പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും അവളെ രെക്ഷികാൻ ആയില്ല; നടി ശരണ്യ ശശി അന്തരിച്ചു

മലയാളികളെ ഒന്നാകെ സങ്കടത്തിൽ ആകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കണത് സിനിമ സീരിയൽ നടി ശരണ്യ ശശി അന്തരിച്ചു, നടി സീമ ജി നായർ ആണ് ഈ വാർത്ത തൻറെ സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വിട്ടത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു താരത്തിന്റെ വിയോഗം, മുപ്പത്തിയഞ്ചു വയസായ ശരണ്യ ശശി തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

ശരണിയയുടെ എല്ലാ കാര്യങ്ങളും മലയാളി പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെക്കുന്ന താരം, ഇന്ന് തൻറെ സോഷ്യൽ മീഡിയയിൽ കൂടി ശരണ്യക്ക് ഒപ്പം നില്കുന്ന ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് സീമ ജി നായർ ദുഃഖകരമായ ആ വരികൾ കുറിച്ചത് ഇങ്ങനെയായായിരുന്നു “പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം.. അവൾ യാത്രയായി” നിരവധി തവണയാണ് ശരണ്യ തൻറെ അസുഖത്തോടെ പൊരുതിയത്, ഇതുവരെ അർബുദത്തിന്റെ ചികത്സയുടെ ഭാഗമായി പന്ത്രണ്ടോളം സർജറികൾ ആണ് നടത്തിയത്

ഒരു കാലത്ത് സിനിമയിലും സീരിയലിലും തിളങ്ങി നിന്ന താരത്തിന് ബ്രൈൻ ട്യൂമർ പിടിപെട്ടതോടെ സാമ്പത്തികമായി ആരോഗ്യപരമായി നടി ശരണ്യ ശശി തളരുകയായിരുന്നു, സിനിമ സീരിയൽ മേഖലയിൽ നിന്നും ആരും തിരിഞ്ഞു നോക്കാതെ നിൽക്കുന്ന സമയത്തായിരുന്നു നടി സീമ ജി നായർ ശരണ്യയുടെ അവസ്ഥ ലോകത്തോട് വിളിച്ച് പറയുകയും, ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് മാനസികമായും സാമ്പത്തികമായും സഹായിക്കുകയായിരുന്നു, ഈ അടുത്ത് നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങളും മറ്റും സീമ ജി നായർ പങ്ക് വെച്ചിരുന്നു

ഈ അടുത്ത് ശരണ്യക്കും അമ്മയ്ക്കും കോവിഡ് പിടി പെട്ടിരുന്നു, തുടർന്നാണ് തിരുവന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, പിന്നിട് ശരണ്യക്കും അമ്മയ്ക്കും കോവിഡ് നെഗറ്റീവ് ആവുകയും ചെയ്‌തിരുന്നു, താരത്തിന്റെ അസുഖം കണ്ടെത്തുന്നത് 2012ൽ ആണ് സീരിയൽ ഷൂട്ടിംഗ് ലൊകേഷനിൽ വെച്ച് തല കറങ്ങി വീഴുകയായിരുന്നു, തുടർന്ന് പരിശോധിച്ചപ്പോഴാണ് ശരണ്യക്ക് ബ്രെയിൻ ടൂമർ ആണെന്ന് മനസിലാകുന്നതും, നിരവതി പേരാണ് താരത്തിന്റെ വിയോഗ വാർത്ത അറിഞ്ഞ് അനുശോധനം അറിയിക്കുന്നത്

x