ഏറെ നാളത്തെ സ്വപ്നമായിരുന്നു ബിഗ് ബോസിലേക്ക് ഇത്തവണ വിളിച്ചപ്പോൾ നോ പറയേണ്ടി വന്നു; വക്കീൽ ജോലിയോളം പ്രിയപ്പെട്ട ബിഗ് ബോസ് വേണ്ടെന്നു വെച്ചതിന് കാരണം തുറന്നു പറഞ്ഞ മഞ്ജുഷ മാർട്ടിൻ

മലയാളത്തിൽ ഇന്ന് ഏറെ ആരാധകരുള്ള ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. വളരെ പെട്ടെന്ന് മലയാളികൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുവാൻ ഈ പരമ്പരയ്ക്ക് സാധിക്കുകയുണ്ടായി. വൈകി പരമ്പരയിലേക്ക് എത്തി ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് മഞ്ജുഷ മാർട്ടിൻ. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ മഞ്ജുഷ ടിക് ടോക് വീഡിയോകളിലൂടെയാണ് കേരളക്കരയ്ക്ക് സുപരിചിതയായി മാറിയത്. അതിനുശേഷം ഇൻസ്റ്റഗ്രാം റീൽസിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഒക്കെ മഞ്ജുഷ തന്റെ സാന്നിധ്യം ആളുകൾക്കിടയിൽ അറിയിക്കുകയും ചെയ്തു. സാന്ത്വനം പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവായി തിളങ്ങിനിൽക്കുകയാണ് മഞ്ജുഷ ഇപ്പോൾ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ബിഗ് ബോസ് പ്രേമത്തെ പറ്റിയും യൂട്യൂബ് വരുമാനത്തെ പറ്റിയും ഒക്കെ മഞ്ജുഷ തുറന്ന് പറഞ്ഞിരുന്നു. യൂട്യൂബ് വരുമാനം സ്ഥിരമായി ചെക്ക് ചെയ്യാറുണ്ട് എന്നാണ് മഞ്ജുഷ പറയുന്നത്

രാവിലെ എഴുന്നേറ്റ് പല്ല് തേച്ചില്ലെങ്കിൽ പോലും ആദ്യം നോക്കുന്നത് റവന്യൂ എത്രയായി എന്നാണ്. എൻറെ ചാനലിന് ഒരു മില്യൺ സബ്സ്ക്രൈബസ് വരെയുണ്ട്. എന്നാൽ വരുമാനം വളരെ കുറവാണെന്നാണ് താരം പറയുന്നത്. താൻ അധികവും ഷോർട് വിഡിയോ ആണ് ചെയ്യുന്നത്. ഇനി അതുകൊണ്ടാണ് വരുമാനം കുറയുന്നതെന്ന് അറിയില്ലെന്നും നല്ല കുറവാണ് വരുമാനം എന്നും മഞ്ജുഷ പറയുന്നു. മുൻപ് സീരിസ് ഒക്കെ ചെയ്യുന്ന സമയത്ത് ഒരു ലക്ഷത്തിനു മുകളിൽ വരുമാനം കിട്ടിയിരുന്നു. ഇപ്പോൾ മാസം 20k ഒക്കെയാണ് കിട്ടുന്നത് എന്നും മഞ്ജുഷ പറയുന്നു. മോശം കമൻറുകൾ വായിച്ച് തുടക്കകാലത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നപ്പോൾ ഒരുപാട് ബോഡി ഷേമിങ്ങും നേരിട്ടു. നമ്മുടെ ഫോണിൽ എടുക്കുന്നതുപോലെയല്ല ക്യാമറയിൽ വന്നപ്പോൾ. സൈസ് വളരെയധികം കുറഞ്ഞായിരുന്നു കണ്ടത്. സന്തോഷിക്കേണ്ട സമയത്ത് ഒരുപാട് കരയുന്ന അവസ്ഥയായിരുന്നു ജീവിതത്തിൽ.

മൂന്നാലു വർഷമായി എൻറെ സ്വപ്നം തന്നെയാണ് ബിഗ് ബോസ്. പക്ഷേ ആദ്യ സീസൺ മുതൽ ഞാൻ അതിൻറെ ഫാൻ ആയിരുന്നു. എങ്കിലും അതിൽ പങ്കെടുക്കാനുള്ള നിബന്ധന എനിക്ക് പറയാനായി ഒന്നുമുണ്ടായിരുന്നില്ല.ടിക് ടോക് ഉണ്ടെന്ന് മാത്രമേ പറയാൻ കഴിയുള്ളൂ. രണ്ടാമത്തെ സീസൺ ആയപ്പോൾ കാര്യമായി ഇതിനെപ്പറ്റി അന്വേഷിക്കാൻ തുടങ്ങി. മൂന്നും നാലും സീസൺ ആയപ്പോൾ എനിക്ക് ഇതുമായി ബന്ധപ്പെട്ട ചിലരെയൊക്കെ പരിചയമായി തുടങ്ങി. പ്രിയങ്ക ചേച്ചിയുടെ ഭർത്താവ് അനൂപേട്ടൻ വഴി ഷോയുടെ കാര്യങ്ങൾ അറിയുകയും ആപ്ലിക്കേഷൻ അയക്കുകയും ചെയ്തു. അതുകൊണ്ട് അവർ പുതിയ സീസണിലേക്ക് എന്നെ വിളിച്ചു. പക്ഷേ ഈ കാര്യം ഒന്നും സാന്ത്വനത്തിലെ സാറിന് അറിയില്ലായിരുന്നു. ബിഗ് ബോസിൽ പോയാൽ ഇത് കളയണം എന്ന് അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെയാണ് ബിഗ് ബോസ് ഇത്തവണ വേണ്ടെന്ന് വെച്ചത്. ഞാൻ കുറച്ചുകൂടി തയ്യാറെടുക്കേണ്ടതുണ്ടെന്ന് തോന്നി. സാന്ത്വനം എത്രനാൾ അവസരം തരുന്നുവോ അത്രയുംനാൾ അതിൽ അഭിനയിക്കണം എന്നുണ്ടെന്നും മഞ്ജുഷ വ്യക്തമാക്കി.

x