52ആം വയസിൽ നടി ലക്ഷ്മി ഗോപാലസ്വാമി വിവാഹത്തിന് ഒരുങ്ങുന്നുവോ? വാർത്ത വ്യാജമാണെന്ന് വെളിപ്പെടുത്തി നടി

മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ് തെന്നിന്ധ്യൻ ചലച്ചിത്ര നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി വെള്ളിത്തിരയിലേക്ക് കാൽവെയ്ക്കുന്നത്. ആദ്യ ചിത്രത്തിന് തന്നെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌ക്കാരവും പ്രിയ നടി സ്വന്തമാക്കിയിട്ടുണ്ട്. നടിയെന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം.

അരയന്നങ്ങളുടെ വീട്, വാമനപുരം ബസ് റൂട്ട്, കീർത്തി ചക്ര, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കനക സിംഹാസനം, ബോയ് ഫ്രണ്ട്, ഭ്രമരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി ജയറാം തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പവും ലക്ഷ്മി ഗോപാലസ്വാമി നായികയായി തിളങ്ങിയിട്ടുണ്ട്. ബാംഗ്ലൂർ സ്വദേശിയാണ് താരമെങ്കിലും മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി. മലയാളത്തിൽ തന്നെ നിരവധി ആരാധകരുള്ള താരത്തിന്റെ വിവാഹത്തെപ്പറ്റിയാണ് എന്നും ആരാധകരുടെ ചോദ്യം.

മലയാളത്തിലാണ് താരം ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ളതും ശ്രദ്ധിക്കപ്പെട്ടതും. അരയന്നങ്ങളുടെ വീട് എന്ന ആദ്യ മലയാള ചിത്രത്തിന് ശേഷം നിരവധി മികച്ച വേഷങ്ങൾ ലക്ഷ്മിയെത്തേടി എത്തിയിട്ടുണ്ട്. അവയെല്ലാം തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ നർത്തകിയായ താരത്തിന്റെ കഥാപത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് തമിഴ് ചിത്രങ്ങളിലും മൂന്ന് കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാർബൺ എന്ന ബോളിവുഡ് ചിത്രത്തിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

എന്നാൽ തന്റെ അൻപത്തിരണ്ടാം വയസ്സിലും പ്രിയനടി വിവാഹം കഴിച്ചിട്ടില്ല എന്നത് ആരാധകരെ വേദനിപ്പിക്കുന്ന ഒന്നാണ്. വിവാഹ അവിവാഹിത ജീവിതത്തെപ്പറ്റിയും വിവാഹം കഴിക്കാത്തതിന്റെ കാരണത്തെപറ്റിയും താരം തുറന്നു പറഞ്ഞിട്ടുണ്ട്. കല്യാണം കഴിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. എന്നാൽ കഴിക്കാത്തതിന് പലതുണ്ട് കാരണങ്ങൾ. ഒരുപക്ഷെ തന്റെ ആഗ്രഹങ്ങളാകാം അതിനു കാരണമെന്നും സിനിമയിൽ അല്ലാതെ ജീവിതത്തിൽ എന്തോ നേടണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നും അതിനു പിന്നാലെയായിരുന്നു താനെന്നും വിവാഹം എന്നത് സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്നതായിരുന്നുവെന്നും തന്റെ ജീവിതത്തിൽ എല്ലാം നാച്ചുറൽആയി സംഭവിക്കുന്നതാണെന്നും അതുപോലെ വിവാഹവും സമയമാകുമ്പോൾ നടക്കട്ടെ എന്നായിരുന്നു താരം വ്യക്തമാക്കിയിരുന്നത്.

എന്നാലിപ്പോൾ തന്റെ അന്പത്തിരണ്ടാം വയസ്സിൽ താരം വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിലാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നത് . ഇത് കേട്ടതോടെ വാർത്ത സത്യമാണോ അല്ലയോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തു വിട്ടത്. വരൻ ഒരു മലയാള നടൻ ആണെന്നും വാർത്തകളിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിവാഹ വാർത്തയോട് പ്രതികരിച്ചു നടി തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ് . പ്രചരിക്കുന്നത് വ്യാജ വാർത്ത ആണെന്നും വിവാഹത്തെ കുറിച്ച് താനിപ്പോൾ ആലോചിക്കുന്നില്ലെന്നും നടി വ്യക്തമാക്കി . ന്യൂസ് 18 കേരളക്ക്‌ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത് .

x