നില മോളേ അങ്ങോട്ട് നോക്ക് മോളേ..! ജന്മദിനാഘോഷത്തിനിടെ കുറുമ്പ് കാട്ടി നില മോൾ ; വീഡിയോ കാണാം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേർളി മാണി. അവതരികയായി കടന്നു വന്ന പെർളി വളരെ പെട്ടന്ന് തന്നെ ശ്രെദ്ധേയ ആവുകയായിരുന്നു. സിനിമയിലും പേർലി അഭിനയിച്ചിട്ടുണ്ട്. എന്നാൽ പെർലിക്കു വിശ്വസിക്കാനാകാത്ത വിധം ആരാധക സമൂഹം ഉണ്ടാകുന്നത് ബിഗ്‌ബോസിനു ശേഷമാണു. ബിഗ്‌ബോസിലെ മത്സരാർദ്ധിയായ പേർലിയുടെ കാരക്ടർ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അധികം പ്രശ്നങ്ങളിലൊന്നും തലയിടാതെ തന്റെതായ വ്യക്തിത്വം കാത്തുസൂക്ഷിച്ചാണ് പേർളി മത്സരത്തിൽ തുടർന്നത്.

ബിഗ്‌ബോസിലെ മറ്റൊരു മത്സരാർദ്ധി ആയിരുന്ന ശ്രീനിഷ് അരവിന്ദ് ആണ് പേർലിയുടെ ഭർത്താവ്. ബിഗ്‌ബോസിൽ വച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. ബിഗ്‌ബോസിൽ ഈ പ്രണയം ഏറെ വിവാദം സൃഷ്ടിച്ചെങ്കിലും പ്രേക്ഷകർ ഒന്നടങ്കം ഇവരുടെ പ്രണയത്തെ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.അവരുടെ ക്യൂട്ട് മോമെന്റുകൾ ചേർത്തു പെർലിഷ് പ്രണയത്തെ ആരാധകർ ആഘോശമാക്കി. ബിഗ്‌ബോസിനു അകത്തുള്ളവർ ഇതിനെ ഒരു ഗെയിം സ്റ്റാറ്റജി ആയി മാത്രമാണ് കണ്ടത്. എന്നാൽ പുറത്തിറങ്ങി അതികം വൈകാതെ തന്നെ അവർ വിവാഹിതരാവുകയായിരുന്നു.

ഇരുവീട്ടുകാരുടെയും പൂർണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. രണ്ടു മതത്തിൽ നിന്നുള്ളവർ ആയതിനാൽ രണ്ടു രീതികളിലും വിവാഹം നടന്നു. അവർക്ക്‌ ഒരു പോന്നോമാനയും ഉണ്ടായി. നില മോൾ. ആരാധകർ ഏറെ പ്രതീക്ഷ കാത്തുസൂക്ഷിച്ച ഒരു പ്രസവ കാലമായിരുന്നു പെർലിയുടേത്. നവ മാധ്യമങ്ങളിൽ സജീവമായ പേർളി തന്റെ എല്ലാ വിശേഷങ്ങളും ആരാധകാരുമായി പങ്കു വയ്ക്കാറുണ്ടായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ പേർളി വിശേഷങ്ങളെല്ലാം പങ്കു വയ്ക്കാറുണ്ട്.വളരെ രസകരമായായതിന്നാൽ പേർളി യുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്.

കുറേ നാളായി നില മോളുടെ വിശേഷങ്ങളാണ് കൂടുതലും. പ്രേസവ ശേഷം കുറച്ചു നാൾ പേർളി സ്വന്തം വീട്ടിൽ ആയിരുന്നു. അപ്പോൾ സഹോദരി റേച്ചലും നില മോളും തമ്മിലുള്ള ഫോട്ടോസും വീഡിയോകളും പങ്കു വയ്ക്കാറുണ്ടായിരുന്നു. പേർലിയും സഹോദരി റേച്ചലും തമ്മിൽ അടുത്ത ആത്മ ബന്ധമാണുള്ളത്. ഇപ്പോഴിതാ പേർലിയും റേച്ചലും നില മോളും ഒത്തുള്ള ഒരു ക്യൂട്ട് വീഡിയോ പങ്ക് വച്ചിരിക്കുകയാണ് റേച്ചൽ മാണി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ. നില മോളുമൊത്തു ഫോട്ടോ എടുക്കുകയാണ് പേർലിയും റേച്ചലും നില മോളെ ക്യാമെറയിലേക്ക് നോക്കിക്കാൻ പാട് പെടുകയാണ് ഇരുവരും.

 

View this post on Instagram

 

A post shared by Rachel Ruben (@rachel_maaney)


നിലമോളെ പേർലിയും റേച്ചലും കയ്കൊണ്ടു ചേർത്തു പിടിച്ചിരിക്കുകയാണ്. ഇരുവരുടെയും കൈവിടുവിക്കാൻ നിലമോൾ ശ്രെമിക്കുന്നുണ്ട്. പേർലിയും റേച്ചലും ക്യാമെറയിലേക്ക് പോസ്സ് ചെയ്യുമ്പോൾ നില മോൾ തന്റെ കാര്യങ്ങൾ നോക്കി ശ്രെദ്ധ എങ്ങോട്ടോ തിരിച്ചു. നിലാ മോളുടെ ശ്രെദ്ധ ക്യാമെറയിലേക്ക് ആക്കാൻ റേച്ചൽ ശ്രെമിക്കുന്ന മനോഹരമായ ഒരു വീഡിയോ ആണ് പങ്ക് വച്ചിരിക്കുന്നത്. പേർളിയെയും ശ്രീനിഷിനെയും പോലെ തന്നെ നില മോളും ഇപ്പൊ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. നില മോളുടെ വിശേഷങ്ങൾ അറിയാൻ പേർലിയുടെ ആരാധകർ ഇപ്പോൾ കാത്തിരിക്കുകയാണ്.

x