറുണ്ട്, ഇപ്പോൾ തങ്ങളുടെ ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് നടി സൗഭാഗ്യയും ഭർത്താവ് അർജുനും, സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത പുറത്ത് വിട്ടത്

കഴഞ്ഞ ദിവസങ്ങളിൽ ഇരുകൈകളിലും മെഹന്ദി അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ താരം പങ്ക് വെച്ചുകൊണ്ട് ഏഴാമസത്തിലെ വലകാപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിരുന്നു, കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് നടന്നത്, ഇതിനോടകം തന്നെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട് താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ നിമിഷം തന്നെയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്, വളരെ ആഘോഷപൂർവമാണ് സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങുകൾ നടന്നത്

കറുത്ത സാരി അണിഞ്ഞായിരുന്നു വളക്കാപ്പ് ചടങ്ങിൽ താരം പ്രത്യക്ഷപ്പെട്ടത്, കറുത്ത കുർത്ത ധരിച്ചാണ് അർജുനും എത്തിയത്, കറുത്ത വസ്ത്രത്തിൽ സൗഭാഗ്യയെ കാണാൻ വളരെ സുന്ദരിയായിരുന്നു, 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത് നീണ്ട കാലത്തേ പ്രണയത്തിൽ ഒടുവിലായിരുന്നു കല്യാണം കഴിഞ്ഞത്, സ്നേഹം നിറഞ്ഞൊഴുകിയ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം നടന്നത് എല്ലാവരും ആഗ്രഹിക്കുന്നത് ഒരു പെൺകുഞ്ഞിനെയാണെന്ന് ചടങ്ങിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിക്കുന്നത്

സൗഭാഗ്യയുടെ അമ്മ താരകല്യാണിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം അമ്മയ്ക്ക് മകൾ തന്നെയാണ്, ആ മകൾക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു എന്നുള്ളത് അതിലും വലിയ ഇരട്ടി മധുരമാണ്, അവൾ എനിക്ക് തന്ന സന്തോഷത്തിന്റെ ആയിരം ഇരട്ടി സന്തോഷം എൻറെ മകൾക്ക് അവളുടെ കുഞ്ഞിലൂടെ കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, സൗഭാഗ്യയുടെ നിറവയറിൽ ഉമ്മ നൽകി പെൺകുഞ്ഞിനെ തന്നെ വേണമെന്നാണ് അർജുനും പറഞ്ഞത്, ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട് നിരവധി പേരാണ് സൗഭാഗ്യക്ക് ആശംസ അറിയിക്കുന്നത്

x