ഒഴുക്കിൽ പെട്ട രണ്ട് കുട്ടികളെ രക്ഷിക്കുന്നതിന് ഇടയിൽ നട്ടെലിന് പരിക്ക് ; സീരിയലിൽ അഭിനയിക്കാൻ കഴിയാതെയായി സൂരജിന് സംഭവിച്ചതിനെ കുറിച്ച് കലാഭവൻ മണിയുടെ സഹോദരൻ

സൂപ്പർ ഹിറ്റ് പരമ്പര ആയ പാടാത്ത പൈങ്കിളിയിലെ സുപരിചിതനായ അഭിനേതാവാണ് സൂരജ്, ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അദ്ദേഹം ആരാധകരുടെ ഹൃദയം കയ്യിലെടുത്തത്. പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും സൂരജിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്.സൂരജിന്റെ ആര്‍എല്‍വി രാമകൃഷ്ണനെ കണ്ട സന്തോഷം പങ്കുവെച്ചുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സൂരജിനെക്കുറിച്ച് പറഞ്ഞ് ആര്‍എല്‍വിയും എത്തിയിരുന്നു.സൂരജിനെ കുറിച്ച് ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ

ഞാൻ പറയാതെ തന്നെ ഇദ്ദേഹത്തെ നിങ്ങൾക്കറിയാമല്ലോ. പാടാത്ത പൈങ്കിളിയിലെ ദേവൻ യഥാർത്ഥ പേര് സൂരജ് സൺ. ഇന്ന് എറണാകുളത്ത് വച്ച് നടന്ന പുതിയ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചടങ്ങിൽ വചാണ് ഞങൾ പരിചയപ്പെട്ടത് . ഒരു സാധാരണക്കാരൻ യാതൊരു ജാഡയുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന കണ്ണൂർക്കാരൻ. മണിച്ചേട്ടനെ ഗോഡ്ഫാദറായി കാണുന്ന ഈ കലാകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.മഴവെള്ളപാച്ചിലിൽ ഒഴുക്കിൽപ്പെട്ടു രണ്ടു വിദ്യാർഥികൾ മുങ്ങി താണപ്പോൾ തന്റെ ജീവൻ പോലും വക വെക്കാതെ അവരെ രക്ഷിക്കാനായി ഒഴുക്കുള്ള പുഴയിലേക്കു എടുത്ത് ചാടി. കനത്ത ഒഴുക്കിൽ പാറയിൽ ഇടിചു നട്ടെല്ലിന് പരിക്ക് പറ്റുകയും സൂപ്പർ ഹിറ്റായി ഓടി കൊണ്ടിരുന്ന പരമ്പരയിൽ നിന്ന് പിന്മാറേണ്ടതായും വന്നു ഇദ്ദേഹത്തിന്. ഇദ്ദേഹമാണ് മനുഷ്യത്വമുള്ള യഥാർത്ഥ കലാകാരൻ. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഇദ്ദേഹത്തിന് അവസരം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്നുമായിരുന്നു രാമകൃഷ്ണൻ കുറിച്ചത്.

ആർഎൽവി രാമകൃഷ്ണനെ കുറിച്ചു സൂരജിന്റെ വാക്കുകൾനമക് ഒരിക്കലും മറക്കാൻ പറ്റാത്ത അതുല്യ കലാകാരനായിരുന്നു മാണി ചേട്ടൻ. ഒരിക്കൽ അദ്ദേഹത്തെ യാദൃശ്ചികമായി കാണാൻ ഇടയായി അന്ന് അങ്ങേ അറ്റം സന്തോഷവും അഭിമാനവും തോന്നിയിരുന്നു. അതുപോലെ തന്നെ ഇന്ന് യാദൃശ്ചികമായിഅദ്ദേഹത്തിന്റെ അനുജനെ, ഡോക്ടർ ആർഎൽവി രാമകൃഷ്ണൻ ചേട്ടനെ പരിചയപ്പെടാനുള്ള അവസരം കിട്ടി. അദ്ദേഹത്തിൽ ഞാൻ കണ്ടത് മണിച്ചേട്ടനെ തന്നെയായിരുന്നു. മണിച്ചേട്ടനെ കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചതും. നാടൻ പാട്ടിന്റെ രാജകുമാരനും സകലകലാ വല്ലഭവനും സൗത്ത് ഇന്ത്യൻ സിനിമകളിലെല്ലാം സജീവവുമായിരുന്ന മണിച്ചേട്ടനെ നമുക്ക് നഷ്ടമായിട്ട് ഈ മാർച്ച്‌ 6 വരുമ്പോൾ 6 വർഷമാകുമെന്ന് ഇപ്പോഴും ഉൾകൊള്ളാൻ പറ്റുന്നില്ല എന്നതാണ് സത്യം.

കരുമാടിക്കുട്ടനായും, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ രാമുവായും, ആകാശത്തിലെ പറവകളിലെ ഉടുമ്പ് വാസുവായുമൊക്കെ അദ്ദേഹം പകർന്നാടിയപ്പോൾ പ്രേക്ഷക മനസ്സിൽ പകരം വെയ്ക്കാനില്ലാത്ത താരമായും വ്യക്തിയായും അദ്ദേഹം മാറുവായിരുന്നു. അകാലത്തിൽ വിട്ടു പോയ അദ്ദേഹത്തെ ഒരു നോക്കെങ്കിലും അവസാനമായി കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടത്തിനെ നമ്മൾ കണ്ടതാണ്, ആ മരണവാർത്ത ഓരോ സിനിമ ആസ്വാദാകനും ഏറെ വേദനയോടെയാണ് ഏറ്റു വാങ്ങിയതും. ഇന്നും കഥാപത്രങ്ങളിലൂടെ, നാടൻ പാട്ടുകളിലൂടെയൊക്കെ നമുക്ക് മുന്നിൽ അണയാത്ത ദീപമായി ഈ അതുല്യ പ്രതിഭാസം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. ഈ മണിനാദം ഒരിക്കലും നിലയ്ക്കില്ല. നിലയ്ക്കാൻ നമ്മൾ പ്രേക്ഷകർ അനുവദിക്കില്ല എന്ന് നിങ്ങളുടെ സ്വന്തം സൂരജ് എന്നായിരുന്നു സൂരജിന്റെ കുറിപ്പ്.

Articles You May Like

x