ഐഡിയ സിംഗർ വിജയി ആയ ജോബി ജോണിന്റെ ഇപ്പോഴത്തെ അവസ്ഥ

ജോബി ജോണിനെ അറിയാത്ത മലയാളി പ്രേക്ഷകർ കാണില്ല, കാരണം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‌തിരുന്നു പ്രശസ്‌ത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ സീസൺ നാലിലെ ഒരു കോടിയുടെ സമ്മാനം ലഭിച്ച വിജയി ആയിരുന്നു, ആ ഒറ്റ പരിപാടിക്ക് ശേഷം താരം എവിടെ ആണെന്ന് ആർക്കും അറിയില്ലായിരുന്നു, മുംബ് ഐഡിയ സ്റ്റാറിൽ പങ്കെടുത്ത പലരും പ്രശസ്തരായപ്പോഴും വിജയി ആയ ജോബിയെ കുറിച്ച് മാത്രം ഒരു വിവരവും ഇല്ലായിരുന്നു, ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു വീഡിയോയാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്, ആശുപത്രി കിടക്കയിൽ നിന്നാണ് താരം സോഷ്യൽ മീഡിയയിൽ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്, ഗായകൻ ജോബിയുടെ വാക്കുകൾ ഇങ്ങനെ

നമസ്കാരം അങ്ങനെ കോവിഡ് എന്ന മഹാമാരി ഞങ്ങളെയും കുടുംബമായി പിടിച്ചിരിക്കുകയാണ്, കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി എല്ലാവർക്കും വന്നു മാറിപ്പോയി, എനിക്കും ഈ കഴിഞ്ഞ ഞായറാഴ്ച കോവിഡ് ആയി, എങ്കിലും പോസ്റ്റ് സിംപ്റ്റംസ്‌ എനിക്ക് മാത്രം പ്രത്യക്ഷപെട്ടു, ലങ്സിനെ ചെറുതായിട്ട് എഫ്ഫക്റ്റ് ചെയ്‌തു, അത് പോലെ തന്നെ നിമോണിയ കുറച്ചധികം വന്നായിരുന്നു, ബ്രീതിങ്ങിന്റെ ഡിഫിക്കൽറ്റി എനിക്ക് ഒണ്ടായിരുന്നു, ചെറുതായിട്ട് ശ്വാസംമുട്ടലിന്റെ ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു, അങ്ങനെ ഹോസ്പിറ്റലൈസായി ഇപ്പോൾ റെയ് മെഡിസിറ്റിയിൽ അഡ്‌മിറ്റെഡ് ആണ് ഞാൻ, ഇത് പറയാൻ കാരണം എന്തെന്നാൽ, കുറെ ദിവസമായി സോഷ്യൽ മീഡിയയിലും മറ്റും ഞാൻ വന്നിട്ടുണ്ടായിരുന്നു, ഒത്തിരി പേര് എന്നിക്ക് മെസേജുകൾ അയക്കുന്നുണ്ടായിരുന്നു.

ഒത്തിരി പേര് വർക്കിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് പലരും എന്നെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട് കിട്ടുന്നില്ല എന്നൊക്കെ പറയുന്നുണ്ട് അപ്പോൾ അതൊന്നു അറിയിക്കാൻ വിചാരിച്ചാണ് ഈ വീഡിയോ ചെയുന്നത്, അത് പോലെ ഒത്തിരി പേർക്ക് പേഴ്സണലി മെസേജ് അയക്കുകയൊക്കെ ചെയ്‌തു, തീർച്ചയായിട്ടും ഒത്തിരി കാര്യങ്ങളെ എന്നിലൂടെ ഇങ്ങനെ മാറിമറിഞ്ഞു പോയായിരുന്നു, ചിലതൊക്കെ ഞാൻ ശെരിക്കും മുകാമുഖം കണ്ടു എന്ന് തന്നെ പറയാം, കാരണം സ്റ്റാർ സിംഗറിൽ നിന്ന് ഇറങ്ങിയത് ശേഷം, നല്ല പാട്ട് പാടാനോ നല്ല പാട്ട് പാടി തരാഞ്ഞോ അല്ലെങ്കിൽ സാധിച്ചില്ല, അല്ലെങ്കിൽ എനിക്ക് അങ്ങനത്തെ ഒരു സോങ് കിട്ടിയതില്ല, ആ ഒരു വേദനയോട് കൂടി ഇവിടെ നിന്ന് പോകുമോ എന്നുപോലും ചിന്തിച്ച സമയം ഉണ്ടായിരുന്നു, അത്രയും ബുദ്ധിമുട്ടായിരുന്നു ഈ ഒരു സാധനം, നമുക്ക് അറിയാം കൊറേ പേർക്കൊക്കെ വന്ന് അത് മാറി മറിഞ്ഞു പോകുമായിരിക്കും.

എന്നാൽ ചിലർക്ക് അത് വരുന്നത് വളരെ ഭീകരമായ രീതിയിൽ ആണ്, ഇത് പറയാൻ കാരണം രണ്ട് കൊല്ലമായി എൻറെ കുഞ്ഞുങ്ങളെ പുറത്ത് പോലും ഇറക്കാറില്ല, അത്രയും ശ്രദിച്ചിട്ടാണ് ഞാൻ നടന്നത്, എന്നിട്ടാണ് ലാസ്റ്റ് മൂവ്മെന്റിൽ ഈ അവസ്ഥയിലൂടെ പോവേണ്ടി വന്നത്, വളരെ അദികം ബുദ്ധിമുട്ടി, ബുദ്ധിമുട്ടി എന്ന് പറഞ്ഞാൽ പറയാൻ പറ്റത്തില്ല, ചുമ എന്നൊക്കെ പറഞ്ഞാൽ നമുക്ക് അത് ഇങ്ങനത്തെ ഒരു ചുമ എക്സ്പെക്ട് ചെയ്തിട്ട് പോലും ഇല്ല, ദൈവം എല്ലാത്തിൽ നിന്നും വിടിവിച്ചോണ്ട് ഇരിക്കുന്നു, എനിക്ക് ചുമയ്ക്ക് ഒരു ആശ്വാസം ഒണ്ട് അത് പോലെ തന്നെ ബ്രീതിങ്ങിലും എനിക്ക് ആശ്വാസം ഉണ്ട്, ഒത്തിരി പേർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചോണ്ടിരിക്കുന്നു, എല്ലാവരും എന്നെ ഓർത്ത് പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുകയാണ്, തീർച്ചയായിട്ടും എല്ലാം മാറി നമുക്ക് ഒരുമിച്ച് കാണാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

ഞാൻ തന്നെ ആശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയുകയാണ്, ഇതൊന്ന് പറയാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോയിൽ വന്നത്, എനിക്ക് മറ്റൊന്ന് പറയാൻ ഒള്ളത് നമ്മൾ വളരെ അധികം ശ്രദ്ധിക്കണം ഈ വൃത്തികെട്ട അസുഖത്തെ നമ്മൾ നിസാരവത്കരിക്കരുത്, വളരെ സീരിയസ് ആയി തന്നെ ഇതിനെ കാണണം, ഇത് പല വകഭേദങ്ങളും ഒണ്ട് അതിൽ ഏതാണ് നമുക്ക് വരുന്നത്, അല്ലെങ്കിൽ ഏതാണ് അത് നമ്മുക്ക് വരുന്നത് എന്ന് നമുക്ക് പ്രഡിക്ട് ചെയ്യാൻ പറ്റില്ല, അത് പോലെ തന്നെ നമ്മളെ സൂക്ഷിച്ചാൽ നമ്മുടെ കുടുംബത്തിൽ ഉള്ളവരും നമ്മളും ഒരു പോലെ സുരക്ഷിതരായിരിക്കും, അതല്ലെങ്കിൽ നമ്മൾ നല്ല വില കൊടുക്കേണ്ടി വരും, നല്ല വില കൊടുക്കേണ്ടി വരും എന്ന് പറഞ്ഞാൽ കുറച്ച് ദിവസമേ ഉള്ള്, കുറച്ച് ദിവസം എന്ന് പറഞ്ഞാൽ നമ്മുക്ക് അതിനെ തരണം ചെയുക എന്ന് പറഞ്ഞാൽ വളരെ പാടുള്ള കാര്യമാണ്, അത് കൊണ്ട് നിങ്ങൾ എല്ലാവരും ശ്രദ്ധിക്കുക ഇതായിരുന്നു ജോബിയുടെ വാക്കുകൾ, ഇപ്പോൾ നിരവതി പേരാണ് പ്രാര്ഥിക്കുന്നുണ്ട് എന്ന് ജോബിയുടെ വീഡിയോക്ക് താഴെ അഭിപ്രായങ്ങൾ രേഖപെടുത്തിരിക്കുന്നത്

x